ആരോഗ്യ അടിയന്തരാവസ്ഥകളെ അതിജീവിച്ചു, ആർജവത്തോടെ

കോവിഡും നിപയുമടക്കം സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആരോഗ്യ അടിയന്തരാവസ്ഥകളെ അതിജീവിച്ച് പരിരക്ഷയുടെ കവചം തീർക്കുകയാണ് ആരോഗ്യവകുപ്പ്. പ്രാഥമികാരോഗ്യ തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഏകോപിപ്പിച്ചും വിന്യസിച്ചുമാണ് മികവുകളുടെ പടികളിലേക്ക് കാലൂന്നുന്നത്. വീടിന് തൊട്ടടുത്ത് പരിചരണം സാധ്യമാക്കാനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും യാഥാർഥ്യമാണിന്ന്. താലൂക്കുതലം മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ സജ്ജം. മികച്ച സേവനങ്ങൾ മെഡിക്കൽ കോളജുകൾ ലഭ്യമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചത് ജനകീയാംഗീകാരമാണ്....
Your Subscription Supports Independent Journalism
View Plansകോവിഡും നിപയുമടക്കം സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആരോഗ്യ അടിയന്തരാവസ്ഥകളെ അതിജീവിച്ച് പരിരക്ഷയുടെ കവചം തീർക്കുകയാണ് ആരോഗ്യവകുപ്പ്. പ്രാഥമികാരോഗ്യ തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഏകോപിപ്പിച്ചും വിന്യസിച്ചുമാണ് മികവുകളുടെ പടികളിലേക്ക് കാലൂന്നുന്നത്. വീടിന് തൊട്ടടുത്ത് പരിചരണം സാധ്യമാക്കാനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും യാഥാർഥ്യമാണിന്ന്. താലൂക്കുതലം മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ സജ്ജം. മികച്ച സേവനങ്ങൾ മെഡിക്കൽ കോളജുകൾ ലഭ്യമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചത് ജനകീയാംഗീകാരമാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. നിപ, മങ്കിപോക്‌സ്, സിക തുടങ്ങിയ പകര്‍ച്ചവ്യാധികളും കനത്ത വെല്ലുവിളികളാണ് സൃഷ്ടിച്ചത്. അതിനെയൊക്കെ ശക്തമായി നേരിട്ട് ദേശീയ തലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. നവകേരളം കർമപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി 10 ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. അടിസ്ഥാനസൗകര്യ വികസനം, ആധുനിക സംവിധാനങ്ങള്‍, രോഗീസൗഹൃദ അന്തരീക്ഷം എന്നിവ സാധ്യമാക്കാനായി.
മികച്ച പ്രവര്‍ത്തന ഫലമായി ആരോഗ്യ-വനിത-ശിശുവികസന വകുപ്പിന് ദേശീയതലത്തില്‍ 29 പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ്.ആരോഗ്യവകുപ്പില്‍ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് സാധ്യമാക്കിയത്. കിഫ്ബിയുടെ ആവിര്‍ഭാവമാണ് ഈ വികസനമൊക്കെ സാധ്യമാക്കിയത്. ചികിത്സാ രംഗം, നിർമിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കൂടുതല്‍ മികവുറ്റതും ജനകീയവും ആക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി ഗൈറ്റര്‍, ബ്ലഡ് ബാഗ് െട്രയ്സബിലിറ്റി എന്നിവ ഇവയിലെ ശ്രദ്ധേയ ചുവടുവെപ്പുകൾ.