സുഖസവാരിയുടെ തുടക്കക്കാരിക്ക് തലയെടുപ്പിന്റെ 23 വര്‍ഷം
text_fieldsകേരളത്തില്‍ വിനോദസഞ്ചാരികള്‍ ആദ്യമായി സവാരി നടത്തിയ ആനക്ക് 23 വയസ്സ്
ഇന്ന് ലോക വിനോദസഞ്ചാര ദിനം
കല്‍പറ്റ: ഇവള്‍ രൂപ, കേരളത്തില്‍ ആദ്യമായി വിനോദ സഞ്ചാരികള്‍ സവാരിക്ക് ഉപയോഗിച്ച ആന. വര്‍ഷങ്ങള്‍ക്കുമുമ്പ് കാട്ടില്‍നിന്ന് വനംവകുപ്പുകാര്‍ക്ക് കിട്ടിയതാണ് ഈ മിടുക്കിയെ. ലക്ഷണമൊത്ത പിടിയാനക്കുട്ടിയെ അവര്‍ രൂപ എന്ന് വിളിച്ചു. സ്നേഹംകൊണ്ട് ഊട്ടിവളര്‍ത്തി. വയസ്സ് അഞ്ചായപ്പോള്‍ തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലെ ഓമന മകളായി. സഞ്ചാരികളെ പുറത്തുകയറ്റി നടക്കാന്‍ തുടങ്ങിയതോടെ പുതിയ ഗമയുമായി. സംസ്ഥാനത്ത് ആദ്യമായി സവാരിക്ക് ഉപയോഗിക്കുന്ന ആനയെന്ന പെരുമ കൈവന്നു. ഇപ്പോള്‍ പ്രായം 23. വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ സഞ്ചാരികളെ പുറത്തുകയറ്റി ഇപ്പോഴും നടക്കുന്നുണ്ട്, ആവേശം ഒട്ടും കുറയാതെ.
1996ലാണ് തേക്കടിയില്‍ രൂപയുടെ പുറത്ത് ആളുകള്‍ സവാരി തുടങ്ങിയത്. പിന്നീട് കോട്ടയം സ്വദേശി ഒ.എസ്. ബാബു വിലക്കുവാങ്ങി. ഇടവേളയില്‍ കോട്ടയത്തെ ഒരു അമ്പലത്തിലും സേവനം. 2011ലാണ് ചുരം കയറി വയനാട്ടിലത്തെിയത്. പൊഴുതനയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരുവര്‍ഷം യാത്രികരുടെ ഹരമായി. പിന്നീട് പൂക്കോട് തടാകത്തില്‍ ഒരു വര്‍ഷം. രണ്ട് മാസമായി എടക്കല്‍ ഗുഹയിലാണ് ഡ്യൂട്ടി. മീനങ്ങാടി മലക്കാട് സ്വദേശികളായ പാപ്പാന്മാരായ പ്രദീപും ശിവദാസുമാണ് വാടകക്കെടുത്ത് രൂപയെ ഇവിടെയത്തെിച്ചത്.
എടക്കല്‍ ഗുഹയുടെ പ്രവേശകവാടത്തിനടുത്ത് എല്ലാദിവസവും ആനയും പാപ്പാന്മാരുമുണ്ടാകും. മൂന്നുപേര്‍ക്ക് ഒരേസമയം ആനപ്പുറത്തേറാം. കുട്ടികള്‍ക്ക് 100 രൂപ, മുതിര്‍ന്നവര്‍ക്ക് 200, വിദേശികള്‍ക്ക് 300 എന്നിങ്ങനെയാണ് ഫീസ്. 350 മീറ്റര്‍ വരെ ആനപ്പുറത്ത് ചുറ്റിയടിച്ച് കാഴ്ചകള്‍ കാണാം. ആവശ്യപ്പെട്ടാല്‍ രൂപ നടത്തത്തിന് വേഗം കൂട്ടും. വിനോദസഞ്ചാര വകുപ്പിന്‍െറ സഹകരണത്തോടെയുള്ള സവാരി രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്. പനംപട്ടയും ചോറുമാണ് മുഖ്യഭക്ഷണം. സഞ്ചാരികളുടെ വക വാഴക്കുലയും പഴങ്ങളും വേറെയും. തുമ്പിക്കൈ കൊണ്ട് നമസ്കാരവും പറഞ്ഞാണ് സഞ്ചാരികളെ രൂപ യാത്രയാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.