Begin typing your search above and press return to search.
proflie-avatar
Login

സി​ൻ​ജെ

സി​ൻ​ജെ
cancel

ന​ന​ഞ്ഞ നോ​ട്ടു​പു​സ്ത​ക​ങ്ങ​ളു​ടെ ഗ​ന്ധം എ​നി​ക്ക​റി​യി​ല്ല മ​ണ്ണെ​ണ്ണ വി​ള​ക്ക് പ്ര​കാ​ശി​പ്പി​ക്കു​ന്ന ഇ​രു​ട്ടും ഇ​രു​ട്ടി​നെ അ​തി​ജീ​വി​ക്കാ​ൻ കേ​ൾ​ക്കേ​ണ്ടി​യി​രു​ന്ന ക​ഥ​ക​ളും എ​നി​ക്ക​ന്യം! ആ​ൽ​ബ​ങ്ങ​ൾ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ഴും ഓ​ർ​മ​യു​ടെ ആ​ൽ​ബ​ത്തി​ൽ തി​ള​ക്കം മ​ങ്ങാ​ത്ത മു​ഖ​ങ്ങ​ൾ എ​നി​ക്ക് അ​പ​രി​ചി​തം... പൂ​ട്ടി​യ ഓ​ർ​മ​മു​റി​യു​ടെ താ​ക്കോ​ൽ ഞാ​ൻ എ​വി​ടെ​യും സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടി​ല്ല. എ​നി​ക്ക് തി​രി​കെ ക​യ​റേ​ണ്ട​തി​ല്ല​ല്ലോ! ബാ​ല്യം... വ​ള​രെ കു​റ​ഞ്ഞ റെ​സ​ല്യൂ​ഷ​നി​ൽ മാ​ത്രം റീ-​ലോ​ഡ് ആ​കു​ന്നു... പ​ഴ​യൊ​രു ജ​ന്മ​ദി​ന​ത്തി​ന്റെ...

Your Subscription Supports Independent Journalism

View Plans

ന​ന​ഞ്ഞ നോ​ട്ടു​പു​സ്ത​ക​ങ്ങ​ളു​ടെ

ഗ​ന്ധം എ​നി​ക്ക​റി​യി​ല്ല

മ​ണ്ണെ​ണ്ണ വി​ള​ക്ക്

പ്ര​കാ​ശി​പ്പി​ക്കു​ന്ന ഇ​രു​ട്ടും

ഇ​രു​ട്ടി​നെ അ​തി​ജീ​വി​ക്കാ​ൻ കേ​ൾ​ക്കേ​ണ്ടി​യി​രു​ന്ന

ക​ഥ​ക​ളും എ​നി​ക്ക​ന്യം!

ആ​ൽ​ബ​ങ്ങ​ൾ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ഴും

ഓ​ർ​മ​യു​ടെ ആ​ൽ​ബ​ത്തി​ൽ

തി​ള​ക്കം മ​ങ്ങാ​ത്ത

മു​ഖ​ങ്ങ​ൾ എ​നി​ക്ക് അ​പ​രി​ചി​തം...

പൂ​ട്ടി​യ ഓ​ർ​മ​മു​റി​യു​ടെ താ​ക്കോ​ൽ

ഞാ​ൻ എ​വി​ടെ​യും

സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടി​ല്ല.

എ​നി​ക്ക് തി​രി​കെ

ക​യ​റേ​ണ്ട​തി​ല്ല​ല്ലോ!

ബാ​ല്യം...

വ​ള​രെ കു​റ​ഞ്ഞ

റെ​സ​ല്യൂ​ഷ​നി​ൽ

മാ​ത്രം റീ-​ലോ​ഡ് ആ​കു​ന്നു...

പ​ഴ​യൊ​രു ജ​ന്മ​ദി​ന​ത്തി​ന്റെ

ഫി​ൽ​റ്റ​ർ ചെ​യ്ത ചി​ത്രം മൊ​ബൈ​ൽ

സ്‌​ക്രീ​നി​ൽ തെ​ളി​യു​ന്നു!

അ​ന്ന് ഞാ​ൻ ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നോ

എ​ന്നോ​ർ​മി​ച്ചെ​ടു​ക്കാ​ൻ ആ​വു​ന്നി​ല്ല.

ഫി​ൽ​ട്ട​ർ ചെ​യ്ത ചി​ത്ര​ങ്ങ​ൾ

അ​ന്ന​ത്തെ

യ​ഥാ​ർ​ഥ രൂ​പ​വും കാ​ട്ടി​ത്ത​രു​ന്നി​ല്ല.

മ​റ​ക്കാ​ൻ

ആ​ഗ്ര​ഹി​ച്ച​വ​യൊ​ക്കെ

ടാ​ഗി​ങ്ങു​ക​ളാ​യും

ബാ​ക്ക​പ്പു​ക​ളാ​യും

പി​ന്തു​ട​രു​ന്നു!

സ്വ​യം അ​പ്ഡേ​റ്റ്

ചെ​യ്ത എ​ന്നെ

ഭൂ​ത​കാ​ലം

പി​ടി​ച്ചു​നി​ർ​ത്തി

വി​ചാ​ര​ണ ചെ​യ്യാ​ൻ

തു​ട​ങ്ങു​മ്പോ​ൾ

ഞാ​ൻ വ​ഴു​തി​മാ​റു​ന്നു!

