Begin typing your search above and press return to search.
proflie-avatar
Login

റെ​ബ​ലി​ല്ലാ​ത്ത കാ​ല​ത്തെ റെ​ബ​ൽ (ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് പി​ന്തു​ണ)

റെ​ബ​ലി​ല്ലാ​ത്ത   കാ​ല​ത്തെ റെ​ബ​ൽ   (ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് പി​ന്തു​ണ)
cancel

കാ​ല​നി​ല്ലാ​ത്ത കാ​ല​ത്തി​ലും ക​ഷ്ടം റെ​ബ​ലി​ല്ലാ​ത്ത കാ​ലം. ഇ​വി​ടെ​യു​മു​ണ്ടാ​യി​രു​ന്നു റെ​ബ​ൽ അ​ടി​മു​ടി ക​മ്യൂ​വി​യ*​ന​ല്ലെ​ങ്കി​ലും; പു​തു നാ​മം, പു​തു ക്രി​യ, പു​തു മൂ​ല്യ​കോ​ശം, ഭാ​ഷ​യു​ടെ സ്വാ​ഭി​മാ​ന വ​ൻ​ക​ര. നീ​തി​യു​ടെ സ്വ​പ്ന​ത്തി​ണ. പ​റു​ദീ​സ വീ​ണ്ടെ​ടു​ക്കാ​ൻ ക​ല​യേ​ക്കാ​ൾ ഉ​ദാ​ത്ത​മാ​യ ക​ലാ​പം. ഓ​ർ​ക്കാ ദി​ക്കി​ലെ മി​ന്ന​ൽ​സു​വി​ശേ​ഷം. എ​വി​ടെ ആ ​ബോ​ധ​ക​ലാ​പം? യേ​ശു ജോ​ൻ ഓ​ഫ് ആ​ർ​ക് വ​ഴി​യി​ൽ കു​രി​ശി​ലേ​റ്റി​യോ ജീ​വ​നോ​ടെ ചു​ട്ടെ​രി​ച്ചോ റെ​ബ​ലി​നെ ഡി​ലീ​റ്റ് ചെ​യ്തു? ഉ​യി​ർ​ത്തെ​ണീ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ഇ​രു​ട്ട് മാ​ന്തി...

Your Subscription Supports Independent Journalism

View Plans

കാ​ല​നി​ല്ലാ​ത്ത കാ​ല​ത്തി​ലും ക​ഷ്ടം

റെ​ബ​ലി​ല്ലാ​ത്ത കാ​ലം.

ഇ​വി​ടെ​യു​മു​ണ്ടാ​യി​രു​ന്നു റെ​ബ​ൽ

അ​ടി​മു​ടി ക​മ്യൂ​വി​യ*​ന​ല്ലെ​ങ്കി​ലും;

പു​തു നാ​മം, പു​തു ക്രി​യ, പു​തു മൂ​ല്യ​കോ​ശം,

ഭാ​ഷ​യു​ടെ സ്വാ​ഭി​മാ​ന വ​ൻ​ക​ര.

നീ​തി​യു​ടെ സ്വ​പ്ന​ത്തി​ണ.

പ​റു​ദീ​സ വീ​ണ്ടെ​ടു​ക്കാ​ൻ

ക​ല​യേ​ക്കാ​ൾ ഉ​ദാ​ത്ത​മാ​യ ക​ലാ​പം.

ഓ​ർ​ക്കാ ദി​ക്കി​ലെ മി​ന്ന​ൽ​സു​വി​ശേ​ഷം.

എ​വി​ടെ ആ ​ബോ​ധ​ക​ലാ​പം?

യേ​ശു ജോ​ൻ ഓ​ഫ് ആ​ർ​ക് വ​ഴി​യി​ൽ

കു​രി​ശി​ലേ​റ്റി​യോ ജീ​വ​നോ​ടെ ചു​ട്ടെ​രി​ച്ചോ

റെ​ബ​ലി​നെ ഡി​ലീ​റ്റ് ചെ​യ്തു?

ഉ​യി​ർ​ത്തെ​ണീ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ

ഇ​രു​ട്ട് മാ​ന്തി നാ​യ്ക്ക​ൾ

പു​റ​ത്തെ​ടു​ത്ത ശേ​ഷി​പ്പു​ക​ളോ ഇ​ന്ന്

ചീ​ഞ്ഞ് ദു​ർ​ഗ​ന്ധ​മാ​യ സു​ഗ​ന്ധ​ച​രി​ത്രം?

അ​ഴു​കി രൂ​പം​കെ​ട്ട നൈ​തി​കോ​ർ​ജം?

നീ​തി​മാ​താ നി​ത്യം ബ​ലാ​ത്സം​ഗ ഇ​ര. എ​ന്നി​ട്ടും

അ​ന​ക്ക​മി​ല്ലാ​ത്ത ക്ഷോ​ഭ​വീ​ര്യം?

കൊ​ല്ലാം, തോ​ൽ​പി​ക്കാ​നാ​വി​ല്ലെ​ന്ന​ല്ലേ

റെ​ബ​ൽ​ക്കീ​ർ​ത്തി, സ​ർ?

കൊ​ല്ലാ​ലോ.

