ട്രോളി ബാഗിൽ ടേപ്പ് ഒട്ടിക്കുന്നതിന് പിന്നിലെ കാരണം! അറിയാം ഈ സൂപ്പർ 'ട്രാവൽ ഹാക്ക്'
text_fieldsവിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തിരക്കേറിയ തെരുവുകളിലുമെല്ലാം യാത്ര ചെയ്യുന്നതിനിടെ ലഗേജുകൾക്കുണ്ടാകുന്ന തേയ്മാനങ്ങളിൽ നിന്ന് അവയെ എങ്ങനെ സംരക്ഷിക്കാമെന്ന ആലോചനയിലാണ് യാത്രക്കാർ എപ്പോഴും. ഈ തിരച്ചിലുകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ് വേറിട്ടൊരു 'ട്രാവൽ ഹാക്ക്' — യാത്ര പുറപ്പെടും മുമ്പ് ട്രോളി ബാഗുകളുടെ ചക്രങ്ങളിൽ സെല്ലോ ടേപ്പോ ഡക്ട് ടേപ്പോ ചുറ്റിവെക്കുന്ന രീതി.
ആദ്യ കാഴ്ചയിൽ ചക്രങ്ങളിൽ ടേപ്പ് ചുറ്റുന്നത് അവയുടെ സ്വതന്ത്രമായ ചലനത്തെ ബാധിക്കില്ലേ എന്ന് തോന്നാം. അനായാസം ഉരുണ്ടുനീങ്ങാൻ രൂപകൽപ്പന ചെയ്ത ചക്രങ്ങൾക്ക് മുകളിൽ ടേപ്പ് ഒട്ടിക്കുന്നത് വിപരീതഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ.
എന്നാൽ യാത്രകൾക്കിടയിൽ പൊടി, ചെളി, ഈർപ്പം, റോഡിലെയും പ്ലാറ്റ്‌ഫോമുകളിലെയും പരുക്കൻ പ്രതലങ്ങൾ എന്നിവയുമായി ഏറ്റവും കൂടുതൽ നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ബാഗുകളുടെ ചക്രങ്ങളാണ്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള ഈ ഭാഗത്ത് ഒരു പാളി ടേപ്പ് ഒട്ടിക്കുന്നതിലൂടെ ചക്രങ്ങൾക്ക് നേരിട്ട് ഏൽക്കുന്ന തേയ്മാനം ഒരു പരിധി വരെ തടയാനാകും. യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഈ ടേപ്പ് അഴിച്ചുമാറ്റിയാൽ ചക്രങ്ങളിൽ ചെളിയും അഴുക്കും പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനും ബാഗിന്റെ ആയുസ്സ് കൂട്ടാനും സാധിക്കുമെന്നാണ് ഈ തന്ത്രം പരീക്ഷിച്ച യാത്രക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

