വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ പറമ്പിക്കുളം ഒരുങ്ങി
text_fieldsഓണത്തിന് വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ പറമ്പിക്കുളം ഒരുങ്ങി. തൂണക്കടവിലെ പോണ്ടിയിലുള്ള (മുള കെട്ടിയുണ്ടാക്കിയ ചങ്ങാടം) യാത്രക്കായി ഇത്തവണ ഇക്കോളജിക്കല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആദിവാസി യുവാക്കളെ നിയമിച്ചിട്ടുണ്ട്. മൂന്നുതരം ട്രക്കിങ്ങും ഏഴുതരം രാത്രിപാക്കേജും ഡേ പാക്കേജ് ഇനത്തില്‍ സ്പെഷല്‍ അട്രാക്ഷന്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ടെന്ന് പറമ്പിക്കുളം ഡി.എഫ്.ഒ വിജയാനന്ദ് പറഞ്ഞു. ഓണത്തിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രത്യേക പാക്കേജുകള്‍ സര്‍ക്കാര്‍ അനുമതിയോടെ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജലസമൃദ്ധമായ തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം ഡാമുകള്‍ കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍, ഈറോഡ് തുടങ്ങിയ തമിഴ്നാട്ടിലെ പ്രദേശങ്ങളില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും എത്തുന്നുണ്ട്.
വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നതിനാല്‍ പറമ്പിക്കുളത്തിന്‍െറ തനത് ഉല്‍പന്നങ്ങളായ മുള ഉല്‍പന്നങ്ങള്‍, മെഴുക് ബാം, തേന്‍ എന്നിവയുടെ ശേഖരവും ഇക്കോ ഷോപ്പുകളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.