Begin typing your search above and press return to search.
proflie-avatar
Login

ആ​ൻ കാ​ഴ്സ​​െന്റ ര​ച​ന​ക​ൾ

ആ​ൻ കാ​ഴ്സ​​െന്റ  ര​ച​ന​ക​ൾ
cancel

എഴുത്തിനെയും കവിതകളെയും കുറിച്ചുള്ള പല പൊതുധാരണകളെയും പൊളിച്ചു കളയുന്നതാണ് നോബൽ സമ്മാന ജേതാവ് ആൻകാഴ്സണിന്റെ രചനകൾ. ആ രചനകളുടെ ചില സൂചനകളാണ് താഴെയുള്ളത്. ആദ്യ രണ്ടെണ്ണം കവിതകളാണെങ്കിൽ മറ്റുള്ളത് അവരു​ടെ ചിന്താവിചാരങ്ങളാണ്.1. ഇ​ല്ല തു​റ​മു​ഖ​മി​പ്പോ​ൾ മ​ര​ണ​ത്തി​നെ​തി​രെ ശ്വ​സ​ന​ത്തി​ന്‍റെ പു​രാ​ത​ന സം​ഘ​ർ​ഷ​ത്തി​ൽ, ഒ​രു നി​ദ്ര​കൂ​ടി കൊ​ടു​ത്തി​രി​ക്കു​ന്നു. വീ​ടി​നു​മേ​ൽ ന​മ്മ​ളൊ​രു തു​ക​യു​ടെ വാ​ഗ്ദാ​നം നേ​ടി​യി​രി​ക്കു​ന്നു... ത​വ​ണ​ക​ളു​ടെ വ്യ​വ​സ്ഥ​യി​ൽ എ​വി​ടെ​യാ​ണ് ത​വ​ണ​ക​ൾ? നി​ശ്ശ​ബ്ദ​മാ​യി (അ​വി​ടെ) ഇ​ല​ക​ളും ജ​ന​ലു​ക​ളും കാ​ത്തി​രി​ക്കു​ന്നു. ന​മ്മു​ടെ ശൂ​ന്യ​മാ​യ...

Your Subscription Supports Independent Journalism

View Plans

എഴുത്തിനെയും കവിതകളെയും കുറിച്ചുള്ള പല പൊതുധാരണകളെയും പൊളിച്ചു കളയുന്നതാണ് നോബൽ സമ്മാന ജേതാവ് ആൻകാഴ്സണിന്റെ രചനകൾ. ആ രചനകളുടെ ചില സൂചനകളാണ് താഴെയുള്ളത്. ആദ്യ രണ്ടെണ്ണം കവിതകളാണെങ്കിൽ മറ്റുള്ളത് അവരു​ടെ ചിന്താവിചാരങ്ങളാണ്.

1. ഇ​ല്ല തു​റ​മു​ഖ​മി​പ്പോ​ൾ

മ​ര​ണ​ത്തി​നെ​തി​രെ ശ്വ​സ​ന​ത്തി​ന്‍റെ പു​രാ​ത​ന സം​ഘ​ർ​ഷ​ത്തി​ൽ,

ഒ​രു നി​ദ്ര​കൂ​ടി കൊ​ടു​ത്തി​രി​ക്കു​ന്നു.

വീ​ടി​നു​മേ​ൽ ന​മ്മ​ളൊ​രു തു​ക​യു​ടെ വാ​ഗ്ദാ​നം നേ​ടി​യി​രി​ക്കു​ന്നു...

ത​വ​ണ​ക​ളു​ടെ വ്യ​വ​സ്ഥ​യി​ൽ

എ​വി​ടെ​യാ​ണ് ത​വ​ണ​ക​ൾ?

നി​ശ്ശ​ബ്ദ​മാ​യി (അ​വി​ടെ) ഇ​ല​ക​ളും ജ​ന​ലു​ക​ളും കാ​ത്തി​രി​ക്കു​ന്നു.

