ന്യൂനപക്ഷ ക്ഷേമത്തിന് കരുതലും കൈത്താങ്ങും

സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകളാണ് ന്യൂനപക്ഷ വകുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൽകി വന്നിരുന്ന പ്രീമെട്രിക് സ്കോളർഷിപ് 2022-23 മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ ഒന്നു...
Your Subscription Supports Independent Journalism
View Plansസംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകളാണ് ന്യൂനപക്ഷ വകുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൽകി വന്നിരുന്ന പ്രീമെട്രിക് സ്കോളർഷിപ് 2022-23 മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേനെ പുനരാരംഭിക്കാൻ തീരുമാനമെടുത്തത് അവസരോചിത ഇടപെടലായി. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയത്. മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ് കേന്ദ്ര സർക്കാർ 2022-23 സാമ്പത്തിക വർഷം മുതൽ നിർത്തലാക്കിയത് ന്യൂനപക്ഷ ഗവേഷണ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സാരമായി ബാധിച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഗവേഷണ അവസരങ്ങൾ ഒരുക്കുന്നതിലൂടെ ഈ ഗൗരവമേറിയ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഇതിനായി 2025-26 വർഷത്തെ ബജറ്റിൽ 600 ലക്ഷം രൂപ വകയിരുത്തി.
2021-22 സാമ്പത്തിക വർഷം വിവിധ സ്കോളർഷിപ് പദ്ധതികളും പരിശീലന പരിപാടികൾക്കുമായി 2376.14 ലക്ഷം രൂപ അനുവദിക്കുകയും 22,006 ന്യൂനപക്ഷ വിദ്യാർഥികൾക്ക് 1852.45 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം വിവിധ സ്കോളർഷിപ് പദ്ധതികളും പരിശീലന പരിപാടികൾക്കുമായി 2057.51 ലക്ഷം രൂപയാണ് അനുവദിച്ചത്. 17,438 ന്യൂനപക്ഷ വിദ്യാർഥികൾക്ക് 1588.57 ലക്ഷം രൂപ ഇക്കാലയളവിൽ ചെലവഴിച്ചു. 2023-24 സാമ്പത്തിക വർഷം വിവിധ സ്കോളർഷിപ് പദ്ധതികളും പരിശീലന പരിപാടികൾക്കുമായി വകയിരുത്തിയത് 2196.26 ലക്ഷം രൂപയാണ്. 20,075 ന്യൂനപക്ഷ വിദ്യാർഥികൾക്ക് 1905.65 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.
2024-25 വർഷം വിവിധ സ്കോളർഷിപ് പദ്ധതികൾക്കായി 43.59 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹ മോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് സ്വയം തൊഴിൽ പദ്ധതി 2024-25 സാമ്പത്തിക വർഷം മുതൽ ആരംഭിച്ചതും എടുത്തുപറയേണ്ടതാണ്. വിവാഹബന്ധം വേർപെടുത്തിയ/ വിധവകളായ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്കായി വീടുകളുടെ പുനരുദ്ധാരണത്തിന് ഇമ്പിച്ചി ബാവ ഭവന പദ്ധതി നടപ്പാക്കി വരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സർക്കാർ സർവിസ് മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സംസ്ഥാനത്തുടനീളം 24 പരിശീലന കേന്ദ്രങ്ങളും 27 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പരിശീലന കേന്ദ്രങ്ങൾ മുഖേന ന്യൂനപക്ഷ വിദ്യാർഥികൾക്ക് പി.എസ്.സി, ബാങ്കിങ്, മറ്റു മത്സരപരീക്ഷകൾ എന്നിവക്കാണ് പരിശീലനം നൽകുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് സർക്കാർ-അർധസർക്കാർ, മറ്റ് പൊതുമേഖല സ്വകാര്യമേഖലകളിൽ ജോലി ലഭ്യമാക്കുന്നു. പുതുതായി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികളും പരിഗണനയിലാണ്. തൊഴിലന്വേഷകർക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പും സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് ഇേക്കാണമി മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സമന്വയം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. കേരള നോളജ് ഇേക്കാണമി മിഷൻ തയാറാക്കിയ ഡിജിറ്റൽ വർക്ക്േഫാഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ആളുകളെ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ഇവരെ തൊഴിലിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിനായുള്ള രജിസ്ട്രേഷൻ ഡ്രൈവുകൾ പുരോഗമിക്കുകയാണ്. പുറമെ നൈപുണ്യ പരിശീലനവും നൽകി ആളുകളെ ജോലിക്ക് പര്യാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ, മറികടക്കാനും ക്ഷേമം ഉറപ്പാക്കാനുമായി 284 ശിപാർശകളാണ് കമീഷൻ നൽകിയിട്ടുള്ളത്. ഇവ പരിശോധിച്ച് അഭിപ്രായങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപവത്കരിച്ചു. കോശി കമീഷൻ റിപ്പോർട്ട് ത്വരിതഗതിയിൽ നടപ്പാക്കാനാണ് തീരുമാനം.

