Begin typing your search above and press return to search.
proflie-avatar
Login

കാലൂന്നിയത്​ സമൃദ്ധിയുടെ തളിരുകളിലേക്ക്

കാലൂന്നിയത്​  സമൃദ്ധിയുടെ തളിരുകളിലേക്ക്
cancel

സാക്ഷരത യജ്ഞം, ജനകീയാസൂത്രണം എന്നിങ്ങനെ ജനപങ്കാളിത്തം കൊണ്ട് ചരിത്രം തീർത്ത നിരവധി പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ ജനകീയ കാർഷിക ദൗത്യത്തിലേക്ക്​ നടന്നടുക്കുകയാണ്​ കേരളം. യുവാക്കൾ, സ്ത്രീകൾ എന്നിവരെ പ്രധാനമായും ലക്ഷ്യംവെച്ചുള്ള വലിയ ജനകീയ പദ്ധതിയായി കൃഷിയെ മാറ്റാനായി. ഫലമോ, കാർഷികസമൃദ്ധിയുടെ നല്ലനാളുകൾ തളിരിട്ട്​ പടർന്നുപന്തലിക്കുന്ന കാഴ്ചകൾക്കാണ്​ കഴിഞ്ഞ അഞ്ചുവർഷം സാക്ഷിയായത്​. ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട​ കാർഷിക വിപ്ലവത്തിന്‍റെ തളിർനാമ്പുകൾ പൂത്തുതളിർക്കുകയാണ്​. കർഷകന്റെ വിയർപ്പും രാഷ്ട്രത്തിന്റെ ഹൃദയമിടിപ്പും എന്നത്​ കേവല പ്രചാരണ വാചകങ്ങൾക്കപ്പുറം...

Your Subscription Supports Independent Journalism

View Plans

സാക്ഷരത യജ്ഞം, ജനകീയാസൂത്രണം എന്നിങ്ങനെ ജനപങ്കാളിത്തം കൊണ്ട് ചരിത്രം തീർത്ത നിരവധി പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ ജനകീയ കാർഷിക ദൗത്യത്തിലേക്ക്​ നടന്നടുക്കുകയാണ്​ കേരളം. യുവാക്കൾ, സ്ത്രീകൾ എന്നിവരെ പ്രധാനമായും ലക്ഷ്യംവെച്ചുള്ള വലിയ ജനകീയ പദ്ധതിയായി കൃഷിയെ മാറ്റാനായി. ഫലമോ, കാർഷികസമൃദ്ധിയുടെ നല്ലനാളുകൾ തളിരിട്ട്​ പടർന്നുപന്തലിക്കുന്ന കാഴ്ചകൾക്കാണ്​ കഴിഞ്ഞ അഞ്ചുവർഷം സാക്ഷിയായത്​. ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട​ കാർഷിക വിപ്ലവത്തിന്‍റെ തളിർനാമ്പുകൾ പൂത്തുതളിർക്കുകയാണ്​. കർഷകന്റെ വിയർപ്പും രാഷ്ട്രത്തിന്റെ ഹൃദയമിടിപ്പും എന്നത്​ കേവല പ്രചാരണ വാചകങ്ങൾക്കപ്പുറം അക്ഷരാർഥത്തിൽ നെഞ്ചേറ്റിയായിരുന്നു കൃഷിവകുപ്പിന്‍റെ പ്രയാണം. രാജ്യത്തിന്‍റെ ആത്മാവ് കർഷകന്റെ വിയർപ്പിൽ അലിഞ്ഞുചേർന്നിരിക്കുന്നുവെന്നത്​ അന്വർഥമാക്കും വിധമായിരുന്നു ഇട​പെടലുകൾ.

കർഷകരെ ചേർത്തുനിർത്തുന്ന നിലപാടാണ്​ സംസ്ഥാന സർക്കാർ സ്വീകരിച്ചത്​. തികച്ചും വ്യത്യസ്തമായ കേരളത്തിന്റെ കാർഷിക വികസന മാതൃകകളാണ് ഇതിനടിസ്ഥാനം. കേരളം 1957ൽ തന്നെ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. 1957ലെ ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് കൃഷിക്കാവശ്യമായ വളം കിട്ടാൻ അതിഭയങ്കരമായ ക്ഷാമമുണ്ടായി. നെൽകൃഷിക്കാവശ്യമായ വളം കിട്ടാൻ പ്രതിസന്ധി നേരിട്ടു. അങ്ങനെയാണ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസും കൃഷി മന്ത്രി അച്യുതമേനോനും ചേർന്ന് ‘ശീമക്കൊന്നവാരം’ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. മണ്ണിന് വലിയ ഗുണം നൽകിയ ഒന്നായിരുന്നു ഇത്. രാസവളത്തിന് പകരമായി മറ്റൊന്നുമില്ല എന്ന പലരും പറയുേമ്പാഴും ബദലുെണ്ടന്ന് കേരളം 1957ൽ തന്നെ കാട്ടിക്കൊടുത്തിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ഒരുപാട് ജനകീയ പദ്ധതികൾ കേരളത്തിൽ നടന്നിട്ടുണ്ട്. ഇതേപോലെ വലിയ ജനകീയ മുന്നേറ്റമാണ്​ കൃഷി വകുപ്പ്​ യാഥാർഥ്യമാക്കിയത്​.

ഒന്നിലധികം പദ്ധതികളിൽ കേരളത്തിന്റെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിട്ടും, രാഷ്ട്രീയ ഇച്ഛാശക്തിയും കർഷക കേന്ദ്രീകൃത നയങ്ങളും വ്യക്തമായ ഫലങ്ങൾ നൽകുമെന്ന് സംസ്ഥാന സർക്കാർ തെളിയിച്ചിട്ടുണ്ട്. വിലത്തകർച്ച നേരിടുന്ന നാളികേര കർഷകരെ പിന്തുണക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടപ്പോൾ, കേരളം അതിന്റെ സംഭരണ ​​പ്രവർത്തനങ്ങൾ വിപുലീകരിച്ചു. അസംസ്കൃത തേങ്ങയുടെ സംഭരണ ​​വില കിലോഗ്രാമിന് 27 രൂപയിൽ നിന്ന് 34 രൂപയായി വർധിപ്പിക്കുകയായിരുന്നു. ഇത് കേന്ദ്ര സർക്കാറിന്റെ എം.എസ്.പി യേക്കാൾ 3.40 രൂപ കൂടുതലാണ്. വ്യത്യാസം ചെറുതാണെങ്കിലും കർഷകർക്കാണ്​ ഇത്​ പുതിയ പ്രതീക്ഷയേകിയത്​.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം കർഷകരിൽനിന്ന് 7,273.95 കോടി രൂപയുടെ നെല്ലാണ്​ സംഭരിച്ചത്​. കിലോഗ്രാമിന് 28.20 രൂപയാണ്​ സംഭരണ വില. ഇത് കേന്ദ്ര സർക്കാറിന്റെ എം.എസ്.പിയേക്കാൾ 5.20 രൂപ കൂടുതലാണ്. നെൽകൃഷിക്കുള്ള പിന്തുണ കേരളം 76 കോടി രൂപയിൽനിന്ന് 95.1 കോടി രൂപയായി വർധിപ്പിച്ചു. പച്ചക്കറി വിള വികസനത്തിന് 93.45 കോടി രൂപ, മണ്ണ്, ജല സംരക്ഷണത്തിന് 89.75 കോടി രൂപ, വിള ഇൻഷുറൻസിന് 30 കോടി രൂപ, സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്​.     

News Summary - Agricultural revolution