Begin typing your search above and press return to search.
proflie-avatar
Login

ആ​ന്‍ കാ​ഴ്സ​ന്റെ ര​ണ്ടു ക​വി​ത​ക​ള്‍

ആ​ന്‍ കാ​ഴ്സ​ന്റെ ര​ണ്ടു ക​വി​ത​ക​ള്‍
cancel

പി​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​ന്‍റെ അ​മ്മ ഞ​ങ്ങ​ളെ പി​ന്നോ​ട്ട് ന​ട​ക്കാ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. “അ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​ർ ന​ട​ക്കു​ന്ന​ത്,” അ​വ​ർ പ​റ​യു​മാ​യി​രു​ന്നു. ഈ ​ആ​ശ​യം അ​വ​ർ​ക്ക് എ​വി​ടെ​നി​ന്നാ​ണ് കി​ട്ടി​യ​ത്? ഒ​രു​പ​ക്ഷേ, ഒ​രു മോ​ശം വി​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്. എ​ന്താ​യാ​ലും, മ​രി​ച്ച​വ​ർ പി​ന്നോ​ട്ട് ന​ട​ക്കു​ക​യ​ല്ല; അ​വ​ർ ന​മ്മു​ടെ പി​ന്നി​ൽ ന​ട​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് ശ്വാ​സ​കോ​ശ​ങ്ങ​ളി​ല്ല, അ​തു​കൊ​ണ്ട് ന​മ്മെ വി​ളി​ച്ചു​കൂ​വാ​നും ക​ഴി​യി​ല്ല. പ​ക്ഷേ, നാം ​ തി​രി​ഞ്ഞു​നോ​ക്ക​ണ​മെ​ന്ന് അ​വ​ർ...

Your Subscription Supports Independent Journalism

View Plans

പി​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്

എ​ന്‍റെ അ​മ്മ ഞ​ങ്ങ​ളെ പി​ന്നോ​ട്ട് ന​ട​ക്കാ​ൻ ഒ​രി​ക്ക​ലും

അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. “അ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​ർ ന​ട​ക്കു​ന്ന​ത്,”

അ​വ​ർ പ​റ​യു​മാ​യി​രു​ന്നു.

ഈ ​ആ​ശ​യം അ​വ​ർ​ക്ക് എ​വി​ടെ​നി​ന്നാ​ണ് കി​ട്ടി​യ​ത്?

ഒ​രു​പ​ക്ഷേ, ഒ​രു മോ​ശം വി​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്.

എ​ന്താ​യാ​ലും, മ​രി​ച്ച​വ​ർ പി​ന്നോ​ട്ട് ന​ട​ക്കു​ക​യ​ല്ല; അ​വ​ർ ന​മ്മു​ടെ

പി​ന്നി​ൽ ന​ട​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് ശ്വാ​സ​കോ​ശ​ങ്ങ​ളി​ല്ല,

അ​തു​കൊ​ണ്ട് ന​മ്മെ വി​ളി​ച്ചു​കൂ​വാ​നും ക​ഴി​യി​ല്ല. പ​ക്ഷേ, നാം ​

തി​രി​ഞ്ഞു​നോ​ക്ക​ണ​മെ​ന്ന് അ​വ​ർ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വും.

സ്നേ​ഹ​ത്തി​ന്റെ ഇ​ര​ക​ളാ​ണ്, അ​വ​രി​ൽ പ​ല​രും.

അ​പ്പോ​സ്ത​ല ന​ഗ​രം

നി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം.

എ​ല്ലാ ദി​വ​സ​വും

കാ​റ്റാ​യി​രു​ന്നു.

എ​ല്ലാ ദി​വ​സ​വും.

അ​ത് ഒ​രു മ​തി​ൽ​പോ​ലെ

ഞ​ങ്ങ​ളെ എ​തി​ർ​ത്തു.

ഞ​ങ്ങ​ൾ പോ​യി.

ഒ​രാ​ൾ മ​റ്റൊ​രാ​ളോ​ട്

വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞ്

നി​ല​വി​ളി​ച്ചു​കൊ​ണ്ട്.

വ​ഴി​യ​രി​കി​ലൂ​ടെ.

അ​തൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.

ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ

ഇ​ട​ങ്ങ​ൾ

ക​ഠി​ന​മാ​യി​ത്തു​ട​ങ്ങി.

ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ൾ.

എ​ന്നി​ട്ടും അ​വ

ദൃ​ഢ​വും ഇ​രു​ണ്ട​തു​മാ​യി​രു​ന്നു.

വേ​ദ​ന നി​റ​ഞ്ഞ​തും.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്

നി​ന​ക്ക​റി​യാ​മാ​യി​രു​ന്ന

ഒ​രു വൃ​ദ്ധ​യു​ടെ

പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ

വി​ട​വു​ക​ൾ പോ​ലെ.

അ​ന്ന് അ​വ​ൾ

സു​ന്ദ​രി​യാ​യി​രു​ന്നു.

അ​വ​ളു​ടെ ഉ​ള്ളി​ലൂ​ടെ

നാ​ഡി​ക​ൾ

ഒ​ഴു​കി​നി​റ​ഞ്ഞി​രു​ന്നു.

ക​ത്തു​ന്ന ഒ​രു കൊ​ട്ടാ​രം​പോ​ലെ.

മൊ​ഴി​മാ​റ്റം: മ​ദ​ന്‍ ബാ​ബു

News Summary - malayalam poem