Begin typing your search above and press return to search.
proflie-avatar
Login

വിഴിഞ്ഞം വികസന ഭൂപടത്തിലെ സുവർണ മുദ്ര

വിഴിഞ്ഞം വികസന ഭൂപടത്തിലെ സുവർണ മുദ്ര
cancel

ലോക സമുദ്രവ്യാപാര മേഖലയിൽ കേരളത്തെ അടയാളപ്പെടുത്തി സംസ്ഥാനത്തിന്‍റെ വികസന ​ഭൂപടത്തിൽ സുവർണമുദ്രയാവുകയാണ്​ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കടക്കം സുഗമമായി ചരക്കുനീക്കം നടത്താവുന്ന തുറമു​ഖം സജ്ജമായതോടെ, കണ്ടെയ്​നർ നീക്കത്തിന്​ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത്​ കുറക്കാനായി. രാജ്യത്തി​ന്‍റെ വ്യാപാര-വാണിജ്യ മേഖലയിൽ കുതിച്ചുചാട്ടത്തിനാണ്​ വിഴിഞ്ഞം വഴി തുറന്നിരിക്കുന്നത്​. പ്രതിബന്ധങ്ങളുടെയും പ്രതിഷേധങ്ങളുടെയും നാളുകൾ പിന്നിട്ടാണ്​ ആദ്യ കപ്പൽ വിഴിഞ്ഞം തീരമണഞ്ഞത്. തുടർന്ന് ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്ന് കൂറ്റൻ കപ്പലുകളെത്തി. ട്രയൽ റൺ...

Your Subscription Supports Independent Journalism

View Plans

ലോക സമുദ്രവ്യാപാര മേഖലയിൽ കേരളത്തെ അടയാളപ്പെടുത്തി സംസ്ഥാനത്തിന്‍റെ വികസന ​ഭൂപടത്തിൽ സുവർണമുദ്രയാവുകയാണ്​ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കടക്കം സുഗമമായി ചരക്കുനീക്കം നടത്താവുന്ന തുറമു​ഖം സജ്ജമായതോടെ, കണ്ടെയ്​നർ നീക്കത്തിന്​ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത്​ കുറക്കാനായി. രാജ്യത്തി​ന്‍റെ വ്യാപാര-വാണിജ്യ മേഖലയിൽ കുതിച്ചുചാട്ടത്തിനാണ്​ വിഴിഞ്ഞം വഴി തുറന്നിരിക്കുന്നത്​. പ്രതിബന്ധങ്ങളുടെയും പ്രതിഷേധങ്ങളുടെയും നാളുകൾ പിന്നിട്ടാണ്​ ആദ്യ കപ്പൽ വിഴിഞ്ഞം തീരമണഞ്ഞത്. തുടർന്ന് ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്ന് കൂറ്റൻ കപ്പലുകളെത്തി. ട്രയൽ റൺ ഘട്ടത്തിലും കമേഴ്സ്യൽ ഓപറേഷൻ ആരംഭിച്ചപ്പോഴും കണ്ടെയ്നറുകളുമായി കപ്പലുകൾ വന്നുപൊയ്ക്കൊണ്ടിരുന്നു. 300ഓളം കപ്പലുകൾ ചുരുങ്ങിയ കാലയളവിൽ എത്തിയത് രാജ്യത്ത് മറ്റൊരു തുറമുഖത്തിനും ലഭിക്കാത്ത നേട്ടമായി.

തുറമുഖത്തിന്റെ 8867 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ 5595 കോടി രൂപ (63 ശതമാനം) സംസ്ഥാന സര്‍ക്കാറാണ്​ മുടക്കുന്നത്. അദാനി കമ്പനി 2454 കോടി രൂപയും (28 ശതമാനം) വി.ജി.എഫായി 818 കോടി രൂപയുമാണ്​ (ഒമ്പതു ശതമാനം) ചെലവഴിക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമെ, റെയില്‍പാതക്കായി 1,482.92 കോടി രൂപ ചെലവിടും. 2028നകം അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തി​ന്‍റെ മിനിമം സ്ഥാപിതശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആകും. ഇതിനായി 9500 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണമായും അദാനി പോര്‍ട്സ് വഹിക്കും.