ന​മ്മു​ടെ ശൂ​ന്യ​മാ​യ അ​ഴ ഭേ​ദി​ക്കു​ന്നു, ചാ​യു​ന്ന രാ​ത്രി​യെ.

ദി​വ്യ പ്ര​കാ​ശ​ത്തി​ന്‍റെ ന​ഷ്ട​മാ​യ ച​മ​യ​ത്തി​നാ​യി അ​വ​ർ വി​ല​പി​ക്കു​ന്നു.

ഇ​പ്പോ​ഴും താ​ഴി​ട്ടി​രി​ക്കു​ന്ന ന​മ്മു​ടെ വീ​ട്ടു​പ​ടി താ​ണ്ടി ഒ​ഴു​കു​മ്പോ​ൾ

മാ​ലാ​ഖ​മാ​രും പാ​ഴു​ക​ളും കൂ​വി വി​ളി​ക്കു​ന്നു.

2. ചി​ല അ​പ​രാ​ഹ്ന​ങ്ങ​ളി​ൽ അ​വ​ൾ ഫോ​ൺ എ​ടു​ക്കാ​റി​ല്ല

ഫെ​ബ്രു​വ​രി​യാ​ണ്. ഹി​മ​ക്ക​ട്ട​ക​ൾ സാ​ധാ​ര​ണം.

മ​ഞ്ഞി​ന്‍റെ/ പ​ല ഭാ​വ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നൊ​രാ​ൾ.

അ​തി​ന്‍റെ നി​റ​ങ്ങ​ൾ –നീ​ല വെ​ള്ള ത​വി​ട്ട് ചാ​ര​ക്ക​റു​പ്പ് വെ​ള്ളി–​വൈ​വി​ധ്യ​മാ​ർ​ന്ന​ത്.

ചി​ല ഹി​മ​പാ​ളി​ക​ൾ​ക്ക​ക​ത്ത് ചെ​ങ്ക​ല്ലി​ന്റെ​യോ നി​ഴ​ലു​ക​ളു​ടെ​യോ ത​രി​ക​ൾ.

ചി​ല​ത് ഒ​രു ചീ​ളു​പോ​ൽ മി​നു​പ്പാ​ർ​ന്ന​ത് –നി​ങ്ങ​ൾ​ക്ക് അ​തി​നു​മേ​ൽ നി​ൽ​ക്കാ​നാ​വി​ല്ല.

അ​തി​ന്മേ​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റ്റ് നേ​ർ​ത്ത് പോ​കു​ന്നു– ഇ​ഴ​ക​ളാ​യി.

നാം ​ആ​ഗ്ര​ഹി​ച്ച​ത​ത്ര​യും തു​ണി​ത്തു​ണ്ടു​ക​ൾ.

കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​തി​ന്മേ​ൽ നി​ൽ​ക്കാ​നാ​വി​ല്ല.

ഒ​ര​ക്ഷ​ര​ത്തി​നും അ​ക്ഷ​ര​ത്തി​ന്റെ ഒ​ര​ട​യാ​ള​ത്തി​നു​പോ​ലും നി​ൽ​ക്കാ​നാ​വി​ല്ല.

കാ​ഴ്ച​യ​റു​ത്തു​കൊ​ണ്ട് –അ​വി​ടേ​ക്ക് ലോ​ക​ത്തി​ലൂ​ടെ എ​ന്തു​വ​ന്നു​വോ– ക​ത്തി​യെ​രി​യു​ന്നു.

ഫെ​ബ്രു​വ​രി​യാ​ണ്. മ​ഞ്ഞു​ക​ട്ട​ക​ൾ സാ​ധാ​ര​ണം. മ​ഞ്ഞി​ന്റെ പ​ല ഭാ​വ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നൊ​രാ​ൾ.

