Begin typing your search above and press return to search.
proflie-avatar
Login

ക​ഥ​ന രാ​ത്രി

ക​ഥ​ന രാ​ത്രി
cancel

ക​ല​ങ്ങി​മ​റി​ഞ്ഞു വ​രു​ന്ന മ​ല​വെ​ള്ള​ത്തെ മ​റി​ക​ട​ന്ന് ഒ​ഴു​ക്കി​നോ​ടൊ​ത്തു നീ​ന്താ​തെ, വേ​ഷം​കെ​ട്ടാ​തെ അ​ര​ങ്ങി​ലെ​ത്തി ന​ടി. ത​ക​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യി​ലും ക​ഥാ​പാ​ത്ര​ങ്ങ​ൾ ചൂ​ടേ​റ്റ് തി​ള​ക്കു​ന്നു. വി​ള​ക്കു​ക​ള​ണ​ഞ്ഞി​ട്ടും ജ്വ​ലി​ക്കു​ന്നു ക​പ​ട​നാ​ട്യ ഭാ​വ​മി​ല്ലാ​ത്ത മു​ഖം. ഓ​രോ രം​ഗ​ച​ല​ന​ത്തി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളോ​ടേ​റ്റു​മു​ട്ടി പൊ​റു​തി​കേ​ടി​ന്റെ നൂ​ൽ​പാ​ലം ക​ട​ന്ന് ആ​കാ​ശം തൊ​ട്ടു​നി​ന്നു. നി​ര​നി​ര​യാ​യി നി​ൽ​ക്കും ക​ഥ​ന​പാ​ത്ര​ങ്ങ​ളി​ൽ പ​ക​ര​മൊ​ന്നും ചോ​ദി​ക്കാ​ത്ത ഉ​ട​ൽ​പി​റ​പ്പു​ക​ളെ ക​ണ്ട​വ​ൾ ഒ​രു നി​മി​ഷം...

Your Subscription Supports Independent Journalism

View Plans

ക​ല​ങ്ങി​മ​റി​ഞ്ഞു വ​രു​ന്ന

മ​ല​വെ​ള്ള​ത്തെ

മ​റി​ക​ട​ന്ന്

ഒ​ഴു​ക്കി​നോ​ടൊ​ത്തു

നീ​ന്താ​തെ,

വേ​ഷം​കെ​ട്ടാ​തെ

അ​ര​ങ്ങി​ലെ​ത്തി ന​ടി.

ത​ക​ർ​ത്തു പെ​യ്യു​ന്ന

മ​ഴ​യി​ലും

ക​ഥാ​പാ​ത്ര​ങ്ങ​ൾ

ചൂ​ടേ​റ്റ് തി​ള​ക്കു​ന്നു.

വി​ള​ക്കു​ക​ള​ണ​ഞ്ഞി​ട്ടും

ജ്വ​ലി​ക്കു​ന്നു

ക​പ​ട​നാ​ട്യ ഭാ​വ​മി​ല്ലാ​ത്ത മു​ഖം.

ഓ​രോ രം​ഗ​ച​ല​ന​ത്തി​ലും

പൊ​രു​ത്ത​ക്കേ​ടു​ക​ളോ​ടേ​റ്റു​മു​ട്ടി

പൊ​റു​തി​കേ​ടി​ന്റെ

നൂ​ൽ​പാ​ലം ക​ട​ന്ന്

ആ​കാ​ശം തൊ​ട്ടു​നി​ന്നു.

നി​ര​നി​ര​യാ​യി നി​ൽ​ക്കും

ക​ഥ​ന​പാ​ത്ര​ങ്ങ​ളി​ൽ

പ​ക​ര​മൊ​ന്നും ചോ​ദി​ക്കാ​ത്ത

ഉ​ട​ൽ​പി​റ​പ്പു​ക​ളെ ക​ണ്ട​വ​ൾ

ഒ​രു നി​മി​ഷം ക​ഥ മ​റ​ന്നു,

പ​രി​സ​രം മ​റ​ന്നു.

നി​ശ്ശ​ബ്ദ​ത​യി​ലും

എ​ന്നോ

എ​വി​ടെ​യോ മു​ഴ​ങ്ങി​യ

ശ​ബ്ദ​പ്ര​വാ​ഹം

ഒ​ഴു​കി​പ്പ​ര​ന്നു..

ഓ​ർ​മ​യി​ൽ​നി​ന്നും

കൈ​വി​ട്ടു​പോ​യ

പ​ല​താ​യ

പ​ഴ​യ മൊ​ഴി​യി​ൽ

പ​ട​ർ​ന്ന

രൂ​പ​ങ്ങ​ൾ

അ​വ​ളു​ടെ നേ​ർ​ത്ത

കൈ​പി​ടി​ച്ചു.

വേ​ദി​യി​ൽ നി​ന്നു​ണ​ർ​ന്ന്

യ​ഥാ​ർ​ഥ്യ​ങ്ങ​ൾ

ഉ​റ​ങ്ങാ​ത്ത

രാ​ത്രി​യി​ലേ​ക്കി​റ​ങ്ങി.

അ​ക്ക​രെ​പ്പോ​കാ​നാ​രു​മി​ല്ലാ​ത്ത

ക​ട​വി​ൽ

മ​ല ക​ട​ന്നി​രു​ളി​ൽ

കു​തി​ക്കു​ന്ന

പെ​രു​വെ​ള്ള​പ്പാ​ച്ചി​ലി​ൽ

ന​ട​നം മ​റ​ന്ന്

ന​ന​ഞ്ഞ്

നി​റ​ഞ്ഞു​നി​ന്നു.

News Summary - Malayalam poem