അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു
text_fieldsകൊച്ചി: പട്ടികജാതി വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെൻററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് ത/eറെടുക്കുന്ന ഉദ്യോഗാർLfകളെ പരിശീലിപ്പിക്കാൻ സമാന മേഖലയിൽ വിദഗ്ധരായ അധ്യാപകരുടെ പാനൽ ത/eറാക്കുന്നു. 45 വയസിൽ താഴെയുള്ള, ബിരുദാനന്തര ബിരുദമുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, കണക്ക്, മലയാളം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ചരിത്രം (കേരളം, ഇന്ത്യ-ലോക ചരിത്രങ്ങൾ), ജോഗ്രഫി (കേരളം, ഇന്ത്യ, ലോകം ), ഇക്കണോമിക്സ്, ഇന്ത്യൻ ഭരണഘടന, ഇൻഫർമേഷൻ ടെക്നോളജി, സൈബർ ലോ, സൈക്കോളജി, പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, ആർട്സ്, സ്പോർട്സ്, സാഹിത്യം എന്നീ വിഷയങ്ങളിൽ വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ രണ്ട് വർഷമെങ്കിലും അധ്യാപന പരിചയമുണ്ടായിരിക്കണം.
ഒരു വർഷമാണ് അധ്യാപക പാനലിൻറെ കാലാവധി. സേവനം തൃപ്തികരമായവർക്ക് പരമാവധി മൂന്ന് വർഷം വരെ കാലാവധി ദീർഘിപ്പിച്ചു നൽകും. എസ്.എസ്.എൽ.സി/പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ പബ്ലിക് സർവീസ് കമീഷൻ / യു.പി.എസ്.സി തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.
താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഏപ്രിൽ 12ന് മുൻപ് പ്രിൻസിപ്പൽ, ഗവ. ഫ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ , സബ് ജയിൽ റോഡ്, ബൈലെൻ , ആലുവ - 683101 എന്ന വിലാസത്തിൽ അപേക്ഷിക്കുക.
ഫോൺ : 0484 -2623304

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.