കരടിയിറക്കം

ഇല്ലാത്ത കഥകളാണ് നാട്ടിലിറങ്ങിനടക്കുന്നത്. മുള്ളുവേലികൾ നോക്കിനിൽക്കേ ഞാനോമനിച്ചു വളർത്തിയതിനെയൊക്കെ അത് തിന്നു തീർക്കും. ഇല്ലാത്ത കഥകളാണ് നാട്ടിൽ മേഞ്ഞുനടക്കുന്നത്. ഞാനുയരത്തിലല്ല. എനിക്കു മരംകയറാനറിഞ്ഞുകൂടാ. അതിനോടേറ്റുമുട്ടാൻ എനിക്കാവതില്ല. കണ്ണടച്ചു കിടക്കാം ചത്തുപോയെന്ന് കരുതിക്കോട്ടെ. ഇത്തവണ ചത്തുകിടക്കുന്ന എന്നോടല്ല ചത്തുപോയെന്നു കരുതി എനിക്കു മുകളിൽ കയറിയിരുന്ന് വീണവായിക്കുന്ന നിങ്ങളുടെ ചെവിക്കല്ലു പൊട്ടിക്കുന്ന ഒരു സ്വകാര്യം പറഞ്ഞേക്കും അത് നിങ്ങളുടെ ഊഴത്തെക്കുറിച്ച്. അതിനു...
Your Subscription Supports Independent Journalism
View Plansഇല്ലാത്ത കഥകളാണ്
നാട്ടിലിറങ്ങിനടക്കുന്നത്.
മുള്ളുവേലികൾ നോക്കിനിൽക്കേ
ഞാനോമനിച്ചു വളർത്തിയതിനെയൊക്കെ
അത് തിന്നു തീർക്കും.
ഇല്ലാത്ത കഥകളാണ്
നാട്ടിൽ മേഞ്ഞുനടക്കുന്നത്.
ഞാനുയരത്തിലല്ല.
എനിക്കു മരംകയറാനറിഞ്ഞുകൂടാ.
അതിനോടേറ്റുമുട്ടാൻ
എനിക്കാവതില്ല.
കണ്ണടച്ചു കിടക്കാം
ചത്തുപോയെന്ന് കരുതിക്കോട്ടെ.
ഇത്തവണ
ചത്തുകിടക്കുന്ന എന്നോടല്ല
ചത്തുപോയെന്നു കരുതി
എനിക്കു മുകളിൽ കയറിയിരുന്ന്
വീണവായിക്കുന്ന
നിങ്ങളുടെ ചെവിക്കല്ലു പൊട്ടിക്കുന്ന
ഒരു സ്വകാര്യം പറഞ്ഞേക്കും അത്
നിങ്ങളുടെ ഊഴത്തെക്കുറിച്ച്.
അതിനു നഷ്ടപ്പെടാനൊന്നുമില്ല.