രണ്ടു കവിതകൾ

1. നീളൻ കണ്ണാടി പൊക്കിക്കൊണ്ടുപോകുന്നവർകണ്ണാടിയിലുള്ളവരേയും ചേർത്ത് മൊത്തം നാലുപേർ പരസ്പരം ചിരിച്ചു. കൈകൾത്തമ്മിൽച്ചേർത്തു പിടുത്തം മുറുക്കി നടന്നു തുടങ്ങി പെട്ടെന്ന് ഒരാൾ കൈ പിൻവലിച്ചു. നാലിൽ രണ്ടുപേർക്കു ചുവടുകൾ പിഴച്ചു കണ്ണാടിയിലെ പിടുത്തം വിട്ടു നിലവിളികളില്ലാതെ രണ്ടുപേർ നൂറായ്ച്ചിതറി ചോരചിന്താത്ത ചിതറൽ! സ്തംഭിച്ചു നിൽക്കുമൊരാളിൻ വിരൽത്തുമ്പിൽ മാത്രം ഒരു ചീള് ചോര!! 2. വാഴക്കാമ്പ് വെളുപ്പിനെ നൂറുവട്ടമായ് അരിഞ്ഞിട്ടു ഓരോന്നെടുത്ത് ഇടയിലെ നാരു വലിച്ചുനീർത്തി വിരലിൽ ചുറ്റി വിരലിൽ ചുറ്റി വിരലിൽ...
Your Subscription Supports Independent Journalism
View Plans1. നീളൻ കണ്ണാടി പൊക്കിക്കൊണ്ടുപോകുന്നവർ
കണ്ണാടിയിലുള്ളവരേയും ചേർത്ത്
മൊത്തം നാലുപേർ
പരസ്പരം ചിരിച്ചു.
കൈകൾത്തമ്മിൽച്ചേർത്തു
പിടുത്തം
മുറുക്കി
നടന്നു തുടങ്ങി
പെട്ടെന്ന്
ഒരാൾ
കൈ പിൻവലിച്ചു.
നാലിൽ രണ്ടുപേർക്കു ചുവടുകൾ
പിഴച്ചു കണ്ണാടിയിലെ പിടുത്തം വിട്ടു
നിലവിളികളില്ലാതെ
രണ്ടുപേർ നൂറായ്ച്ചിതറി
ചോരചിന്താത്ത ചിതറൽ!
സ്തംഭിച്ചു നിൽക്കുമൊരാളിൻ
വിരൽത്തുമ്പിൽ മാത്രം ഒരു ചീള് ചോര!!
2. വാഴക്കാമ്പ്
വെളുപ്പിനെ
നൂറുവട്ടമായ് അരിഞ്ഞിട്ടു
ഓരോന്നെടുത്ത്
ഇടയിലെ നാരു വലിച്ചുനീർത്തി
വിരലിൽ ചുറ്റി
വിരലിൽ ചുറ്റി
വിരലിൽ ചുറ്റി
അവസാന
ചുറ്റിൽ
വിരലൊരു
നൂലുണ്ട!
നീണ്ടുനിന്ന
നൂലിനറ്റം
മറുകൈവിരൽ കൊണ്ട്
വലിച്ചതും
നൂലഴിഞ്ഞു
നിവരുന്ന
നാവ്!
നാവിൽച്ചുറ്റിയ
തുണിച്ചുറ്റ്
വലിച്ചഴിച്ചുകൊണ്ടിരിക്കുന്നു ഞാൻ.
വാഴക്കാമ്പിൻ നാരുപോലെ
നാവിൽ എത്ര അഴിച്ചാലും തീരാത്ത
തുണിച്ചുറ്റ്!