ഒരു കുടുമ്പിക്കഥ

മൃദു മദ്ദള കൂൺ ഇടി ഫോട്ടോ ഫ്ലാഷ് മിന്നൽ ചരൽക്കൽ ചാറ്റൽ മഴ ഇടവഴിയിൽ വെള്ളാറത്തണ്ടൻ പറിക്കുകയായിരുന്നു 5 സെന്റിൽ താമസിക്കും വലിയ പറമ്പത്ത് രാജീവൻ. പെട്ടെന്ന് കാറ്റ് കുടയെടുത്ത് പാഞ്ഞു മലക്കം മറിഞ്ഞ് കുട്ടനാടിനെ പോലെ തുള്ളിത്തുള്ളി. പിന്നാലെ ഓടിയ രാജീവന്റെ റബ്ബർ ബാൻഡ് ഇട്ട പുസ്തകം ചെളിയിൽ താണു. കുടുക്കില്ലാത്ത ട്രൗസറും പിന്നാലെ ഊരിവന്നു. കടവാതിൽപോൽ ഉയർന്നു...
Your Subscription Supports Independent Journalism
View Plansമൃദു മദ്ദള കൂൺ ഇടി
ഫോട്ടോ ഫ്ലാഷ് മിന്നൽ
ചരൽക്കൽ ചാറ്റൽ മഴ
ഇടവഴിയിൽ വെള്ളാറത്തണ്ടൻ
പറിക്കുകയായിരുന്നു
5 സെന്റിൽ താമസിക്കും
വലിയ പറമ്പത്ത് രാജീവൻ.
പെട്ടെന്ന് കാറ്റ് കുടയെടുത്ത്
പാഞ്ഞു മലക്കം മറിഞ്ഞ്
കുട്ടനാടിനെ പോലെ തുള്ളിത്തുള്ളി.
പിന്നാലെ ഓടിയ രാജീവന്റെ
റബ്ബർ ബാൻഡ് ഇട്ട പുസ്തകം
ചെളിയിൽ താണു.
കുടുക്കില്ലാത്ത ട്രൗസറും പിന്നാലെ ഊരിവന്നു.
കടവാതിൽപോൽ ഉയർന്നു പറന്നു കുട
വില്ല് നിലത്തും കുടശിലാ കൊമ്പിലും നിശ്ചലം.
ഓടി പരതി കിതച്ചു പകച്ചു
പോയ നേരം
കപ്പടമീശയുള്ള വയസ്സൻ കാൽ കുടയുമായി
വരുന്ന കുമാരൻ മാഷെ ഉച്ചത്തിൽ വിളിച്ചവൻ.
‘‘കുമാരൻ മാഷേ എന്റെ കുടുമ്പി പോയി’’
കാറ്റത്ത് തേങ്ങ പെറുക്കാനിറങ്ങിയ
പരദൂഷണം കണാരേട്ടൻ ചായ പീടികയിലിരുന്നു
കുടുമ്പി കഥ വിളമ്പിയതോടെ
രാജീവന്റെ കരച്ചിൽ പാട്ടായി.
കേട്ടിരുന്ന കിന്നാരം ഗോപൻ കവലകളിലെല്ലാം
ചൊല്ലിനടന്നു.
ആഗോളവൽക്കരണം വന്നു.
ഇടവഴികളെല്ലാം റോഡായി
കുമാരൻ മാഷും പരദൂഷണം കണാരേട്ടനും
കിന്നാരം ഗോപനും മരിച്ചു.
5 സെന്റിൽനിന്നും രാജീവൻ
വലിയ പറമ്പിൽതന്നെ വലിയ വീട് വെച്ചു.
കാലം ഒത്തിരി കഴിഞ്ഞെങ്കിലും
കുടുമ്പി എന്ന പേര് വില്ല് പൊട്ടാതെ നിന്നു.
പെണ്ണുകാണൽ തകൃതിയായി നടക്കുന്ന
നാളുകളിൽ കുടുമ്പി
രാജീവന് വലിയൊരു
സൊന്തരവായി മാറി.
ഇരട്ടപ്പേര് മായ്ച്ചു കളയാൻ
ആമ്പൽ രാജേഷിന്റെ ഉപദേശപ്രകാരം
നാട്ടിലെ സകല
വില്ലന്മാരെയും വിളിച്ചുവരുത്തി
പിറന്നാൾ എന്ന വ്യാജേനെ ബിരിയാണി വിളമ്പി.
ആമ്പൽ ചർച്ചയിൽ മിന്നി മിനുങ്ങി
‘വേഴാമ്പൽ കേഴും’ ഗാനം
ഛർദിമാലകൊണ്ട് വിരാമമിട്ടു
പിന്നീടുള്ള കാലം ഇരട്ടപ്പേരിന്
ചെറിയൊരു മാറ്റം വന്നു. ആമ്പൽ വേഴാമ്പലായി
കുടുമ്പി ബിരിയാണി കുടുമ്പിയും.