Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി നോൽ കാർഡില്ലാതെ യാത്ര ചെയ്യാം

text_fields
bookmark_border
മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം ആർ.ടി.എ പ്രഖ്യാപിച്ചു
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ദുബൈ: ദുബൈയിൽ മെട്രോ, ബസ്, ട്രാം എന്നിവയിലെ യാത്രക്ക്​ ഇനി നോൽ കാർഡുകളോ പേപ്പർ ടിക്കറ്റുകളോ കൈയിൽ കരുതേണ്ടതില്ല. മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പുതിയ സംവിധാനം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചു.

യാത്രക്കാർക്ക് ആർ.ടി.എയുടെ ‘നോൽ പേ’ അല്ലെങ്കിൽ ‘സുഹൈൽ' ആപ്പുകൾ വഴി യാത്രക്കുള്ള ക്യു.ആർ കോഡ് ലഭ്യമാക്കാം. മെട്രോ സ്റ്റേഷനുകളിലെ നീലനിറത്തിലുള്ള എൻട്രി ഗേറ്റുകളിലും ബസ്, ട്രാം എന്നിവയിലെ സ്കാനറുകളിലും ഫോണിലെ ഈ ക്യു.ആർ കോഡ് കാണിച്ച്​ സ്കാൻ ചെയ്ത് യാത്ര ചെയ്യാവുന്നതാണ്. ഒറ്റത്തവണ യാത്രകൾക്കും അപൂർവമായി മാത്രം യാത്ര ചെയ്യുന്നവർക്കുമായി നൽകിയിരുന്ന പേപ്പർ ‘റെഡ് നോൽ ടിക്കറ്റു’കൾക്ക് പകരമായാണ് ഈ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

യാത്രക്കാർ സഞ്ചരിക്കുന്ന സോണുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതിന്‍റെയും യാത്രാനിരക്ക് കണക്കാക്കുന്നത്. ദുബൈയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും ദിവസേന അല്ലാതെ യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കാതെ തന്നെ ഡിജിറ്റലായി പണം നൽകി യാത്ര ചെയ്യാൻ ഇത് സഹായിക്കും. പൊതുഗതാഗത സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്‍റെയും യാത്രാനുഭവം കൂടുതൽ എളുപ്പമാക്കുന്നതിന്‍റെയും ഭാഗമായാണ് ആർ.ടി.എ ഈ മാറ്റം നടപ്പാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai RTA Introduces QR Code Travel for Metro & Buses
Next Story