കണ്ണുകളടച്ചു വെക്കല്ലേ

കണ്ണുകൾ രണ്ടും ഒന്നടച്ചു നോക്കൂ ചില സെക്കൻഡുകളായാലും മതി ഭൂമിയിലെ സർവ കുന്നുകളും മണ്ണിടിഞ്ഞുവന്ന്, തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കണ്ണിൽ മുട്ടിനിൽക്കുന്നില്ലേ? എന്തൊരു സംന്ത്രാസപ്പെടുത്തലാണത്! കൺപോളകൾകൊണ്ട് തിരുച്ചുന്തി എല്ലായ്പോഴും നമുക്കവയെ പഴയപടി കുന്നുകളാക്കിത്തന്നെ നിർത്താനാവുന്നു- വെന്നത് ഒരു ഭാഗ്യംതന്നെയാണ് എന്നാലും ഒരു നേരമ്പോക്കിനു വേണ്ടിയോ ഒരു പ്രാർഥനക്കോ ഒരു ചുംബനത്തിനോ ഒരു വ്യായാമത്തിനോ ഒരു സമ്മാനപ്പൊതിക്കോ ഒരോർമക്കോ വേണ്ടിപ്പോലും അധികനേരം നിങ്ങൾ കണ്ണുകളടച്ചുവെക്കല്ലേ! കാര്യം, ഒരാൾക്കു വേണ്ട മണ്ണെത്രയാണെന്ന് ആർക്കാണറിയാത്തത്, നമ്മളതിനു സമ്മതം...
Your Subscription Supports Independent Journalism
View Plansകണ്ണുകൾ രണ്ടും ഒന്നടച്ചു നോക്കൂ
ചില സെക്കൻഡുകളായാലും മതി
ഭൂമിയിലെ സർവ കുന്നുകളും
മണ്ണിടിഞ്ഞുവന്ന്, തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
കണ്ണിൽ മുട്ടിനിൽക്കുന്നില്ലേ?
എന്തൊരു സംന്ത്രാസപ്പെടുത്തലാണത്!
കൺപോളകൾകൊണ്ട് തിരുച്ചുന്തി
എല്ലായ്പോഴും നമുക്കവയെ
പഴയപടി കുന്നുകളാക്കിത്തന്നെ നിർത്താനാവുന്നു-
വെന്നത് ഒരു ഭാഗ്യംതന്നെയാണ്
എന്നാലും
ഒരു നേരമ്പോക്കിനു വേണ്ടിയോ
ഒരു പ്രാർഥനക്കോ
ഒരു ചുംബനത്തിനോ
ഒരു വ്യായാമത്തിനോ
ഒരു സമ്മാനപ്പൊതിക്കോ
ഒരോർമക്കോ വേണ്ടിപ്പോലും
അധികനേരം നിങ്ങൾ കണ്ണുകളടച്ചുവെക്കല്ലേ!
കാര്യം, ഒരാൾക്കു വേണ്ട മണ്ണെത്രയാണെന്ന്
ആർക്കാണറിയാത്തത്,
നമ്മളതിനു സമ്മതം മൂളിയവരുമാണ്
പക്ഷേ, ഭൂമിയിലെ മുഴുവൻ
മണ്ണും ഒരാളിനു മീതെ വന്നുവീഴുകയെന്നത്
ഭാഗ്യത്തിൽ വിശ്വസിക്കുന്ന,
ദൈവത്തിൽ വിശ്വസിക്കുന്ന
അത്രയൊന്നും ബലമില്ലാത്ത മനുഷ്യന്
എങ്ങനെ സഹിക്കാനാവും!