Begin typing your search above and press return to search.
proflie-avatar
Login

പുലയാളം

Malayalam Poem
cancel

ഞ​​ങ്ങ​​ളു​​ടെ

ഭാ​​ഷ

അ​​രു​​വി​​യി​​ൽ​​ പു​​ത​​ഞ്ഞ

പാ​​റ​​യോ!

കോ​​ടാ​​ലി​​യു​​ടെ​​ പി​​ടി​​യോ

അ​​ല്ല!

അ​​പ്പ​​ന​​പ്പൂ​​പ്പ​​ൻ​​മാ​​ർ

മ​​ണ്ണി​​ല​​തു​​മു​​ള​​പ്പി​​ച്ച

കാ​​ല​​ത്തി​​നും മു​​ന്നേ

ചോ​​ദ്യ​​ത്തി​​ന്റെ ഉ​​ത്ത​​രം

മ​​റ്റൊ​​രു ചോ​​ദ്യ​​മാ​​ക്കു​​ന്ന

അ​​മ്മൂ​​മ്മ​​മാ​​രു​​ടെ

മ​​ടി​​ത്തൊ​​റു​​പ്പി​​ലൊ​​ളി​​ച്ചി​​രു​​ന്ന

വി​​ത്ത്.

തെ​​റി​​യാ​​യും

തേ​​ട​​ലാ​​യും

പൊ​​ട്ടി​​മു​​ള​​ക്കു​​ന്ന

ത​​ല​​പ്പു​​ണ്ട​​തി​​ന്.

ഒ​​രുപ​​ക്ഷേ

അ​​പ്പൂ​​പ്പ​​ന്താ​​ടി പോ​​ലെ

കെ​​ട്ടി​​പ്പെ​​റു​​ക്കി

നാ​​നാ​​ദി​​ക്കി​​ലേ​​ക്കും

പ​​ന്ത​​കെ​​ട്ടി​​പ്പാ​​ർ​​ത്തി​​രി​​ക്കാം...

എ​​ന്നാ​​ൽ

വേ​​രു​​കൊ​​ണ്ടോ

ത​​ണ്ടു​​കൊ​​ണ്ടോ

കാ​​ കൊ​​ണ്ടോ

ഇ​​ല​​കൊ​​ണ്ടോ

വീ​​ണേ​​ട​​ത്തു ത​​ഴ​​ച്ചു.

വ​​ഴി​​യും

വെ​​ട്ട​​വും

ഇ​​ങ്ങോ​​ള​​മ​​തി​​ന്റെ

ചോ​​രേം നീ​​രും

വി​​റ്റു​​വി​​ല​​വാ​​ങ്ങി​​യി​​ട്ടും

ഇ​​ല്ലം പ​​റ​​ഞ്ഞ്

ത​​മ്മി​​ൽ​​ ക​​ല​​രു​​ന്ന

ഭാ​​ഷ

എ​​ന്റേ​​താ​​ണ്...

പു​​രാ​​ത​​ന​​മാ​​യ​​തെ​​ന്തും

അ​​തി​​ൽനി​​ന്നും​​ തു​​ട​​ങ്ങു​​ന്നു

മ​​റ​​ഞ്ഞി​​രി​​ക്കാ​​നാ​​വാ​​തെ

മ​​റ്റെ​​ന്തി​​നോ​​ടും

ക​​ല​​രു​​ക​​യെ​​ന്ന

സാ​​മൂ​​ഹി​​ക​​ ത​​ത്വം

അ​​തി​​ന്റെ കീ​​ഴ്‌​​വ​​ഴ​​ക്ക​​മാ​​ണെ​​ന്നു​​ ക​​രു​​തി

മെ​​രു (വെ​​ളു)​​ക്കു​​വാ​​ന​​തി​​​ന്റെ

മോ​​ന്ത​​ക്ക്

നി​​ങ്ങ​​ൾ

മ​​റ്റെ​​ന്തു​​ പു​​ര​​ട്ടി​​യാ​​ലും

ഒ​​റ്റ​​വി​​ളി​​യാ​​ൽ* ഏ​​ങ്ക​​ളെ

തി​​രി​​ച്ച​​റി​​യും

അ​​മ്മ​​ന​​മ്മി*...

===========

*ഞ​​ങ്ങ​​ളെ

*അ​​ച്ഛ​​ൻ /അ​​മ്മ

Show More expand_more
News Summary - Malayalam Poem