ആനവണ്ടിയിൽ പോകാം, ആറന്മുള വള്ളസദ്യയുണ്ണാം
text_fieldsപാലക്കാട്: ആഗസ്റ്റിലെ യാത്രയിൽ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ വള്ളസദ്യക്ക് വേദിയൊരുക്കി കെ.എസ്.ആർ.ടി.സി ജില്ല ബജറ്റ് ടൂറിസം സെൽ. കർക്കടകം 15 മുതൽ കന്നി 15 വരെ നടത്തുന്നതാണ് ആറൻമുള വള്ളസദ്യ.
വള്ളസദ്യക്കുള്ള 23, 30 തീയതികളിലെ യാത്രയാണ് ആഗസ്റ്റിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് പ്രധാനമായുള്ളത്. മൂന്ന്, ഒമ്പത്, 10, 15, 16 തീയതികളിൽ തൃശൂർ ജില്ലയിലെ നാലമ്പലയാത്രയുമുണ്ട്.
15, 31 തീയതികളിലാണ് സൈലന്റ്വാലി യാത്ര ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റിലും സ്വകാര്യ റിസോർട്ടുകൂടി ഉൾപ്പെടുത്തിയാണ് സൈലന്റ് വാലി ട്രിപ് ഒരുക്കിയിട്ടുള്ളത്. ഉച്ചവരെ സൈലന്റ്വാലിയിലും ഉച്ചക്കുശേഷം റിസോർട്ടിലും യാത്രക്കാർക്ക് ചെലവഴിക്കാം. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽനിന്നായി 15 ട്രിപ്പുകളാണ് ആഗസ്റ്റിലും നെല്ലിയാമ്പതി യാത്രക്കായി ഒരുക്കിയിട്ടുള്ളത്.
മൂന്ന്, ഒമ്പത്, 10, 15, 17, 24, 31 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും 31ന് മലക്കപ്പാറയിലേക്കും ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. ഒരുപകലും രണ്ട് രാത്രിയും യാത്രയുള്ള ഗവിയിലേക്ക് ജില്ലയിൽനിന്ന് അഞ്ച് യാത്രകളും രണ്ട് പകലും രണ്ട് രാത്രിയും യാത്രയുള്ള മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ആറ് യാത്രകളുമാണ് ഉള്ളത്. 14, 29 തീയതികളിൽ ഗവിയിലേക്കും ഒമ്പത്, 30 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. യാത്രകൾക്ക് വിളിക്കാം: 94478 37985, 83048 59018.
മണ്ണാർക്കാട്ടെ യാത്രകൾ
മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് ആഗസ്റ്റിലൊരുക്കിയ ഉല്ലാസയാത്രകൾ മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ഒമ്പത്, 30 തീയതികളിലും മലക്കപ്പാറയിലേക്ക് ഒമ്പത്, 31 തീയതികളിലും ഗവിയിലേക്ക് 14, 29 തീയതികളിലുമാണ് യാത്രകൾ.
നെല്ലിയാമ്പതിയിലേക്ക് മൂന്ന്, 10, 17, 24 തീയതികളിലാണ് യാത്ര. ഈ മാസം ഡിപ്പോയിൽനിന്നുള്ള കൂടുതൽ യാത്രയും നെല്ലിയാമ്പതിയിലേക്കുതന്നെയാണ്. 17ന് നിലമ്പൂർ യാത്രയുമുണ്ട്. വിവരങ്ങൾക്ക്: 8075348381, 9446353081.
ചിറ്റൂർ ഡിപ്പോയും ഒരുങ്ങി
ചിറ്റൂരിൽനിന്നും നാലമ്പല യാത്രയുണ്ട്. 10ന് കോട്ടയത്തെ നാലമ്പലത്തിലേക്കും 15ന് തൃശൂർ ജില്ലയിലെ നാലമ്പലത്തിലേക്കുമാണ് യാത്രയുള്ളത്. മൂന്ന്, 10, 17, 24 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 15ന് സൈലന്റ് വാലിയിലേക്കും ഒമ്പതിന് നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്.
31ന് കുട്ടനാട്ടിലേക്കും 14ന് ഗവിയിലേക്കുമാണ് യാത്ര. 10, 28 തീയതികളിൽ മലക്കപ്പാറയിലേക്കും ഒമ്പത്, 30 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. വിളിക്കാം: 94953 90046

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.