പാട്ടുപുസ്തകം

ഗ്രാമസന്ധ്യ പരസ്യവണ്ടി ഇതാ കോസ്റ്റൽ ടാക്കീസിൽ ഓളവും തീരവും മൂന്നുനേരം പ്രദർശനം കാണുവിൻ േപ്രമജോഡി മധു-ഉഷാനന്ദിനി മുള്ളുവേലിപ്പടർപ്പിലൂടാരൊരാൾ കൊണ്ടുനൽകിയതിൻ പാട്ടുപുസ്തകം തണ്ടുലഞ്ഞൊരു താമരപ്പൂപോലെ മെല്ലെഭദ്രം സകൗതുകം നോക്കവേ ചോറടുപ്പിൽ തിളപ്പേറി നേരമായ് തൂവിപ്പോയതറിഞ്ഞില്ല പെണ്ണവൾ ചാഞ്ഞുപെയ്യും മഴപോലെ ഹാർമ്മോണി റീഡിലൂടെ ബാബുക്കയോ പെയ്യുന്നു. പാട്ടുമായവൾ പാവാട ചുറ്റുന്നു പാട്ടുമായ് മുറിക്കണ്ണാടി നോക്കുന്നു. പൂത്തുനിന്ന മുരിക്കോ മുളന്തണ്ട് ചേർത്തുവായിച്ച ഭാസ്കരൻ മാസ്റ്ററോ നാട്ടുമൈനയല്ലീപ്പാട്ടുപുസ്തകം തീവെയിൽ കണ്ട...
Your Subscription Supports Independent Journalism
View Plansഗ്രാമസന്ധ്യ പരസ്യവണ്ടി ഇതാ
കോസ്റ്റൽ ടാക്കീസിൽ ഓളവും തീരവും
മൂന്നുനേരം പ്രദർശനം കാണുവിൻ
േപ്രമജോഡി മധു-ഉഷാനന്ദിനി
മുള്ളുവേലിപ്പടർപ്പിലൂടാരൊരാൾ
കൊണ്ടുനൽകിയതിൻ പാട്ടുപുസ്തകം
തണ്ടുലഞ്ഞൊരു താമരപ്പൂപോലെ
മെല്ലെഭദ്രം സകൗതുകം നോക്കവേ
ചോറടുപ്പിൽ തിളപ്പേറി നേരമായ്
തൂവിപ്പോയതറിഞ്ഞില്ല പെണ്ണവൾ
ചാഞ്ഞുപെയ്യും മഴപോലെ ഹാർമ്മോണി
റീഡിലൂടെ ബാബുക്കയോ പെയ്യുന്നു.
പാട്ടുമായവൾ പാവാട ചുറ്റുന്നു
പാട്ടുമായ് മുറിക്കണ്ണാടി നോക്കുന്നു.
പൂത്തുനിന്ന മുരിക്കോ മുളന്തണ്ട്
ചേർത്തുവായിച്ച ഭാസ്കരൻ മാസ്റ്ററോ
നാട്ടുമൈനയല്ലീപ്പാട്ടുപുസ്തകം
തീവെയിൽ കണ്ട കാലടിപ്പാടുകൾ
ആർദ്രമൗനം കടന്നീക്കരിമുകിൽ
ക്കാട്ടിലൂടെ കിനാവു തെളിച്ചവൻ.
പ്രാണനിൽ മയിൽപ്പീലി ഒളിപ്പിച്ച
പാതിമാനസം കാത്തിരുന്നപ്പോഴും
നേരുതന്നെയാവുന്നില്ല കാലമീ
പ്പാത താണ്ടവേ നീളൻ നിഴലുകൾ
നേർത്ത സ്വർണവല വിരിച്ചങ്ങനെ
കൂർത്തു സൂക്ഷ്മം വിഷപ്പല്ലു കോർക്കുന്ന
തീക്ഷ്ണമായ രസം കാട്ടുനീതിയിൽ
പാട്ടൊഴിഞ്ഞു പൂമ്പാറ്റകൾ യാത്രയായ്...
ട്രങ്കുപെട്ടി തുരുമ്പിച്ചു പോയതോ
പണ്ടുചൂടിയ പാട്ടിെന്റ ദാവണി
ഓർക്കുക വല്ലപ്പോഴും, എന്നിപ്പോഴും
നീട്ടിയാരോ വിളിപ്പൂ ചൂളംവിളി
പൂർണമല്ല കഥാസാരം നിശ്ചയം
ശേഷഭാഗങ്ങൾ സ്ക്രീനിൽ അതേ, കാണുക
ആരേ ആരു രക്ഷിക്കുമീക്കാലത്ത്
തീ തിരശ്ശീല വീണ്ടും തളിർക്കുന്നു.
ഗ്രാമസന്ധ്യ
പരസ്യവണ്ടി ഇതാ
കോസ്റ്റൽ ടാക്കീസിൽ
അച്ഛനും ബാപ്പയും.