പകർന്നാട്ടം

പാതിര കഴിഞ്ഞപ്പോൾ ടി.ടി.ആർ ചോദിച്ചു, ‘‘സർ ബോഗി മാറിയോ? തേർട്ടി ഇവിടല്ലെക്സിക്യൂട്ടീവ് ക്ലാസപ്പുറത്താണ്, പോകൂ!’’ ഉറക്കം പോയി കലി കടിച്ചു നാവിൻതുമ്പിൽ പിരുത്ത ചൊറി ചിരി വരുത്തി: “മാഡം ടിക്കറ്റ് നേരത്തേ കാണിച്ചു ഞാൻ ‘‘ഒ.കെ.’’യെന്നപ്പോൾ,പ്പിന്നെ എങ്ങനെ മാറിയിപ്പോൾ?” മുന്നിൽ നിൽക്കുന്ന ടെക്കി: “ചേട്ടന്റെ ബർത്തിതല്ല മാറുകയവിടേക്കെ” ന്നാജ്ഞായാ തുറിക്കുന്നു! ബോഗിയിൽനോക്കിക്കേറി ടി.ടി.ആർ മാഡം ഒ.കെ. പിന്നെയാ ബർത്തെങ്ങനെ മാറി, ഞാൻ കൺഫ്യൂസ്ഡായി പതിയെ ബർത്തും തേടി ട്രെയിനിൽ നടന്നപ്പോൾ ഓർത്തു ഞാൻ: ഉച്ചക്ക് ഓട്ടോ മാറ്റിക് കാറിന്റെ ഗിയർ മാറ്റുവാൻ...
Your Subscription Supports Independent Journalism
View Plansപാതിര കഴിഞ്ഞപ്പോൾ
ടി.ടി.ആർ ചോദിച്ചു, ‘‘സർ
ബോഗി മാറിയോ? തേർട്ടി
ഇവിടല്ലെക്സിക്യൂട്ടീവ്
ക്ലാസപ്പുറത്താണ്, പോകൂ!’’
ഉറക്കം പോയി കലി
കടിച്ചു നാവിൻതുമ്പിൽ
പിരുത്ത ചൊറി ചിരി
വരുത്തി: “മാഡം ടിക്കറ്റ്
നേരത്തേ കാണിച്ചു ഞാൻ
‘‘ഒ.കെ.’’യെന്നപ്പോൾ,പ്പിന്നെ
എങ്ങനെ മാറിയിപ്പോൾ?”
മുന്നിൽ നിൽക്കുന്ന ടെക്കി:
“ചേട്ടന്റെ ബർത്തിതല്ല
മാറുകയവിടേക്കെ”
ന്നാജ്ഞായാ തുറിക്കുന്നു!
ബോഗിയിൽനോക്കിക്കേറി
ടി.ടി.ആർ മാഡം ഒ.കെ.
പിന്നെയാ ബർത്തെങ്ങനെ
മാറി, ഞാൻ കൺഫ്യൂസ്ഡായി
പതിയെ ബർത്തും തേടി
ട്രെയിനിൽ നടന്നപ്പോൾ
ഓർത്തു ഞാൻ: ഉച്ചക്ക് ഓട്ടോ
മാറ്റിക് കാറിന്റെ ഗിയർ
മാറ്റുവാൻ ക്ലച്ചിലാഞ്ഞു
ചവിട്ടിപ്പിടിച്ചതും,
തമ്പാനൂരെത്താനുള്ളൂർ
നിന്നുതോന്നയ്ക്കൽ ഓടി
പിന്നാണു റെയിൽ സ്റ്റേഷൻ
എതിർദിക്കെന്നതോർത്തത്;
അന്നേരം മറ്റൊന്നോർത്തു:
ഒന്നാം വർഷത്തെ ക്ലാസിൽ
രണ്ടാം വർഷമെന്നോർത്തു
ഡെത്ത് ഓഫ് ദി ഓഥർ -ബാർത്തോ?
ബക്‌തിനായ്; എച്ചോഡി: ‘‘സർ
എന്റെ ക്ലാസല്ലേയിപ്പോൾ?’’
‘‘ഞാനിപ്പോളെടുക്കുന്ന
ക്ലാസെന്റെ ക്ലാസു തന്നെ’’
നാവിലായ് പ്പിന്നെ വന്ന
തമർത്തി, കർതൃത്വത്തിൻ
കഥ ഞാൻ തുടർന്നപ്പോൾ
ഓർത്തു: ഘാതകം ലീല
ചെയ്തതോ ആശാൻ താനോ?
സിദ്ധാന്തം ഗൂഢം താനോ?
ബർത്തിൽ ഞാൻ തപ്പിത്തട
ഞ്ഞെങ്ങനോ കേറിപ്പറ്റി
കമ്പിളിക്കുള്ളിൽക്കണ്ടു
ഞെട്ടി ഞാൻ എന്നെത്തന്നെ!
ഞെട്ടലിലോർത്തു: വണ്ടി
ഏതു ദിക്കിലേക്കാവാം?
കാഞ്ഞങ്ങാടെന്റെ സ്റ്റോപ്പു -
പി. ഇപ്പോൾ തമ്പാനൂരോ?
സത്രത്തിൽ സി.പിക്കൊപ്പം
രസിക്കുന്നതു, മണി,
കത്തിതൻ പകർന്നാട്ടം
കളിയച്ഛനോ, ശിഷ്യൻ?
ഓർമകൾ കൂട്ടി കൈകൾ
കോർത്തപ്പോൾ ചൂളം നീട്ടി
ജീവന്റെ മഹാബോഗി
ഉണ്മ, നേർമകൾ, കാലം.