സഞ്ചാരികളുടെ പ്രിയപ്പെട്ട നാട്; ഖത്തറിലേക്ക് ഒഴുകിയെത്തിയത് 26 ലക്ഷം പേർ
text_fieldsദോഹ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ഖത്തർ മാറുന്നു. ഈ വർഷം ആദ്യ ആറു മാസത്തിനിടെ ഖത്തറിലെത്തിയത് ഇരുപത്തിയാറ് ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് ഇതുസംബന്ധിച്ച കണക്കുകൾ പങ്കുവച്ചത്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി.
ഖത്തർ ടൂറിസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പെർഫോമൻസ് റിപ്പോർട്ടിലാണ് രാജ്യത്തെത്തിയ സന്ദർശകരെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുള്ളത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ മൂന്നു ശതമാനം വർധനയാണുണ്ടായത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ കുറവു രേഖപ്പെടുത്തിയങ്കിലും തുടർന്നുള്ള മാസങ്ങളിൽ വർധനവുണ്ടായി.
സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നാണ്. ആകെ സഞ്ചാരികളുടെ 36 ശതമാനം ഈ രാജ്യങ്ങളിൽനിന്നാണ്. യൂറോപ്പിൽനിന്ന് ഇരുപത്തിയാറ് ശതമാനം പേരാണ് ഖത്തറിലെത്തിയത്. ഏഷ്യ, ഓഷ്യാനിയ വൻകരകളിൽനിന്ന് 22 ശതമാനം സന്ദർശകരും മറ്റ് അറവ് രാഷ്ട്രങ്ങളിൽനിന്നും അമേരിക്കൻ വൻകരയിൽനിന്നും ഏഴു ശതമാനം പേരുമാണ് എത്തിയത്.
ഇിതൽ 57 ശതമാനം യാത്രക്കാരുമെത്തിയത് വിമാനമാർഗം വഴിയാണ്. 33 ശതമാനം കരവഴിയും ഒമ്പതു ശതമാനം കടൽ വഴിയും രാജ്യത്തേക്ക് പ്രവേശിച്ചു. 71 ശതമാനമാണ് ഹോട്ടൽ ഒക്യുപെൻസി നിരക്ക്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് പ്രാദേശിക വിപണിയിലും ഉണർവുണ്ടാക്കിയതായി റിപ്പോർട്ട് ചൂണ്ടാകാണിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.