ലോകത്ത് കണ്ടിരിക്കേണ്ട നിര്‍മ്മിതികളില്‍ താജ്മഹല്‍ മൂന്നാമത്
text_fieldsന്യൂയോര്‍ക്ക്: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പത്നി മുംതാസ് മഹലിന്റെ ഓര്‍മ്മക്കായ് നിര്‍മിച്ച ആഗ്രയിലെ താജ്മഹല്‍ ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളില്‍ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. യാത്രികരുടെ പ്രിയ വെബ്സൈറ്റായ ‘ട്രിപ് അഡ്വൈസര്‍’ യാത്രക്കാരുടെ വിലയിരുത്തല്‍ പ്രകാരം നല്‍കുന്ന അംഗീകാരമാണ് താജ് മഹലിന് ലഭിച്ചത്.
ലോകമെമ്പാടും പ്രണയ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ കാണാനായി 24 ദശലക്ഷം പേരാണ് ഒരോ വര്‍ഷവും എത്തുന്നത്. പെറുവിലെ മാച്ചുപിച്ചുവിനും കംബോഡിയയിലെ ആങ്കോര്‍ വാട്ടിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍.
മാച്ചുപിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്‍ക നാഗരികതയുടെ സംഭാവനയാണ് മാച്ചു പിച്ചു ദേവാലയ സമുച്ചയം. 12ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മ്മിക്കപ്പെട്ട കംബോഡിയയിലെ ആങ്കോര്‍ വാട്ട് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്.
ആങ്കോര്‍ വാട്ട്
25 ഇടങ്ങളാണ് വെബ്സൈറ്റിന്റെ പട്ടികയിലുണ്ടായിരുന്നത്. സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവരുടെ അഭിപ്രായമനുസരിച്ചാണ് പട്ടിക തയാറാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.