അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
text_fieldsതിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിനുള്ള പാസുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 27 വരെയാണ് ഈ വര്‍ഷത്തെ സന്ദര്‍ശനകാലം. ഒരുദിവസം 100 പേര്‍ക്കേ പ്രവേശം അനുവദിക്കൂ. ഇന്‍റര്‍നെറ്റ് കണക്ഷനും നെറ്റ് ബാങ്കിങ്, ഡെബിറ്റ്കാര്‍ഡ്, ക്രെഡിറ്റ്കാര്‍ഡ് സൗകര്യമുള്ളവര്‍ക്ക് വനംവകുപ്പിന്‍െറ www.forest.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കുന്നവര്‍ യാത്രികരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ്കൂടി ഹാജരാക്കണം. ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ഉള്‍പ്പെടുത്തണം. പരമാവധി 15 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. സ്ത്രീകള്‍ക്കും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ട്രക്കിങ് അനുവദിക്കില്ല. ഒരു ടിക്കറ്റെടുക്കാന്‍ പെയ്മെന്‍റ് ഗെറ്റ്വേ നിരക്കുകള്‍ ഉള്‍പ്പെടെ 25 രൂപയാണ് അക്ഷയ കേന്ദ്രത്തിന്‍െറ നിരക്ക്. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി നേതൃത്വത്തില്‍ 24 മണിക്കൂറും കാന്‍റീനുകള്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ടി.പി നഗറിലെ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍െറ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2360762.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.