Begin typing your search above and press return to search.
ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്ന പെൺകുട്ടി
Posted On date_range 19 Oct 2026 9:30 AM IST
Updated On date_range 19 Oct 2026 9:31 AM IST



ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്ന പെൺകുട്ടികളുടെ നാട്ടിൽനിന്നും നാല് പേജുള്ളൊരു കത്ത് വന്നു. വായിച്ച് കഴിഞ്ഞാലതുകൊണ്ട് പട്ടമുണ്ടാക്കി പറത്താനുള്ള നിർദേശങ്ങളോടെ. പട്ടം പറക്കുമ്പോഴെല്ലാം ഹൃദയമിടിപ്പുപോലെ തുടിക്കുകയും ഹൃദയംപോലെ ചുവക്കുകയും ആപ്പിളുകൾ ഉതിരുകയും ചെയ്തു. ആപ്പിളുകളെല്ലാം പെറുക്കിയെടുത്ത് ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്നതെങ്ങനെയെന്ന് പഠിച്ചുകൊണ്ടിരിക്കയാണിപ്പോൾ എന്റെ...
ഹൃദയംകൊണ്ട്
ആപ്പിൾ മുറിക്കുന്ന
പെൺകുട്ടികളുടെ
നാട്ടിൽനിന്നും
നാല് പേജുള്ളൊരു
കത്ത് വന്നു.
വായിച്ച് കഴിഞ്ഞാലതുകൊണ്ട്
പട്ടമുണ്ടാക്കി പറത്താനുള്ള
നിർദേശങ്ങളോടെ.
പട്ടം പറക്കുമ്പോഴെല്ലാം
ഹൃദയമിടിപ്പുപോലെ
തുടിക്കുകയും
ഹൃദയംപോലെ
ചുവക്കുകയും
ആപ്പിളുകൾ
ഉതിരുകയും ചെയ്തു.
ആപ്പിളുകളെല്ലാം
പെറുക്കിയെടുത്ത്
ഹൃദയംകൊണ്ട് ആപ്പിൾ
മുറിക്കുന്നതെങ്ങനെയെന്ന്
പഠിച്ചുകൊണ്ടിരിക്കയാണിപ്പോൾ
എന്റെ നാട്ടുകാർ!