വലിയ മീനുകൾക്കായി (പ്രിയ സച്ചി മാഷിന്)

അഴിഞ്ഞു പടർന്ന മുടിക്കുതാഴെ ഒളിക്കാൻ കൊതി ഒഴുകുന്ന ചണ്ടിക്കെതിരേ മീനായി തുഴയാൻ കൊതി തോട്ടിണ്ടിയിലെ പൊത്തിൽ കയ്യ് തോളറ്റം കടത്തി അടുങ്ങിയിരിക്കുന്ന മുതുമ്പിലകളെ പിടിക്കാൻ കൊതി കാരി മീനിന്റെ കുത്തേറ്റ് കട്ടു കഴപ്പേറ്റ് തളർന്ന് മണപ്പുറത്ത് കിടക്കുമ്പോൾ മീൻ വഴുക്കലേ മറുമരുന്ന് ദിവസം മുഴുവൻ ചൂണ്ടയിട്ടിട്ട് മീൻ കിട്ടാതെ ഒടുവിൽ കൊത്തുണ്ടെന്ന് കരുതി ചൂണ്ടവലിച്ചപ്പോൾ പറന്നുപോയത് മഞ്ഞക്കൂരിയോ മഞ്ഞക്കിളിയോ? അപ്പുറത്ത് മയക്കലുകൂട്ടി...
Your Subscription Supports Independent Journalism
View Plansഅഴിഞ്ഞു പടർന്ന മുടിക്കുതാഴെ
ഒളിക്കാൻ കൊതി
ഒഴുകുന്ന ചണ്ടിക്കെതിരേ
മീനായി തുഴയാൻ കൊതി
തോട്ടിണ്ടിയിലെ
പൊത്തിൽ കയ്യ് തോളറ്റം
കടത്തി
അടുങ്ങിയിരിക്കുന്ന മുതുമ്പിലകളെ പിടിക്കാൻ കൊതി
കാരി മീനിന്റെ കുത്തേറ്റ്
കട്ടു കഴപ്പേറ്റ് തളർന്ന്
മണപ്പുറത്ത് കിടക്കുമ്പോൾ
മീൻ വഴുക്കലേ മറുമരുന്ന്
ദിവസം മുഴുവൻ ചൂണ്ടയിട്ടിട്ട്
മീൻ കിട്ടാതെ
ഒടുവിൽ കൊത്തുണ്ടെന്ന് കരുതി
ചൂണ്ടവലിച്ചപ്പോൾ
പറന്നുപോയത് മഞ്ഞക്കൂരിയോ മഞ്ഞക്കിളിയോ?
അപ്പുറത്ത്
മയക്കലുകൂട്ടി വന്ന
ചേട്ടൻ
നിമിഷങ്ങൾക്കകം
ഒരു വലിയ ആരോനും
മുഷിയും പിടിച്ചു മടങ്ങി
ഞാനും
എന്റെ അനിയനും
ആകപ്പാടേ കിട്ടിയ
ചില്ലോനെ
തോട്ടിലേക്കു തന്നെയിട്ട്
വലിയ മീനുകളെ കിനാവുകണ്ട്
ചാച്ചൻ വരും മുമ്പേ
വീടുപറ്റി.
-------------
(ഒടുവിലത്തെ ആശയത്തിന് മിലാൻ കുന്ദേരയോട് കടപ്പാട്)