അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരിയെ കുരങ്ങ് ആക്രമിച്ചു
text_fieldsചാലക്കുടി: സുഹൃത്തുക്കളുമൊത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനത്തെിയ വിനോദസഞ്ചാരിയെ കുരങ്ങ് ആക്രമിച്ചു. ചിയ്യാരം സ്വദേശി പ്രകാശനാണ് (50) ആക്രമണത്തിനിരയായത്. കൈക്ക് കടിയേറ്റ പ്രകാശന് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയായിരുന്നു സംഭവം. അതിരപ്പിള്ളിയിലും വാഴച്ചാലിലും കുരങ്ങന്മാരുടെ വിളയാട്ടം ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പിറകെ കൂടി സാധനങ്ങള്‍ തട്ടിപ്പറിക്കാറുണ്ടെങ്കിലും ദേഹോപദ്രവം ഏല്പിക്കാറില്ലായിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് കുരങ്ങന്മാര് കുറവായിരുന്നെങ്കിലും സഞ്ചാരികളുടെ എണ്ണം കൂടിയപ്പോള്‍ ഇവയും പെരുകി. സഞ്ചാരികള്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളാണ് കുരങ്ങന്മാരെ ആകര്‍ഷിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ സുലഭമായതോടെ കാടിന്‍െറ മറ്റ് ഭാഗങ്ങളിലുള്ള കുരങ്ങന്മാ രും ഇവിടെ എത്താന്‍ തുടങ്ങി. മരങ്ങളിലും പാറക്കെട്ടുകളിലും കുരങ്ങന്മാര് നിറഞ്ഞിരി ക്കുകയാണ്. ഇവയുടെ കലഹവും സ്നേഹവുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകമാണ്.
എന്നാല്‍, സംഘബലം കൂടിയതോടെ കുരങ്ങന്മാര് ആക്രമണകാരികളായി. ഭക്ഷണസാധനങ്ങള്‍ കണ്ടാല്‍ ആളുകളുടെ പിറകെ കൂടും. കൊടുത്തില്ളെങ്കില്‍ തട്ടിപ്പറിക്കും. സ്റ്റാളുകളില്‍നിന്ന് ബിസ്കറ്റോ വാട്ടര്‍ബോട്ടിലോ വാങ്ങി പണമെടുക്കാന്‍ തിരിയുമ്പോഴേക്കും അത് തട്ടിയെടുത്ത് കുരങ്ങന്മാര് മരത്തിന് മുകളിലേക്ക് ഓടിക്കയറിയിരിക്കും.
കുരങ്ങന്മാരുടെ എണ്ണം ക്രമാതീതമായി കൂടിയതുകൊണ്ട് ഇവക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല. ഇവിടെ ഭക്ഷണം സുലഭമായതുകൊണ്ട് അവ പ്രകൃതിയിലെ മറ്റ് ഭക്ഷണം തേടി പോകുന്നുമില്ല.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുതാഴെ മുതലയുടെ ജഡം
ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുതാഴെ മുതലയുടെ ജഡം കണ്ടത്തെി. ഫോറസ്റ്റ് ഉദ്യോഗസ്ഥരത്തെി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആരുമറിയാതെ ജഡം മറവുചെയ്തു. വനസംരക്ഷണസേന പ്രവര്‍ത്തകരാണ് ജഡം കണ്ടത്തെിയത്. വെള്ളച്ചാട്ടത്തിനുമുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചത്തതാവുമെന്ന് കരുതുന്നു.
അതിരപ്പിള്ളിയില്‍ ഇട്ട്യാനി ഭാഗത്ത് മുതലയുള്ളതായി സൂചനയുണ്ടായിരുന്നു. മഴക്കാലത്ത് കാട്ടില്‍നിന്ന് ഒഴുകി വന്നതാകുമെന്ന് കരുതുന്നു. ധാരാളം വിനോദസഞ്ചാരികള്‍ ഇവിടെ പുഴയില്‍ ഇറങ്ങാറുണ്ട്. മുതലയുണ്ടെന്നറിഞ്ഞാല് വിനോദസഞ്ചാരികള്‍ കുറയും എന്നുകരുതി അധികൃതര്‍ മുതലയുടെ കാര്യം മൂടിവെച്ചതാണെന്ന് സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.