Begin typing your search above and press return to search.
proflie-avatar
Login

ആകാശങ്ങൾക്കിടയിൽ

ആകാശങ്ങൾക്കിടയിൽ
cancel

പ്രി​യ​പ്പെ​ട്ട​വ​നേ,

നി​ന്നോ​ടു​ള്ള പ്ര​ണ​യം​കൊ​ണ്ടാ​ണ്

ആ​കാ​ശ​ത്തെ കു​റി​ച്ച് ഞാ​ൻ

ക​വി​ത​യെ​ഴു​തി തു​ട​ങ്ങി​യ​ത്

രാ​ത്രി വ​ന്ന​പ്പോ​ഴും

എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു

നീ​ലി​ച്ചും

ക​റു​ത്തും നീ​യ​തി​ല​ങ്ങ​നെ

നി​റ​ഞ്ഞു​നി​ന്നു

നീ​യി​പ്പോ​ൾ പ​ഴ​യ​തു​പോ​ലെ

ആ​കാ​ശം നോ​ക്കി​യി​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന്

എ​നി​ക്ക​റി​ഞ്ഞു​കൂ​ടാ

ഞാ​ൻ കാ​ണു​ന്ന ആ​കാ​ശം

നീ ​കാ​ണു​ന്നു​ണ്ടോ​യെ​ന്നും

അ​റി​യി​ല്ല

എ​ന്നാ​ലും

ഞാ​ൻ എ​ഴു​തു​ന്നു

ആ​കാ​ശ​ത്തി​ലൂ​ടെ

എ​നി​ക്ക് നി​ന്നെ കാ​ണാം

അ​തി​നീ പ്ര​പ​ഞ്ചം മു​ഴു​വ​ൻ

വേ​ണ​മെ​ന്നി​ല്ല

ആ​കാ​ശ​ത്തി​ന്റെ​യൊ​രു

കീ​റു​മ​തി

അ​തു​വ​രെ

മ​തി​ലു​ക​ൾ​കൊ​ണ്ട്

നി​ങ്ങ​ളെ​ന്റെ ആ​കാ​ശ​ത്തെ

ത​ട​ഞ്ഞു​വെ​ക്ക​രു​ത്

പ്രി​യ​പ്പെ​ട്ട​വ​ളേ,

ഞാ​നൊ​രു ജ​യി​ലി​ലാ​ണ്

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലി​വി​ടെ

മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ൾ

അ​ന​ങ്ങു​ന്നു

ഉ​റ​ങ്ങു​ന്നു

ക​ഴി​ക്കു​ന്നു

നി​ന്നെ കു​റി​ച്ച്

ക​വി​ത​യെ​ഴു​ത​ണ​മെ​ന്ന്

കു​റേ​നാ​ളാ​യി വി​ചാ​രി​ക്കു​ന്നു

എ​ഴു​തു​വാ​ൻ തോ​ന്നു​മ്പോ​ൾ

പേ​പ്പ​റും പേ​ന​യും

കി​ട്ടു​ന്നി​ല്ല

ദ​യ​വു​തോ​ന്നി

ആ​രെ​ങ്കി​ലു​മ​ത് എ​ത്തി​ച്ചാ​ൽ

അ​പ്പോ​ൾ ക​വി​ത​യും

ഉ​ണ്ടാ​കി​ല്ല

ഞാ​നി​പ്പോ​ൾ ക​വി​ത

ചൊ​ല്ലി​ച്ചൊ​ല്ലി

ഹൃ​ദി​സ്ഥ​മാ​ക്കു​ക​യാ​ണ്

ന​മ്മ​ളി​നി കാ​ണു​മ്പോ​ൾ

നി​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു​നി​ന്നു–

വേ​ണ​മെ​നി​ക്ക​തു

പൂ​ർ​ത്തി​യാ​ക്കാ​ൻ

മ​റി​ച്ചെ​ങ്കി​ൽ,

നി​ന്റെ ആ​കാ​ശ​ത്തേ​ക്ക്

ഞാ​നെ​ന്റെ

ക​വി​ത​ക​ളെ പ​റ​ഞ്ഞ​യ​ക്കും

അ​തു​വ​രെ നീ

​ആ​കാ​ശ​ത്തേ കു​റി​ച്ച്

എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക.

Show More expand_more
News Summary - malayalam poem