ദൂരങ്ങൾ

ഗുജറാത്തിൽനിന്ന് ബാബരി മസ്ജിദിലേക്കുള്ള തീവണ്ടി ദൂരം അവിടന്ന് ഗോദ്രയിലേക്കുള്ള തീവണ്ടി ദൂരം ഗോദ്രയിൽനിന്ന് ഗുജറാത്തിലേക്കുള്ള തീവണ്ടി ദൂരം പിന്നെ ഡൽഹിയിലേക്കുള്ള തീവണ്ടി ദൂരം എല്ലാംകൂടി എത്ര ദൂരം വരും? ദൈവം എല്ലാം കാണുന്നു പക്ഷേ കാത്തിരിക്കുന്നു* അക്കാലയളവിൽ ഞാൻ ഏറ്റുമാനൂരിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും തുടർച്ചയായി തീവണ്ടിയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ആ ദൂരം ഗുജറാത്തിൽനിന്ന് പുറപ്പെട്ട് ഒടുവിൽ ദൽഹിയിൽ എത്തിയ ദൂരത്തിലും കൂടുതലാണ്. ആ തീവണ്ടിയാത്രകളിൽ ഞാൻ കവിതകൾ എഴുതിയിരുന്നു കൊടുങ്കാറ്റിൽപ്പോലും സമാധാനമുണ്ട്.* ----------------* ടോൾസ്റ്റോയി *...
Your Subscription Supports Independent Journalism
View Plansഗുജറാത്തിൽനിന്ന് ബാബരി മസ്ജിദിലേക്കുള്ള
തീവണ്ടി ദൂരം
അവിടന്ന് ഗോദ്രയിലേക്കുള്ള തീവണ്ടി ദൂരം
ഗോദ്രയിൽനിന്ന് ഗുജറാത്തിലേക്കുള്ള തീവണ്ടി ദൂരം
പിന്നെ ഡൽഹിയിലേക്കുള്ള തീവണ്ടി ദൂരം
എല്ലാംകൂടി എത്ര ദൂരം വരും?
ദൈവം എല്ലാം കാണുന്നു പക്ഷേ കാത്തിരിക്കുന്നു*
അക്കാലയളവിൽ ഞാൻ ഏറ്റുമാനൂരിൽനിന്ന് എറണാകുളത്തേക്കും
തിരിച്ചും തുടർച്ചയായി തീവണ്ടിയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.
ആ ദൂരം ഗുജറാത്തിൽനിന്ന് പുറപ്പെട്ട്
ഒടുവിൽ ദൽഹിയിൽ എത്തിയ ദൂരത്തിലും കൂടുതലാണ്.
ആ തീവണ്ടിയാത്രകളിൽ ഞാൻ കവിതകൾ എഴുതിയിരുന്നു
കൊടുങ്കാറ്റിൽപ്പോലും സമാധാനമുണ്ട്.*
----------------
* ടോൾസ്റ്റോയി
* വാൻഗോഗ്