Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൂക്ഷിക്കുക; വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ഐ.ആർ.സി.ടി.സി

text_fields
bookmark_border
ട്രെയിൻ യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൂക്ഷിക്കുക; വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ഐ.ആർ.സി.ടി.സി
cancel

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യാൻ അനധികൃത വെബ്സൈറ്റുകളെയും മൊബൈൽ ആപ്പുകളെയും ആശ്രയിക്കരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി). ഭക്ഷ്യസുരക്ഷ, സാമ്പത്തിക തട്ടിപ്പ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയ അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. അനധികൃത ഇ-കാറ്ററിങ് സേവനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായും ഐ.ആർ.സി.ടി.സി അറിയിച്ചു.

അനധികൃത പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പി.എൻ.ആർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, യു.പി.ഐ വിവരങ്ങൾ എന്നിവ വിശ്വാസ്യതയില്ലാത്ത വെബ്സൈറ്റുകളിലോ ആപ്പുകളിലോ പങ്കുവെക്കുന്നത് ഫിഷിങ്, സാമ്പത്തിക തട്ടിപ്പ് എന്നിവക്ക് വഴിയൊരുക്കും. ഭക്ഷണം ലഭിക്കാതിരിക്കുകയോ ഓർഡർ റദ്ദാക്കപ്പെടുകയോ ചെയ്താൽ പണം തിരിച്ചുപിടിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു.

ട്രെയിൻ യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യാൻ ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക ഇ-കാറ്ററിങ് വെബ്സൈറ്റ്, ‘ഫുഡ് ഓൺ ട്രാക്ക്’ മൊബൈൽ ആപ്പ്, അംഗീകൃത ഇ-കാറ്ററിങ് പങ്കാളികൾ എന്നിവ മാത്രം ഉപയോഗിക്കാനാണ് നിർദേശം. അംഗീകൃത വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പുതുക്കിയ പട്ടിക ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലും ലഭ്യമാണ്. റെയിൽവേ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ അനധികൃത ഭക്ഷണവിതരണം ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്) 182 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ അറിയിക്കണമെന്നും ഐ.ആർ.സി.ടി.സി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IRCTC Warns Unauthorized Websites
Next Story