ആറ് x അഞ്ച് മേതിൽ

നടക്കുമ്പോൾ കീഴെ ആകാശം മേലെ ഡി.എൻ.എയിൽ മറ്റൊരാകാശം കൈവീശാതെ ആദ്യത്തെ ആകാശം രണ്ടാമത്തേത് തന്റെ കൈവളയിൽനിന്ന് സൂര്യപ്രകാശമുണ്ടാക്കി എന്തൊരു ഇരുട്ടെന്നു യൂനിവേഴ്സൽ ഡി.എൻ.എയോട് മൂന്നാമത്തേത് അന്യഭാഷയിൽ പിറുപിറുത്ത് ആഭിചാരങ്ങളുടെ സ്ഥിതികർത്താവായി വില്ലന്മാർക്ക് ഭാഷയുടെ ക്ലിനിക്കിടുന്നു നാലാമത്തേത് കഥ പറഞ്ഞ് പറഞ്ഞ കഥകൾ ഒരു മായാച്ചരടാക്കി ക്വിക്സോട്ടിന്റെ കൈകളിൽ *എച്ചെ ഹോമോ െവച്ചുകൊടുക്കുന്നു അഞ്ചാമത്തേത് ബാബേലിന്റെ അറകളിൽ കടന്ന് ** മെസ്രോപ്പ് മാഷ്തോട്സിനെപ്പോലെ പെറുക്കി എടുത്ത അക്ഷരങ്ങൾക്കിടയിലെ അക്ഷരങ്ങളോരോന്ന് എടുത്തു മാറ്റുന്നു ആറാമത്തേത് നടക്കുന്നതിനെയും മറ്റു...
Your Subscription Supports Independent Journalism
View Plansനടക്കുമ്പോൾ
കീഴെ ആകാശം
മേലെ ഡി.എൻ.എയിൽ
മറ്റൊരാകാശം
കൈവീശാതെ
ആദ്യത്തെ ആകാശം
രണ്ടാമത്തേത്
തന്റെ കൈവളയിൽനിന്ന്
സൂര്യപ്രകാശമുണ്ടാക്കി
എന്തൊരു ഇരുട്ടെന്നു
യൂനിവേഴ്സൽ ഡി.എൻ.എയോട്
മൂന്നാമത്തേത്
അന്യഭാഷയിൽ പിറുപിറുത്ത്
ആഭിചാരങ്ങളുടെ
സ്ഥിതികർത്താവായി
വില്ലന്മാർക്ക്
ഭാഷയുടെ ക്ലിനിക്കിടുന്നു
നാലാമത്തേത്
കഥ പറഞ്ഞ്
പറഞ്ഞ കഥകൾ
ഒരു മായാച്ചരടാക്കി
ക്വിക്സോട്ടിന്റെ
കൈകളിൽ
*എച്ചെ ഹോമോ െവച്ചുകൊടുക്കുന്നു
അഞ്ചാമത്തേത്
ബാബേലിന്റെ അറകളിൽ കടന്ന്
** മെസ്രോപ്പ് മാഷ്തോട്സിനെപ്പോലെ
പെറുക്കി എടുത്ത അക്ഷരങ്ങൾക്കിടയിലെ
അക്ഷരങ്ങളോരോന്ന് എടുത്തു മാറ്റുന്നു
ആറാമത്തേത്
നടക്കുന്നതിനെയും
മറ്റു നാലിനെയും കൈകൊട്ടിവിളിച്ച്
അരമണിക്കൂറിനുള്ളിൽ ഒരുമിച്ച്
പെൻഗ്വിൻ സവാരിക്കു ശ്രമിക്കുന്നു
സംഗീതം പഠിച്ച പെൻഗ്വിൻ
ഉറക്കെ വിളിച്ചുപറയുന്നു:
‘‘അഞ്ചാം പത്തികൾ
അഞ്ചാംപത്തികൾ തന്നെ.’’
-----------
* ജർമൻ തത്ത്വചിന്തകനായ ഫ്രെഡറിക് നീത്ഷേയുടെ വ്യത്യസ്തമായ സ്വഭാവത്തെ സൂചിപ്പിക്കുന്ന കൃതിയാണിത്. ഈ കൃതിയെ നീത്ഷേയുടെ ആത്മകഥയായും കണക്കാക്കുന്നു. ഒരു വ്യക്തിയുടെ വിവിധങ്ങൾ എന്ന നിലയിലും ഈ കൃതിയുടെ ഉള്ളടക്കം മനുഷ്യൻ എന്ന ക്രമത്തെ തുറന്നുകാട്ടുന്നതാണ്.
** അർമീനിയൻ അക്ഷരമാല ചിട്ടപ്പെടുത്തിയ പ്രധാന വ്യക്തി