മുഖച്ഛായ മാറ്റുന്ന ഇടപെടലുകളുമായി പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന ഇടപെടലുകളാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നത്. ഇഴഞ്ഞുനീങ്ങിയിരുന്ന നിരവധി പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും വികസനത്തിന് തിലകക്കുറിയാകുന്ന അനവധി പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. കുതിരാന്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഈ സർക്കാറിന് സാധിച്ചു. മൂന്നാര്‍-ബോഡിമെട്ട്, നാട്ടുകാല്‍-താണാവ് ദേശീയപാതകളുടെ പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ...
Your Subscription Supports Independent Journalism
View Plansസംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന ഇടപെടലുകളാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നത്. ഇഴഞ്ഞുനീങ്ങിയിരുന്ന നിരവധി പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും വികസനത്തിന് തിലകക്കുറിയാകുന്ന അനവധി പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. കുതിരാന്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഈ സർക്കാറിന് സാധിച്ചു. മൂന്നാര്‍-ബോഡിമെട്ട്, നാട്ടുകാല്‍-താണാവ് ദേശീയപാതകളുടെ പ്രവൃത്തി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിനുകീഴില്‍ പൂര്‍ത്തിയാക്കി. താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്ന നടപടികൾ പൂര്‍ത്തിയാക്കി വരുകയാണ്.
തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം- ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് എന്നീ പാതകളുടെ നിര്‍മാണത്തിനായി 2,370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളം വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന എല്ലാ പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തം ഉറപ്പാക്കും. നടക്കില്ലെന്ന് ഉറപ്പിച്ച പദ്ധതിയായിരുന്നു മലയോര ഹൈവേ. ഈ സ്വപ്നം ഇന്ന് യാഥാർഥ്യമാവുകയാണ്. സര്‍ക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണ് ഇതിന്റെ നിർമാണം സാധ്യമായത്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയിലും വ്യാപാര മേഖലയിലും ടൂറിസം മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പോകുന്ന ഈ പദ്ധതിക്കായി 2043.7 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചിരിക്കുന്നത്. അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. തീരദേശത്തിന്റെ സമഗ്രവികസനത്തിലേക്കാണ് ഈ പാത നയിക്കുന്നത്. ഒരു സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ റെയില്‍വേ മേൽപാലങ്ങള് പൂര്‍ത്തിയാക്കുക എന്ന റെക്കോഡ് ഈ സര്‍ക്കാറിനാണ് എന്നത് പശ്ചാത്തല വികസന മേഖലയുടെ മുന്നേറ്റത്തിന്റെ ഉദാഹരണമാണ്. എട്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഇതിനകം തുറന്നുകഴിഞ്ഞു. ഏഴെണ്ണത്തിന്റെ നിർമാണം അന്തിമഘട്ടത്തിലും.
കേരള ടൂറിസം
ടൂറിസം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഇടപെടലുകൾ അന്തർദേശീയ സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. ലോകം കേരള ടൂറിസത്തെ ശ്രദ്ധിക്കുകയും സുസ്ഥിര വികസനത്തിന്റെ മാതൃകകള്‍ കേരളം സൃഷ്ടിക്കുകയും ചെയ്ത കാലമാണിത്. കോവിഡിനുശേഷം കേരളത്തിലെ ടൂറിസം മേഖല കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. സഞ്ചാരികളുടെ വരവില്‍ സർവകാല റെക്കോഡാണ് കേരളത്തിലുണ്ടായത്. 2024ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.72 ശതമാനത്തിന്റെ വര്‍ധനയാണിത്. കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 21.01 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. 2024ല്‍ 45,053 കോടി രൂപയാണ് ടൂറിസം മേഖലയിലെ വരുമാനം. നൂതനമായ പദ്ധതികളിലൂടെയും പുത്തന്‍ ഉൽപന്നങ്ങളിലൂടെയുമാണ് കേരളം ഈ മുന്നേറ്റം സാധ്യമാക്കിയത്. കാരവന് ടൂറിസം, ഹെലി ടൂറിസം, ക്രൂസ് ടൂറിസം എന്നീ പദ്ധതികള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമായി എന്നാണ് വിലയിരുത്തൽ. സീപ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയമായതിനാല്‍ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്.