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത്​ 2024 ജൂലൈ 11 മുതലാണ് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നുതുടങ്ങിയത്. 2024 ഡിസംബര്‍ മൂന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 300ഓളം കപ്പലുകളെത്തി. ഇത്രയും സമയത്തിനുള്ളില്‍ 5,93,000 ടി.ഇ.യു കൈകാര്യം ചെയ്തത്​ വൻ നേട്ടമായാണ്​ വിലയിരുത്തുന്നത്​. സ്ഥാപിതശേഷിയുടെ 110 ശതമാനം വരെ വിനിയോഗം കൈവരിച്ചുവെന്നതും നേട്ടം. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ ചരക്കുനീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാംസ്ഥാനത്ത്. പ്രതിമാസം ഒരു​ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

വാതിൽ തുറക്കുന്നത്​ വലിയ നിക്ഷേപ സാധ്യതക്ക്​

അന്താരാഷ്ട്ര കപ്പൽചാലിനോട്​ ചേർന്ന തന്ത്രപ്രധാന സ്​ഥാനമുള്ള തുറമുഖം കേരളത്തിന്​ മുന്നിൽ തുറക്കുന്നത്​ വലിയതോതിലുള്ള നിക്ഷേപ സാധ്യതകളാണ്​. ​കൊളംബോ ഉൾപ്പെടെ വിദേശ തുറമുഖങ്ങളെ ക​ണ്ടെയ്​നർ നീക്കത്തിന്​ ആശ്രയിക്കുന്നതുവഴി രാജ്യത്തിന്​ ചെലവിടേണ്ടിവരുന്ന പണം ലാഭിക്കാമെന്നതാണ്​ വിഴിഞ്ഞം ദേശീയതലത്തിൽ സമ്മാനിക്കുന്ന നേട്ടം. രാജ്യത്തെ ആദ്യ സെമി ഓ​​ട്ടോ​മേറ്റഡ്​ തുറമുഖമെന്ന ഖ്യാതിയുള്ള വിഴിഞ്ഞത്തെ ഓട്ടോമേറ്റഡ്​ യാർഡ്​ ക്രെയിനുകളും റിമോട്ട്​ നിയന്ത്രിത ഷിപ്​ ടു ഷോർ ക്രെയിനുകളും അതിവേഗത്തിലും സുരക്ഷിതവുമായ കണ്ടെയ്​നർ കൈമാറ്റം ഉറപ്പാക്കുന്നു. 24,000 ടി.ഇ.യുവരെ ശേഷിയുള്ള കപ്പലുകൾക്ക്​ സുഗമമായി പ്രവേശിക്കാവുന്ന പ്രകൃതി ദത്ത ആഴമുള്ളതും വിഴിഞ്ഞത്തിന്‍റെ ഭാവി സാധ്യതകൾക്ക്​ കരുത്ത്​ കൂട്ടുന്നു. എ.ഐ, റഡാർ, സെൻസറുകൾ എന്നിവ ഉപയോഗിക്കുന്ന അത്യാധുനിക വി.ടി.എം.എസ്​ വിഭാഗം തുറമുഖത്തിന്‍റെ ഭാഗമാണ്​. നിർമിതബുദ്ധി ഉപയോഗിച്ച്​ കപ്പൽ ഗതാഗതം വിശകലനം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കപ്പലുകളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്​ ഉയർന്ന ​ശേഷിയുള്ള റഡാറുകളാണ്​.

അദാനി പോർട്​സും സർക്കാറുമായുള്ള ധാരണപ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന്​ തുറമുഖത്തിന്റെ തുടര്‍ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി ഇതിനോടകം ലഭിച്ചിട്ടുണ്ട്​. രണ്ടും മൂന്നും ഘട്ട വികസനത്തി​ന്‍റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കുന്നതടക്കം പ്രവർത്തനങ്ങളാണ്​ നടത്തേണ്ടത്​.

യൗവന പാതയിൽ സഹകരണ പ്രസ്ഥാനം

ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാനും പുതിയ ഭാവുകത്വം നൽകാനും ആർജവമേറിയ ചുവടുവെപ്പുകളാണ്​ സഹകരണ മേഖലയിൽ യാഥാർഥ്യമായത്​. കേരള ബാങ്കിന്റെ രൂപവത്കരണവും അതിന്റെ ആധുനികീകരണവുമാണ് ഇതില്‍ പ്രധാനം. അതിനൊപ്പം സഹകാരികളെ ചേര്‍ത്തുപിടിക്കുന്ന നിരവധി പദ്ധതികളും കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടപ്പാക്കാന്‍ സാധിച്ചു. കേരളത്തിലെ സാധാരണക്കാര്‍ക്ക് സഹകരണ മേഖലയില്‍നിന്ന് ആശ്വാസമായി എത്തിയത് ആയിരം കോടിയിലേറെ രൂപയാണ്. വായ്പാ കുടിശ്ശികയായവര്‍ക്ക് കൈത്താങ്ങായി നടപ്പാക്കുന്ന ‘നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍’ കാമ്പയിനിലൂടെ ആശ്വാസം ലഭിച്ചത് 10.69 ലക്ഷം കുടുംബങ്ങള്‍ക്കാണ്.

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി ഇക്കഴിഞ്ഞ വര്‍ഷം യാഥാർഥ്യമായി. പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ പ്രവര്‍ത്തനരഹിതമായതോ ആയ സംഘങ്ങള്‍ പുനരുദ്ധരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്.


News Summary - Vizhinjam International Port