Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുഗതാഗതം ഉപയോഗിക്കുന്നത് 15% ഇന്ത്യൻ തൊഴിലാളികൾ മാത്രം: യാത്രാ സർവേ വിവരങ്ങൾ പുറത്ത്

text_fields
bookmark_border
പൊതുഗതാഗതം ഉപയോഗിക്കുന്നത് 15% ഇന്ത്യൻ തൊഴിലാളികൾ മാത്രം: യാത്രാ സർവേ വിവരങ്ങൾ പുറത്ത്
cancel

ഇന്ത്യക്കാരുടെ പ്രതിദിന ജോലിസ്ഥലത്തേക്കുള്ള യാത്രകളിൽ കൂടുതൽ ആശ്ര‍്യയിക്കുന്നത് കാറുകളെയോ സ്‌കൂട്ടറുകളെയോ എന്ന് റിപ്പോർട്ട്. കുറഞ്ഞ ചെലവുള്ളതും പരിസ്ഥിതി സൗഹൃദവുമായ മാർഗമായിരുന്നിട്ടും പൊതുഗതാഗതം ആളുകൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രമാണ് ഇവ വിനിയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2025 ജൂലൈയ്ക്കും 2026 ജൂണിനും ഇടയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് നടത്തിയ 'നാഷനൽ ഹൗസ്ഹോൾഡ് ട്രാവൽ സർവേ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളുകളിൽ 15 ശതമാനം പേർ മാത്രമാണ് ബസ്, ട്രെയിൻ, ട്രാം, ഓട്ടോറിക്ഷ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്നത് എന്ന് ഈ സർവേ വെളിപ്പെടുത്തുന്നു.

സ്വകാര്യ വാഹനങ്ങൾക്ക് മുൻഗണന

ഇന്ത്യക്കാരുടെ യാത്രകളിൽ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും ജനപ്രീതിയുള്ള മാർഗമെന്ന് എൻ.എച്ച്.റ്റി.എസ് കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലാളികളിൽ 43 ശതമാനം പേരും ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചാണ് ജോലിക്ക് പോകുന്നത്. കാറുകൾ ഉപയോഗിക്കുന്നവർ 3 ശതമാനം മാത്രമാണ്. എന്നാൽ രണ്ടും കൂടി കണക്കാക്കുമ്പോൾ, ഇന്ത്യയിലെ ജോലി ചെയ്യുന്ന ജനസംഖ്യയുടെ 46 ശതമാനത്തോളം പേരും ജോലിസ്ഥലത്തെത്താൻ ഇരുചക്രവാഹനങ്ങളെയോ കാറുകളെയോ ആണ് ആശ്രയിക്കുന്നത്.

അതേസമയം, പൊതു-സ്വകാര്യ വാഹനങ്ങൾക്ക് പുറമെ നടന്നു പോകുന്ന രീതിയും ഇന്ത്യയിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. സർവേ പ്രകാരം 28.3 ശതമാനം ആളുകൾ ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോൾ 10.7 ശതമാനം ആളുകൾ സൈക്കിളുകൾ ഉപയോഗിക്കുന്നു.

നഗരങ്ങളിൽ സ്വകാര്യ വാഹന ഉപയോഗം കൂടുതൽ

നഗരപ്രദേശങ്ങളിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് വളരെ കൂടുതലാണെന്ന് എൻ.എസ്.ഒ സർവേ വ്യക്തമാക്കുന്നു. നഗരങ്ങളിൽ 53 ശതമാനത്തോളം ജീവനക്കാർ ഇരുചക്രവാഹനങ്ങളും 5.7 ശതമാനം പേർ കാറുകളും ഉപയോഗിക്കുന്നു. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ മുകളിലാണ്.

നടന്നു പോകുന്ന കാര്യത്തിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ മേഖലകളിൽ 36 ശതമാനം ജീവനക്കാർ ജോലിക്ക് നടന്നുപോകുമ്പോൾ നഗരങ്ങളിൽ ഇത് 14 ശതമാനം മാത്രമാണ്. വളരുന്ന നഗരങ്ങളും വർദ്ധിച്ചുവരുന്ന യാത്രാദൂരവും ആളുകളുടെ യാത്രാ ശീലങ്ങളെ മാറ്റുന്നു എന്നതിന്റെ തെളിവാണിത്.

യാത്രയ്ക്കായി എത്ര സമയവും പണവും ചെലവാകുന്നു?

ഒരു ശരാശരി ഇന്ത്യൻ ജീവനക്കാരന് ജോലിസ്ഥലത്തെത്താൻ 25 മിനിറ്റ് സമയം വേണമെന്നാണ് സർവേ കാണിക്കുന്നത്. നഗരപ്രദേശങ്ങളിൽ ഇത് 27 മിനിറ്റായി ഉയരുമ്പോൾ, ഗ്രാമീണ ജീവനക്കാർ പ്രതിദിന യാത്രയ്ക്കായി താരതമ്യേന കുറഞ്ഞ സമയം (23 മിനിറ്റ്) മാത്രമാണ് ചെലവഴിക്കുന്നത്.

യാത്രാച്ചെലവിലും ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദേശീയതലത്തിൽ ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ യാത്രാച്ചെലവ് 785 രൂപയാണ്. എന്നാൽ നഗര ജീവനക്കാർ പ്രതിമാസം ശരാശരി 1,044 രൂപയോളം ചെലവഴിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ ഇത് 612 രൂപ മാത്രമാണ്. നഗരങ്ങളിലെ കൂടുതൽ യാത്രാദൂരവും സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതുമാണ് ഈ വ്യത്യാസത്തിന് കാരണം.

മാസ് ട്രാൻസിറ്റ് ഉപയോഗത്തിൽ മഹാരാഷ്ട്ര മുന്നിൽ

സംഘടിത പൊതുഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംസ്ഥാനം മഹാരാഷ്ട്രയാണ്. ദേശീയതലത്തിൽ നഗരഗതാഗതത്തിൽ മെട്രോ, ലോക്കൽ ട്രെയിൻ, മോണോറെയിൽ, ട്രാം എന്നിവയുടെ സംയോജിത പങ്ക് വെറും 5 ശതമാനം മാത്രമായിരിക്കുമ്പോൾ, മഹാരാഷ്ട്രയിൽ ഇത് 20.7 ശതമാനമാണെന്ന് എൻ.എച്ച്.റ്റി.എസ് വ്യക്തമാക്കുന്നു. മുംബൈയിലെ വിപുലമായ ലോക്കൽ ട്രെയിൻ ശൃംഖലയും സംസ്ഥാനത്തുടനീളം വളരുന്ന മെട്രോ സൗകര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഇത് ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്രയെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - public transport use among indian employees
Next Story