ചേർത്തുപിടിച്ചും കൈപിടിച്ചുയർത്തിയും
പട്ടികവിഭാഗക്കാർക്കായി വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നൽകി നടപ്പാക്കിയ പദ്ധതികളിലൂടെ ഇവർക്ക് ഗുണപരമായ മാറ്റം കൈവരിക്കാനായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 9 വർഷമായി നടത്തിയ ഇടപെടലുകൾകൊണ്ട് പ്രബുദ്ധ സമൂഹമായി പട്ടിക-പിന്നാക്ക വിഭാഗക്കാർ മാറി. അറിവും അക്ഷരവും നിഷേധിക്കപ്പെട്ടവരുടെ നൂറുകണക്കിന് പിന്മുറക്കാരിപ്പോൾ അന്തർദേശീയ സർവകലാശാലകളിൽ പഠിക്കുകയാണ്. പ്രൈമറി പഠനം മുതൽ പി.എച്ച്.ഡി പൈലറ്റ് പരിശീലനവും വരെ കരസ്ഥമാക്കാൻ ഇവർക്ക് സർക്കാറിന്റെ പിന്തുണയുണ്ട്. ഉന്നതി സ്കോളർഷിപ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർഥികളാണ് വിദേശ സർവകലാശാലകളിൽ പഠിക്കുന്നത്. 731 പട്ടികജാതി വിദ്യാർഥികള്‍ക്കും 54 പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കും 57 പിന്നാക്ക വിഭാഗ വിദ്യാർഥികള്‍ക്കുമാണ് വിദേശ പഠന സ്കോളര്‍ഷിപ് ലഭ്യമാക്കിയത്. സിവില്‍ സര്‍വിസ് പരിശീലനത്തിനും പട്ടികവിഭാഗക്കാർക്ക് സഹായം നൽകിവരുന്നു.
പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രി പട്ടികജാതി വികസനത്തിൽ രാജ്യത്തിനുതന്നെ മാതൃകയാണ്. 2014 ൽ ആരംഭിച്ച കോളജിൽ മുൻ സർക്കാർ 56.54 കോടി വിനിയോഗിച്ച സ്ഥാനത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 വര്‍ഷത്തിനുള്ളില്‍ 733.22 കോടി രൂപ ചെലവഴിച്ചു. ഓരോ വർഷവും 100 വിദ്യാർഥികൾവീതം പ്രവേശനം നേടുന്നതിൽ 72 പട്ടികവിഭാഗം വിദ്യാർഥികൾക്കിവിടെ പഠിക്കാൻ അവസരമുണ്ട്. 2014 മുതല്‍ 5 ബാച്ചുകള്‍ പഠനം പൂര്‍ത്തീകരിച്ചതില്‍ 413 പട്ടികജാതി വിദ്യാർഥികളും 15 പട്ടികവര്‍ഗ വിദ്യാർഥികളും ഇന്ന് ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുന്നു.
പട്ടിക വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളെ കോളനി എന്ന പേരുമാറ്റിയത് ഭരണപരവും ആശയപരവും വീക്ഷണപരവുമായ സർക്കാരിന്റെ പിന്നാക്കവിഭാഗങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്നു. കോളനി പോലെ ‘ഊര്’, ‘സങ്കേതം’ എന്നീ വിശേഷണങ്ങളും വേണ്ടെന്ന് ഉത്തരവിലൂടെ സർക്കാർ വിലക്കി. പകരം ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ എന്നിങ്ങനെയോ അല്ലെങ്കിൽ പ്രാദേശികമായി താൽപര്യമുള്ളതും കാലാനുസൃതവുമായ പേരുകളോ ആണ് നൽകിയിട്ടുളത്.
ഇന്ത്യയിലെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് കേന്ദ്രസർക്കാര്‍ പദ്ധതികള്‍ക്കായി ബജറ്റില്‍ 3.4 ശതമാനം തുകയും 9 ശതമാനം വരുന്ന പട്ടികവര്‍ഗ വിഭാഗത്തിന് 2.9 ശതമാനം തുകയും മാത്രമാണ് വകയിരുത്തിയത്. എന്നാല്‍, കേരളം ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്ന നിരക്കിലാണ് ബജറ്റില്‍ തുക വകയിരുത്തിയത്. കേരളത്തില്‍ പട്ടികജാതി വിഭാഗം 9.1 ശതമാനവും പട്ടികവര്‍ഗ വിഭാഗം 1.45 ശതമാനവുമാണെങ്കിലും യഥാക്രമം വാർഷിക പദ്ധതിയുടെ 9.81 ശതമാനവും 2.89 ശതമാനവും വരുന്ന തുക ഈ വിഭാഗങ്ങളുടെ സമഗ്രവികസനത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ 4 ബജറ്റിലും സർക്കാർ വകയിരുത്തി. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയതാണ് മറ്റൊരു പ്രധാന നേട്ടം. ഭവന നിർമാണത്തിനായി 9 വര്‍ഷത്തിനുള്ളില്‍ 33,058 പട്ടികജാതിക്കാര്‍ക്കായി 1653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 55ല്‍ നിന്നും 70 ആക്കിയും വരുമാനപരിധി 1,00,000 രൂപയായും ഉയര്‍ത്തി. ഒമ്പതു വര്‍ഷംകൊണ്ട് 8919 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 8573.54 ഏക്കര്‍ ഭൂമി വിതരണംചെയ്തു. എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. 29,139 കുടുംബങ്ങളുടെ 38,581 ഏക്കര്‍ ഭൂമിക്ക് വനാവകാശ പട്ടയം നല്കി.