പ​ദ​വി​ക്കൊ​മ്പ​ത്തി​രു​ത്താ​നാ​യാ​ൽ

സ്തു​തി​വി​ഷം കു​ടി​പ്പി​ക്കാ​നാ​യാ​ൽ

ക​ണ്ണി​ലി​രു​ട്ടും

നാ​വി​ൽ മൗ​ന​വും നി​റ​യ്ക്കാ​നാ​യാ​ൽ

കെ​ടു​ത്താം റെ​ബ​ൽ​സ്വ​ത്വം.

ഏ​ത് റെ​ബ​ലി​നേം പി​ന്നോ​ട്ട് ന​ട​ത്തി വീ​ഴ്ത്താം

വി​ട്ടു​വീ​ഴ്ച​യെ​ന്ന മാ​ര​ക​വീ​ഴ്ച.

മ​റ ചെ​യ്യാം ജ​ഡ​കീ​ർ​ത്തി​യി​ൽ

മ​റ​വി​യു​ടെ പ​ട്ടി​ൽ മാ​ർ​ബി​ളി​ൽ.

പ​ദ​വി​യും സ്തു​തി​യു​മൊ​ന്നും വേ​ണ്ടാ​ത്ത

റെ​ബ​ലെ​ങ്കി​ലോ സ​ർ?

പെ​രു​മ​ഴ​യു​ടെ പീ​ര​ങ്കി​യു​ണ്ട് മു​ക്കി​ക്കൊ​ല്ലാം.

കേ​ട്ടി​ട്ടി​ല്ലേ, ജ​ലം മൂ​ലം മൃ​ത്യു?

ച​തി​വ​ഴി​യി​ൽ കൊ​ടു​വാ​ൾ​മൂ​ർ​ഖ​രു​ണ്ട്

കൊ​ത്തി​ക്കാം.

നീ​ലി​ച്ച് നി​ല​ച്ചോ​ളും റെ​ബ​ൽ

ഏ​ഴ് ചു​വ​ട് ന​ട​ക്കും മു​മ്പ്

ഏ​ഴ് വാ​ക്ക് പ​റ​യും മു​മ്പ്.

അ​തു​മ​ല്ലെ​ങ്കി​ൽ റെ​ബ​ലി​നെ

വി​ളി​ക്കാം ച​ർ​ച്ച​ക്ക്.

അ​ക്ക​ര ഇ​ക്ക​ര​യി​രു​ന്ന്

അ​ക്ക​ക്ഷി ഇ​ക്ക​ക്ഷി ബി​സ്ക​റ്റ് തീ​റ്റി​ക്കാം.

പ​ട​മെ​ടു​പ്പി​ക്കാം.

ക​മീ​ഷ​നെ വെ​ച്ച് പ​റ്റി​ച്ച് വി​ടാം റെ​ബ​ലി​നെ.

പ​റ്റി​ക്ക​ലെ​ത്ര​യു​മാ​വാം ജ​ന​കീ​യ

പു​തു​നി​യ​മ​ത്തി​ൽ.

പ​റ​യാ​നെ​ളു​പ്പം സ​ർ റെ​ബ​ലി​നെ

അ​ങ്ങ​നേം ഇ​ങ്ങ​നേം എ​ങ്ങ​നേം കൊ​ല്ലാം​ന്ന്.

പി​ന്നീ​ന്നോ മു​ന്നീ​ന്നോ കൊ​ല്ലാം​ന്ന്.

മേ​ലേ​ന്നോ താ​ഴേ​ന്നോ കൊ​ല്ലാം​ന്ന്.

കൊ​ല്ലാ​ൻ ചെ​ന്ന​വ​ർ ക​ണ്ടു,

ഒ​രാ​ള​ല്ല റെ​ബ​ൽ, ഒ​രു സം​ഘ​മ​ല്ല,

പ്ര​ഭു​സൈ​ന്യ​മ​ല്ല ചാ​വേ​ർ​പ്പ​ട​യു​മ​ല്ല;

തൊ​ഴി​ലെ​ടു​ത്ത് തൊ​ഴി സ​ഹി​ച്ച്

തൊ​ഴി​ലെ​ടു​ത്ത് ച​തി സ​ഹി​ച്ച്

ത​ഴ​മ്പു​ടു​ത്ത് ത​ഴ​മ്പു​ടു​ത്ത്

താ​ഴെ താ​ഴെ താ​ഴെ നി​ന്നു​ദി​ച്ച

നീ​തി​ചി​ന്ത പു​തു​റെ​ബ​ൽ.

ഒ​രു ക​ണ്ണ​കി​യ​ല്ല, നൂ​റ് നൂ​റ് ക​ണ്ണ​കി​മാ​ർ

രാ​ജ​ധാ​നി സ​മ​ര​ധാ​നി​യാ​ക്കു​ന്നു സ​ർ.

കൊ​ല്ലാ​നാ​വി​ല്ല,

തൊ​ൽ​പിക്കാ​നാ​വി​ല്ല

തൊ​ടാ​നു​മാ​വി​ല്ലൊ​രു മൂ​ർ​ഖ​നു​മാ റെ​ബ​ലി​നെ.

---------------

*Albert Camus -The Rebel 

News Summary - Malayalam poem-rebel