എ​ന്റെ ഓ​ർ​മ​ക​ൾ​ക്ക്

തി​ള​ക്ക​ങ്ങ​ളേ​യു​ള്ളൂ

സു​ഗ​ന്ധ​ങ്ങ​ളി​ല്ല...

എ​ന്റെ അ​ടു​ക്ക​ള​യി​ൽ

വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ മ​ണ​മി​ല്ല!

പാ​ക്ക​റ്റു​ക​ളി​ൽ എ​ത്തു​ന്ന

ഭ​ക്ഷ​ണം എ​ന്റെ

സ്റ്റൗ​വി​നു ചു​റ്റും

ക​ഥ​ക​ൾ സ​മ്മാ​നി​ക്കു​ന്നി​ല്ല!

കൈ​ക​ളു​ടെ ചൂ​ട​ല്ല

മൈ​ക്രോ വേ​വ് അ​വ​ന്റെ

ചൂ​ടാ​ണ് എ​ന്നെ തൊ​ട്ട​ത്...

മു​റി​വു​ക​ളു​ടെ

വീ​ര​സ്യ​ങ്ങ​ളും

പൊ​ടി​മ​ണ്ണി​ന്റെ

ചും​ബ​ന​വു​മി​ല്ലാ​ത്ത

ക​ളി​ക​ൾ..!

ഇ​ൻ​സ്റ്റ​ന്റ്

വി​ജ​യ​ങ്ങ​ൾ

എ​ന്നെ ആ​ഹ്ലാ​ദി​ക്കാ​ൻ പ​ഠി​പ്പി​ച്ചി​ല്ല!

പു​നഃപ​രി​ശ്ര​മ

സാ​ധ്യ​ത​യു​ള്ള

തോ​ൽ​വി​ക​ൾ

മു​റി​പ്പെ​ടാ​നും...

ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത

സം​ഗീ​ത​വും

രം​ഗ​വേ​ദി​യി​ല്ലാ​ത്ത

അ​വ​ത​ര​ണ​ങ്ങ​ളു​മാ​ണ് ഇ​ഷ്ട​ങ്ങ​ൾ!

കോ​ർ​ത്തു​പി​ടി​ക്കു​ന്ന കൈ​ക​ളി​ല്ലാ​ത്ത

സൗ​ഹൃ​ദ​ങ്ങ​ൾ...

വാ​തി​ല​ട​ച്ചി​രു​ന്നു​കൊ​ണ്ടു​ള്ള

യാ​ത്ര​ക​ൾ...

വി​ര​സ​ത​യു​ടെ വ​ലി​യ

പാ​ഠം ഞാ​ൻ പ​ഠി​ച്ചി​ല്ല...

പ​ക​രം സ്ക്രോ​ളി​ങ് പ​ഠി​ച്ചു!

പു​റ​മേനി​ന്നു​ള്ള ശ​ബ്ദ​ങ്ങ​ൾ

അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​ക​ൾ

വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ...

എ​നി​ക്കി​ഷ്ട​മ​ല്ല!

ഏ​കാ​ന്ത​ത എ​പ്പോ​ഴും

എ​ന്നെ എ​ന്നി​ൽ ത​ന്നെ

കു​ഴി​ച്ചി​ട്ട് മാ​റി​നി​ന്നു...

രാ​ത്രി​ക​ളി​ൽ

നി​ലാ​വെ​ളി​ച്ച​ത്തെ

പു​റ​ത്തു​നി​ർ​ത്തി

നീ​ല​വെ​ളി​ച്ചം ഞാ​ൻ കോ​രി​ക്കു​ടി​ച്ചു...

ഉ​ന്മാ​ദ​ത്തി​ന്റെ

ഊ​റ്റ​ത്തി​ൽ

ചി​ല​പ്പോ​ഴൊ​ക്കെ

അ​ന്യ​ഗ്ര​ഹ​യാ​നം ന​ട​ത്തി

എ​ന്റെ പ​ഴ​യ

പ​തി​പ്പു​ക​ൾ

എ​ങ്ങ​നെ​യാ​യി​രു​ന്നെ​ന്ന്

എ​നി​ക്ക​റി​യി​ല്ല!

മ​ടു​പ്പ് എ​ന്ന വേ​ട്ട​ക്കാ​ര​ന്റെ

ഇ​ര എ​ന്ന​തി​ന​പ്പു​റം

ഞാ​ൻ ആ​രാ​ണ്?

എ​നി​ക്ക​റി​യി​ല്ല...

ഒ​ന്നെ​നി​ക്ക​റി​യാം

കാ​ഴ്ച​ക​ൾ

കേ​ൾ​വി​ക​ൾ

അ​നു​ഭ​വ​ങ്ങ​ൾ

ഇ​വ​കൊ​ണ്ട്

ഇ​രു​പ​തു​ക​ളി​ൽ​ത​ന്നെ

ജീ​വി​ത​ച​ക്രം പൂ​ർ​ത്തി​യാ​ക്കി

വാ​ർ​ധ​ക്യം വ​രി​ച്ച

ഞാ​ൻ...

കൂ​ട്ട​ത്തി​ൽ

ത​ല​തി​രി​ഞ്ഞു​പോ​യ

ഒ​രു ടി​പ്പി​ക്ക​ൽ

‘സി​ൻ​ജെ’ അ​ല്ലാ​തെ

ആ​രാ​വാ​ൻ!

News Summary - Malayalam poem