Begin typing your search above and press return to search.
proflie-avatar
Login

സ​ല്യൂ​ട്ട്

സ​ല്യൂ​ട്ട്
cancel

ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​വു​ള്ള

ഒ​രു പ​ദം

തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ

ഞാ​നെ​ടു​ക്കു​ക

മ​ര​ണം എ​ന്ന പ​ദ​മ​ല്ല.

ഒ​രേ സ​മ​യം

ച​ങ്ങ​ല​കൊ​ണ്ട്

കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി,

കീ​ഴ്ത്താ​ടി​യെ

ലാ​ത്തി​കൊ​ണ്ട് കു​ത്തി​യു​യ​ർ​ത്തി,

നെ​ഞ്ചി​ൻ കൂ​ടി​നെ ഞെ​രു​ക്കി​പ്പോ​കു​ന്ന

ആ ​പ​ദ​മാ​ണ്.

അ​പ്പോ​ഴു​ണ്ടാ​കു​ന്ന മി​ന്ന​ൽ വി​റ​യ​ൽ

ശ​രീ​ര​ത്തെ

ഒ​ന്നു പൊ​ക്കി

താ​ഴെ​യി​ടും.

വ​ല​തു കൈ​പ്പ​ത്തി

അ​തോ​ടെ നെ​റ്റി​യി​ലെ​ത്തും.

വി​ര​ലു​ക​ളെ​ല്ലാം

വെ​റു​ങ്ങ​ലി​ക്കും.

കൈ​വെ​ള്ള​യി​ലെ

ആ​ശ്രി​ത​രേ​ഖ വെ​ളി​യി​ലേ​യ്ക്ക്

പ്ര​കാ​ശി​ക്കും.

മ​നു​ഷ്യ​ത്വ​ത്താ​ൽ

കു​തി​ച്ചു​പാ​ഞ്ഞി​രു​ന്ന ഒ​രാ​ൾ

അ​തോ​ടെ

പ്ര​തി​മ​പ്പെ​ടും.

ത​ല​ച്ചോ​റി​ൽ വി​രി​ഞ്ഞു​കൊ​ണ്ടി​രു​ന്ന

ഒ​രാ​ലോ​ച​ന

പെ​ട്ടെ​ന്ന് ക​ല്ലി​ക്കും.

അ​ദൃ​ശ്യ​മാ​യ

ഒ​രു നി​മി​ഷം

ആ ​ശ​രീ​ര​ത്തെ ഒ​ന്നു​ഴി​ഞ്ഞ്

അ​പ​മാ​നി​ക്കും.

മ​നു​ഷ്യ​രെ നി​ശ്ച​ല​രാ​ക്കു​ന്ന

മ​ന്ത്ര​ങ്ങ​ൾ

നാ​ടോ​ടി​ക്ക​ഥ​ക​ളി​ൽ മാ​ത്ര​മ​ല്ല.

ആ​ധു​നി​ക​മാ​യ

മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലു​മു​ണ്ട്,

എ​ന്ന​ത്

ആ​ഴ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തും.

ഭാ​ഗ്യം.

മ​ല​യാ​ള​ത്തി​ൽ അ​തി​നൊ​രു പ​ദ​മി​ല്ല.

അ​ത്ര​യെ​ങ്കി​ലും അ​ന്ത​സ്സ്

ഒ​രു ഭാ​ഷ​യെ​ന്ന നി​ല​യി​ൽ

അ​തി​നി​രി​ക്ക​ട്ടെ

Show More expand_more
News Summary - Malayalam poem