Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേയിൽ പുതിയ മാറ്റം; ഇന്നുമുതൽ കൗണ്ടർ ടിക്കറ്റിനും ഇൻഷുറൻസ് പരിരക്ഷ, റിസർവേഷൻ ഫോമിൽ പുതിയ ഓപ്ഷൻ

text_fields
bookmark_border
https://www.madhyamam.com/tags/train-ticket-booking
cancel

തിരുവനന്തപുരം: ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും. ഇൻഷുറൻസ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ റിസർവേഷൻ ഫോമിൽ കോളമുണ്ടാകും.

താൽപര്യമുള്ള യാത്രക്കാർക്ക് ഫോമിലെ കോളത്തിൽ സമ്മതം രേഖപ്പെടുത്തണം. ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഫോമിൽ യാത്രക്കാർ തങ്ങളുടെ മൊബൈൽ നമ്പർ കൂടി ഉൾപ്പെടുത്തണം. ഇൻഷുറൻസിനായി കുറഞ്ഞ നിരക്കും ഈടാക്കും. തിരുവനന്തപുരം ഡിവിഷന് കീഴിൽ ചൊവ്വാഴ്ച മുതൽ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.

45 പൈസയാണ്‌ പ്രീമിയം. അപകടത്തെ തുടർന്നുള്ള മരണത്തിനും സ്ഥിരമായ പൂർണ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന്‌ 7.5 ലക്ഷം രൂപ വരെയും പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ 2.5 ലക്ഷം വരെയും പരിരക്ഷയുണ്ടാകും.

മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്‌ നിബന്ധനകൾക്ക്‌ വിധേയമായി 10,000 രൂപ വരെ ലഭിക്കും. ടിക്കറ്റ്‌ നിരക്കിനൊപ്പം ഇൻഷുറൻസ്‌ പ്രീമിയവും ഡിജിറ്റലായി അടയ്‌ക്കണം. യാത്രക്കാർക്ക്‌ താൽപര്യമുണ്ടെങ്കിൽ മാത്രം ഇൻഷുറൻസ്‌ എടുത്താൽ മതിയാകും.

റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവിട്ടിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങു​കള്‍ക്ക് മാത്രം ലഭ്യമായിരുന്ന യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒക്ടോബര്‍ 27 മുതല്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ലഭ്യമാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

ടിക്കറ്റ് വാങ്ങുന്ന രീതിയുടെ (ഓണ്‍ലൈന്‍ ആണോ ഓഫ്ലൈന്‍ ആണോ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ജീവനും, സുരക്ഷയ്ക്കും വ്യത്യസ്ത വില കല്‍പ്പിക്കാനാകില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story