(‘ഡീ​ക്രി​യേ​ഷ​നി’​ൽ നി​ന്ന്)

3. ഹോ​മോ​സാ​പ്പി​യ​ൻ​സി​നെ കു​റി​ച്ച്

ചെ​റു​വെ​ട്ടു​ക​ളാ​ൽ ക്രോ-​മാ​ഗ്ന​ൻ പു​രു​ഷ​ൻ അ​വ​ന്‍റെ ആ​യു​ധ​ങ്ങ​ളു​ടെ പി​ടി​ക​ളി​ൽ ച​ന്ദ്ര​ന്റെ ക്ഷ​യ​വൃ​ദ്ധി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി. പ​ണി​യെ​ടു​ക്കു​മ്പോ​ൾ അ​വ​ന​വ​ളെ ഓ​ർ​ത്തി​രു​ന്നു. മൃ​ഗ​ങ്ങ​ൾ. ച​ക്ര​വാ​ള​ങ്ങ​ൾ. ഒ​രു താ​ലം വെ​ള്ള​ത്തി​ൽ തെ​ളി​യും മു​ഖം. അ​തി​ന​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​നാ​വാ​ത്ത ഒ​രു ബി​ന്ദു ഉ​ണ്ടാ​കും ഞാ​ൻ പ​റ​യു​ന്ന എ​ല്ലാ ക​ഥ​യി​ലും. വെ​റു​ക്കു​ന്നു ഞാ​ൻ, ആ ​ബി​ന്ദു​വി​നെ. അ​തു​കൊ​ണ്ടാ​ണ് ക​ഥ പ​റ​യു​ന്ന​വ​രെ അ​ന്ധ​ർ എ​ന്ന​വ​ർ വി​ളി​ക്കു​ന്ന​ത് –ഒ​രു നി​ന്ദ.

4. പ്ര​തീ​ക്ഷ​ക​ളെ കു​റി​ച്ച്

പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ച്ച ഒ​രു റ​ബ​ർ വീ​ട്ടി​ൽ താ​മ​സി​ക്കാ​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ചു. ഒ​രു മു​റി​യി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്ക് എ​ത്ര പെ​ട്ടെ​ന്ന് എ​നി​ക്കു നീ​ങ്ങാ​നാ​വും എ​ന്ന് ചി​ന്തി​ച്ചു! ഒ​രു ചാ​ട്ടം –നി​ങ്ങ​ൾ അ​വി​ടെ​യെ​ത്തും. യു​ദ്ധ​ത്തി​നി​ട​യി​ൽ ഒ​രു തീ​ഗോ​ള​ത്താ​ൽ കൈ​ക​ൾ ഉ​രു​കി​പ്പോ​യ ഒ​രു ച​ങ്ങാ​തി​യു​ണ്ടെ​നി​ക്ക്. ഇ​പ്പോ​ൾ ഒ​രി​ക്ക​ൽ​കൂ​ടി തീ​ൻ​മീ​ശ​യി​ൽ റൊ​ട്ടി കൈ​മാ​റാ​ൻ അ​വ​ൻ പ​ഠി​ക്കും. പ​ഠി​ക്കു​ന്ന​താ​ണ് ജീ​വി​തം. യ​ഥാ​ർ​ഥ​ത്തി​ൽ, ഈ ​സാ​യാ​ഹ്ന​ത്തി​ൽ അ​വ​നെ ക്ഷ​ണി​ക്കാ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ജീ​വി​ത​ത്തി​ന്റെ അ​തേ നി​റ​മാ​ണ് പ​ഠി​ക്ക​ലി​നും. അ​വ​ൻ അ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യും.

