സഞ്ചാരികളുടെ മനംകവര്‍ന്ന് തൂവാനം വെള്ളച്ചാട്ടം
text_fieldsമറയൂര്‍: വിനോദ സഞ്ചാരികളുടെ മനം കവര്‍ന്ന് തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഒഴുകുകയാണ്. മറയൂര്‍-ഉടുമലൈ സംസ്ഥാന പാതയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം.
മറയൂര്‍-മൂന്നാര്‍ മലനിരകളില്‍ കാലവര്‍ഷം കനക്കുന്നതോടെ പാമ്പാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ 84 അടി ഉയരത്തില്‍നിന്ന് പതഞ്ഞ് തൂവെള്ള നിറത്തില്‍ കുത്തിയൊഴുകുന്നതിന്‍െറ ദൃശ്യചാരുതയിലാണ് വെള്ളച്ചാട്ടത്തിന് തൂവാനം എന്ന വിളിപ്പേര് വന്നത്. ടൂറിസത്തിന്‍െറ ഭാഗമായി വനം-വന്യജീവി വകുപ്പ് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി നേതൃത്വത്തില്‍ വെള്ളച്ചാട്ടം ആസ്വദിക്കാനത്തെുന്നവര്‍ക്കായി മികച്ച ഒരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. റോഡില്‍നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്നതിന് പുറമേ വനത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വെള്ളച്ചാട്ടം കാണുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയ ട്രക്കേഴ്സിന്‍െറ സേവനവും ലഭ്യമാണ്. തദ്ദേശീയര്‍ക്ക് 150 ഉം വിദേശികള്‍ക്ക് 300 രൂപയുമാണ് നിരക്ക്.
വെള്ളച്ചാട്ടം ആസ്വദിക്കാനത്തെുന്നവര്‍ക്ക് വനത്തിലൂടെയുള്ള യാത്രാമധ്യേ വിവിധ വന്യജീവികളെയും കാണാനാവും. ഇതിന് സമീപത്തായി താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.