സ്വപ്നാവസ്ഥ

നെല്ലിയാമ്പതിയിൽ വനാതിർത്തിക്കുള്ളിലായാണ് ഞങ്ങളാ കൂടാരം കണ്ടത് ഉള്ളിൽ മെലിഞ്ഞ വെളിച്ചമുണ്ടായിരുന്നു മിന്നാമിനുങ്ങുകൾ പാറിനടന്നു പുറത്ത് ചുറ്റിലും മണ്ണെണ്ണയുടെ മണമുണ്ടായിരുന്നു വെളുത്തുള്ളിയുടേതോ നെല്ലിയാമ്പതിയിലായിരുന്നോ അത് അതോ വാൽപ്പാറയിലോ ഇനി വട്ടവടയിലാണോ ഗവി മുത്തങ്ങ അപ്പോൾ ഞാൻ തനിച്ചായിരുന്നോ കൊതുകുവലയ്ക്കുള്ളിൽ കുറേപ്പേർ നിരന്നുകിട നുറങ്ങുന്നുണ്ടായിരുന്നു പാതി നരച്ച താടിയുെള്ളാരാൾ...
Your Subscription Supports Independent Journalism
View Plansനെല്ലിയാമ്പതിയിൽ
വനാതിർത്തിക്കുള്ളിലായാണ് ഞങ്ങളാ കൂടാരം കണ്ടത്
ഉള്ളിൽ മെലിഞ്ഞ വെളിച്ചമുണ്ടായിരുന്നു
മിന്നാമിനുങ്ങുകൾ പാറിനടന്നു
പുറത്ത്
ചുറ്റിലും
മണ്ണെണ്ണയുടെ മണമുണ്ടായിരുന്നു
വെളുത്തുള്ളിയുടേതോ
നെല്ലിയാമ്പതിയിലായിരുന്നോ അത്
അതോ വാൽപ്പാറയിലോ
ഇനി വട്ടവടയിലാണോ
ഗവി
മുത്തങ്ങ
അപ്പോൾ ഞാൻ തനിച്ചായിരുന്നോ
കൊതുകുവലയ്ക്കുള്ളിൽ കുറേപ്പേർ നിരന്നുകിട
നുറങ്ങുന്നുണ്ടായിരുന്നു
പാതി നരച്ച താടിയുെള്ളാരാൾ ഒരു
മേശക്കരികിലിരുന്നു വായിക്കുന്നുണ്ടായിരുന്നു
അതോ കുത്തിക്കുറിക്കുകയായിരുന്നോ
ഇടയ്ക്കയാൾ ഉറങ്ങുന്നവരെ നോക്കി
പുറത്തേക്കും
ചിരിക്കുകയോ നെടുവീർപ്പിടുകയോ ചെയ്തില്ലേ
മേശപ്പുറത്ത് ഒരു തോക്കിരിപ്പുണ്ടായിരുന്നു
റൈഫിളോ റിവോൾവറോ
അതൊരു കത്തിയോ വാളോ ആയിരുന്നോ
അയാളതിലേക്കു കണ്ണു തിരിച്ചിരുന്നോ
അതിനുമേൽ കൈവെച്ചിരുന്നോ
വിഷാദിയായിരുന്നിരിക്കണം അയാൾ
എന്തു സൗമ്യത
നരച്ചിരുന്നോ
മുഴുവനായും
താടി
അയാളുടെ
താടിയുണ്ടായിരുന്നോ അയാൾക്ക്
ശരിക്കും ഞാൻ കണ്ടിരുന്നോ
കണ്ടെന്നു വെറുതെ തോന്നുകയാണോ
അയാളെ
കേട്ടുകേഴ് വി ഓർമയായ് മാറിയതാണോ
മറവിയുടെയിലച്ചിന്തിലിറ്റുന്നേതു
കനിവിന്റെ മഞ്ഞുതുള്ളി
ചരിതത്തിൻ ശലഭനടനം
ഉച്ചയുറക്കത്തിൽ ഞാനിന്ന്
അയാളെ സ്വപ്നം കണ്ടു
വലിയൊരാൾക്കൂട്ടത്തിനു പിന്നിലായി
അൽപം ദൂരത്തിലായി നടക്കുകയായിരുന്നു അയാൾ
ഏറെ ഉയർന്നുനിന്നു അയാളുടെ തല
താടി മുഴുവനായും നരച്ചിരുന്നു
ആ മുഖമിത്തവണ
നിശിതവും ദയാരഹിതവുമായിരുന്നു
അയാളുടെ കൈയിൽ അമ്പും വില്ലുമുണ്ടായിരുന്നു
ആൾക്കൂട്ടത്തിൽ ആരെയോ ലക്ഷ്യംവെച്ച് അയാൾ അമ്പ്
തൊടുത്തുപിടിച്ചിരുന്നു
മന്ദഹസിച്ചിരുന്നു.