ഒലിവിലകൾ വീണ്ടും തളിർക്കുമ്പോൾ

‘‘ഞാനാരാണ്? ഒരു കഴുത്തു മുറിഞ്ഞ പക്ഷി. അവശിഷ്ടങ്ങൾക്കിടയിൽ എന്റെ അസ്തിത്വം.’’ റൗഫ് യൂസരി എന്ന പന്ത്രണ്ടുകാരൻ ആകാശം മേൽക്കൂരയാക്കി ഇങ്ങനെ കുറിച്ചിട്ടത് സ്വർഗത്തിലിരുന്ന് അവന്റെ കൂട്ടുകാർ വായിക്കുന്നുണ്ട്. അവർ പറയുന്നുണ്ട് മരണത്തെ ഭയക്കാത്തവരുടെ മുന്നിൽ ശത്രു എല്ലാം അവസാനിപ്പിച്ചു അടിയറവോതിയത് ഞങ്ങളും കാണുന്നുണ്ട്. തോക്കുകൾക്കും ബോംബുകൾക്കും പ്രപിതാമഹന്മാരുടെ ഒലിവ് തോട്ടങ്ങളുടെ ഓർമ...
Your Subscription Supports Independent Journalism
View Plans‘‘ഞാനാരാണ്?
ഒരു കഴുത്തു മുറിഞ്ഞ പക്ഷി.
അവശിഷ്ടങ്ങൾക്കിടയിൽ
എന്റെ അസ്തിത്വം.’’
റൗഫ് യൂസരി എന്ന പന്ത്രണ്ടുകാരൻ
ആകാശം മേൽക്കൂരയാക്കി
ഇങ്ങനെ കുറിച്ചിട്ടത്
സ്വർഗത്തിലിരുന്ന്
അവന്റെ കൂട്ടുകാർ വായിക്കുന്നുണ്ട്.
അവർ പറയുന്നുണ്ട്
മരണത്തെ ഭയക്കാത്തവരുടെ
മുന്നിൽ ശത്രു എല്ലാം അവസാനിപ്പിച്ചു
അടിയറവോതിയത്
ഞങ്ങളും കാണുന്നുണ്ട്.
തോക്കുകൾക്കും ബോംബുകൾക്കും
പ്രപിതാമഹന്മാരുടെ ഒലിവ് തോട്ടങ്ങളുടെ ഓർമ
ഇല്ലാതാക്കാനാവില്ലെന്നു
ആയുധക്കച്ചവടക്കാർക്കറിയില്ലല്ലോ.
ഓർമ ഇല്ലാതാവുമ്പോഴേ
മനുഷ്യൻ മരിക്കൂ എന്ന്
ഇനി നെതന്യാഹു കോപ്പി എഴുതട്ടെ,
മറ്റ് ചിലരും.
ഒലിവ്
ഒരു മരത്തിന്റെ പേരല്ല.
കൊത്തി മുറിച്ചാലും വീണ്ടും തളിർത്തു വരുന്ന
ഐഡന്റിറ്റിയാണത്,
സംസ്കാരവും.
അതിന്റെ വേരുകൾ ഭൂമിയിൽനിന്ന്
പിഴുതു മാറ്റിയാലും
ആകാശത്തും തളിർക്കും.