5. ഗെ​യ്ഷ​യെ​ക്കു​റി​ച്ച്

ഗെ​യ്ഷ​യെ​യും ലിം​ഗ​ത്തെ​യും കു​റി​ച്ചു​ള്ള ചോ​ദ്യം എ​പ്പോ​ഴും സ​ങ്കീ​ർ​ണം. ചി​ല​ർ ചോ​ദി​ക്കും. ചി​ല​ർ ചോ​ദി​ക്കി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ നി​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​തു​പോ​ലെ ആ​ദ്യ ഗെ​യ്ഷെ പു​രു​ഷ​ന്മാ​രാ​യി​രു​ന്നു (വി​ദൂ​ഷ​ക​ന്മാ​രും വാ​ദ​ക​രും). അ​വ​രു​ടെ സാ​ഹ​സി​ക​മാ​യ ചേ​ഷ്ട​ക​ൾ അ​തി​ഥി​ക​ളെ ചി​രി​പ്പി​ച്ചു. പ​ക്ഷേ, 1780 ആ​യ​പ്പോ​ഴേ​ക്കും ഗെ​യ്ഷെ എ​ന്നാ​ൽ സ്ത്രീ​യാ​യി. ചാ​യ​പ്പു​ര​ക​ളു​ടെ മോ​ഹി​പ്പി​ക്കു​ന്ന ക​ച്ച​വ​ടം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി. ചി​ല ഗെ​യ്ഷെ ക​ലാ​കാ​രി​ക​ൾ ആ​യി​രു​ന്നു. അ​വ​ർ ത​ങ്ങ​ളെ വെ​ള്ള എ​ന്നു വി​ളി​ച്ചു.

പൂ​ച്ച​യെ​ന്നോ ത​മ്പേ​റെ​ന്നോ ഇ​ര​ട്ട​പ്പേ​രു​ള്ള മ​റ്റു​ള്ള​വ​ർ വി​സ്തൃ​ത​മാ​യ ന​ദീ​ത​ട​ത്തി​ൽ രാ​വ് തോ​റും ചാ​യ്പു​ക​ൾ ത​യ്യാ​റാ​ക്കി- പു​ല​രു​മ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​കും വി​ധ​ത്തി​ൽ. അ​താ​ഗ്ര​ഹി​ക്കാ​ൻ ആ​രെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യം. കോ​സ​ടി വ​ലു​പ്പ​മു​ള്ള​താ​യി​രു​ന്നോ; രാ​വ് ദൈ​ർ​ഘ്യ​മു​ള്ള​താ​യി​രു​ന്നോ; ഉ​റ​ങ്ങാ​ൻ നി​ങ്ങ​ൾ​ക്കീ സ്ഥ​ലം ത​ന്നി​രു​ന്നോ; അ​തോ ആ ​സ്ഥ​ല​മാ​ണോ ത​ന്ന​ത്- പു​ല്ല് അ​മ​രു​ക​യും അ​വ​ൾ വ​രു​ക​യും ചെ​യ്യു​വോ​ളം കാ​ത്തി​രി​ക്കാ​ൻ ആ​രെ​ങ്കി​ലും. അ​വ​ളു​ടെ കൈ​വെ​ള്ള​യി​ൽ ഒ​രു ത​ക്കാ​ളി.

6. എ​വി​ടേ​ക്ക് സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​തി​നെ കു​റി​ച്ച്

ത​ക​ർ​ന്ന ഒ​രു സ്ഥ​ല​ത്തേ​ക്ക് ഞാ​ൻ യാ​ത്ര പോ​യി. മൂ​ന്ന് ക​വാ​ട​ങ്ങ​ൾ ഉ​യ​ർ​ന്നു നി​ന്നു. പൊ​ളി​ഞ്ഞ ഒ​രു വേ​ലി​യും. പ്ര​ത്യേ​കി​ച്ചൊ​ന്നി​ന്റെ​യും അ​വ​ശി​ഷ്ട​മാ​യി​രു​ന്നി​ല്ല. ഒ​രു സ്ഥ​ലം അ​വി​ടേ​ക്ക് വ​ന്നു; ത​ക​ർ​ന്ന​ടി​ഞ്ഞു. അ​തി​നു​ശേ​ഷം അ​ത് ത​ക​ർ​ന്ന ഒ​രു സ്ഥ​ല​മാ​യി തു​ട​ർ​ന്നു. അ​തി​നു​മേ​ൽ വെ​ളി​ച്ചം വീ​ണു.

(‘ഷോ​ർ​ട്ട് ടോ​ക്സ്’ എ​ന്ന കൃ​തി​യി​ൽ​നി​ന്ന്)

മൊ​ഴി​മാ​റ്റം: പി.​എ​സ്. മ​നോ​ജ് കു​മാ​ർ

News Summary - malayalam poem