Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഉത്തരവാദ വിനോദസഞ്ചാര...

ഉത്തരവാദ വിനോദസഞ്ചാര രംഗത്ത് കുമരകത്തിന്‍െറ കൈയൊപ്പ്

text_fields
bookmark_border

കോട്ടയം: മണ്ണില്‍ കുത്തിയിരുന്ന് ഓലമെടഞ്ഞ് ഗ്രാമത്തിന്‍െറ തനത് ജീവിതം അനുഭവിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍, റിസോര്‍ട്ടുകളിലേക്ക് പച്ചക്കറികളും വാഴക്കുലകളും വില്‍ക്കുന്ന കുടുംബശ്രീ സംഘങ്ങള്‍, നാടന്‍ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ തദ്ദേശവാസികളുടെ സമൃദ്ധി റസ്റ്റാറന്‍റ്-യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍െറ യുളിസീസ് അവാര്‍ഡ് നേടിയ ലോകത്തെ രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായ കുമരകം മോഡലിന്‍െറ വിശേഷങ്ങള്‍ ഇങ്ങനെ. നൂതന പദ്ധതികളിലൂടെ ആഗോള ടൂറിസം നയങ്ങള്‍ രൂപപ്പെടുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കുമരകത്തിന് ലഭിച്ചത്.
കെ.ടി.ഡി.സി ആവിഷ്കരിച്ച ഉത്തരവാദ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം 2011 ഫെബ്രുവരിയില്‍ ആരംഭിച്ചതാണ് കുമരകത്ത്. വിനോദസഞ്ചാരം കൊണ്ട് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഗുണഫലങ്ങള്‍ അതത് നാട്ടിലെ താഴേക്കിടയില്‍ ഉള്ളവര്‍ക്ക് ലഭിക്കണമെന്നതായിരുന്നു ലക്ഷ്യം. ഇതിന്‍െറ ഭാഗമായി 614 അടുക്കളത്തോട്ടങ്ങള്‍ കുമരകം മേഖലയില്‍ നടപ്പാക്കി. വന്‍കിട ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പച്ചക്കറികളും ഫലവര്‍ഗങ്ങളും എത്തിക്കുകയായിരുന്നു ലക്ഷ്യം. 450 കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായി.
330 കുടുംബശ്രീ പ്രവര്‍ത്തകരും സഹകരിച്ചു. വാഴയില, പച്ചക്കറികള്‍, പപ്പടം തുടങ്ങി മെഴുകുതിരി വരെ ഇവരില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് വാങ്ങുന്നുണ്ട്. ഇതിനായി 24 സപൈ്ള ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 18 ഹോട്ടലുകളാണ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. ഇതോടൊപ്പം ഗ്രാമീണ ജീവിതം അനുഭവിച്ചറിയാന്‍ വള്ളങ്ങളില്‍ വിദേശ വിനോദസഞ്ചാരികളെ കുമരകത്തെ നാട്ടുതോടുകളിലൂടെ എത്തിക്കുന്നു. പായ നെയ്യല്‍, ഓല മെടയല്‍, കരകൗശല ഉല്‍പന്ന നിര്‍മാണം എന്നിവ സഞ്ചാരികള്‍ക്ക് മുന്നില്‍ ചെയ്യുന്നുമുണ്ട്. ഇതുവരെ 280 വിദേശ അതിഥികള്‍ ഇത്തരത്തില്‍ എത്തി. ഉല്‍പന്നങ്ങള്‍ വാങ്ങലിലൂടെ 3.25 ലക്ഷം രൂപയോളം തദ്ദേശവാസികള്‍ക്ക് ലഭിച്ചതായി ടൂറിസം വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാംസ്കാരിക കലാപ്രകടനങ്ങള്‍ നടത്താന്‍ 88 പേരെ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രദേശവാസികള്‍ തന്നെ നടത്തുന്ന സമൃദ്ധി റസ്റ്റാറന്‍റിന്‍െറ വിറ്റുവരവ് 65 ലക്ഷമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതുവരെ ഉത്തരവാദ ടൂറിസം പദ്ധതിയിലൂടെ 1.42 കോടി ജനങ്ങളില്‍ എത്തിയിട്ടുണ്ട്.
പ്ളാസ്റ്റിക് നിരോധം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്നിവ പദ്ധതിയിലൂടെ തദ്ദേശവാസികളുടെ ഉത്തരവാദിത്തം തന്നെയായി മാറി. ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും കമ്മിറ്റികള്‍ നിലവിലുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു ചെയര്‍പേഴ്സണായ വര്‍ക്കിങ് ഗ്രൂപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. യു.എന്‍ സംഘം കുമരകത്ത് നടത്തിയ വിലയിരുത്തലിന് ഒടുവില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story