Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
On a clear night 5 planets that you can see without a telescope
cancel

ഗ്രഹങ്ങളെ കാണണോ? ടെലിസ്കോപ്പൊന്നും വേണ്ടെ​ന്നേ...

text_fields
bookmark_border

നിങ്ങൾ ഗ്രഹങ്ങളെ നേരിൽ കണ്ടിട്ടുണ്ടോ? അതിന് ടെലിസ്കോപ്പ് വേണ്ടേ എന്നാണ് ചോദ്യമെങ്കിൽ അതില്ലാതെയും കാണാം എന്നാണ് ഉത്തരം. രാത്രി നിങ്ങൾ ആകാശത്തേക്ക് നോക്കാറില്ലേ? നോക്കുമ്പോൾ എന്തൊക്കെയാണ് കാണുന്നത്? നിലാവുള്ള രാത്രിയാണെങ്കിൽ കുറേ നക്ഷത്രങ്ങളും ചന്ദ്രനും എല്ലാം കാണും അല്ലേ. നിലാവില്ലെങ്കിൽ മേഘങ്ങളാവും കൂടുതൽ. പക്ഷേ ഇങ്ങനെ നിലാവിൽ ആകാശത്തേക്ക് നോക്കുമ്പോൾ എത്രയോ തവണ നിങ്ങൾ ഒരുപാട് ഗ്രഹങ്ങളെ കണ്ടുകഴിഞ്ഞു എന്നുകേട്ടാൽ വിശ്വാസം വരുമോ?. അതെ. നിങ്ങൾ പലപ്പോഴും ഗ്രഹങ്ങളെ നേരിൽ കാണുന്നുണ്ട്. പക്ഷേ അത് ഗ്രഹങ്ങളാണെന്ന് അറിയുന്നില്ല എന്നുമാത്രം.

ബു​ധ​ൻ, ശു​ക്ര​ൻ, ചൊ​വ്വ, വ്യാ​ഴം, ശ​നി എ​ന്നീ ഗ്ര​ഹ​ങ്ങ​ളെ ​കാ​ണാ​ൻ നഗ്നനേ​ത്ര​ങ്ങ​ൾ മാ​ത്രം​മ​തി. അതിന് പ്രത്യേകമായി ടെ​ലി​സ്‌​കോപ്പ് ഒന്നും ​ആ​വ​ശ്യ​മി​ല്ല. ​ഒ​ട്ടു​മി​ക്ക രാ​ത്രി​ക​ളി​ലും​ ​ ഒ​ന്നോ​ അ​തി​ല​ധി​ക​മോ ഗ്ര​ഹ​ങ്ങ​ളെ നമ്മൾ മാ​ന​ത്ത് കാണുന്നു​ണ്ട്. അ​ത്യ​പൂ​ർ​വ​മാ​യിട്ടാണെങ്കിലും നേരത്തേ പറഞ്ഞ അ​ഞ്ചു ഗ്രഹങ്ങളും ഒ​ന്നി​ച്ചു കാണുന്ന സന്ദർഭങ്ങളും​ ദൃ​ശ്യ​മാ​വാ​റു​ണ്ട്.

ബു​ധ​ൻ മു​ത​ൽ ശ​നി വ​രെ​യു​ള്ള ഗ്ര​ഹ​ങ്ങ​ളി​ൽ​ ചി​ല​തി​നെ​യെ​ങ്കി​ലും​ ആ​കാ​ശ​ത്ത്​ ഒ​രി​ക്ക​ലെ​ങ്കി​ലും ​കാ​ണാ​ത്ത ആ​രും ​ഉ​ണ്ടാ​വി​ല്ല. പ​​ക്ഷേ ക​ണ്ട​സ​മ​യ​ത്ത് അ​വ​ ന​ക്ഷ​ത്ര​ങ്ങളാളെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ടാ​കും. ഗ്ര​ഹ​ങ്ങ​ൾ ന​ക്ഷ​ത്ര​ങ്ങ​ളെ​പ്പോ​ലെ ​മി​ന്നി​ല്ല. ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കാ​ൾ ​കൂ​ടി​യ ​ശോ​ഭ​യി​ലാ​ണ് ​അ​വ​യെ ​കാ​ണുക. കു​റ​ച്ചു​കാ​ലം അ​വ​യു​ടെ ച​ല​നംകൂ​ടി ​തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്ക​ണം.​ സൂ​ര്യ​നെ ചു​റ്റു​ന്ന​തി​നാ​ൽ ഗ്ര​ഹ​ങ്ങ​ൾ ആ​കാ​ശ​ത്ത് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ നി​ത്യ​വും തെ​ന്നി​നീ​ങ്ങും. ​മറ്റ് ന​ക്ഷ​ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ അ​നു​ദി​നം സ്ഥാ​ന​മാ​റ്റം​വ​രു​ന്ന തി​ള​ക്ക​മേ​റി​യ പ്ര​കാ​ശ​ബി​ന്ദു​ക്ക​ളെ ​ആ​കാ​ശ​ത്ത് ക​ണ്ടാ​ൽ അ​വ ഗ്ര​ഹ​ങ്ങ​ളാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കാം. ​ഓ​രോ ഗ്ര​ഹ​ത്തിന്റെയും നി​റം, നി​രീ​ക്ഷ​ണ​സ​മ​യ​ത്തെ സ്ഥാ​നം എ​ന്നി​വ അറി​യാ​മെ​ങ്കി​ൽ ​ക​ണ്ട ഗ്ര​ഹം ​ഏ​തെ​ന്നു ​തി​രി​ച്ച​റി​യാം.

ഗ്ര​ഹ​ങ്ങ​ളെ​യും ന​ക്ഷ​ത്ര​ങ്ങ​ളെ​യു​മൊ​ക്കെ സ്വ​യം​തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ​മൊ​ബൈ​ൽ​ആ​പ്പു​ക​ൾ ഇന്ന് പ്ലേസ്​റ്റോ​റി​ലും മറ്റും ല​ഭ്യ​മാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - On a clear night 5 planets that you can see without a telescope
Next Story