പോത്ത്

കണ്ണിലെ പുക ചൂട്ടെരിച്ച്, കരളിലെത്തീക്കനലുമായ്, കാടിറങ്ങി വരുന്നുണ്ട് കലന്തൻ പോത്ത്. പെരുമഴയും കൊടുങ്കാറ്റും കുലച്ച വില്ലിൻ ഞാണൊലിയായ് ഇരുളുകീറി വരുന്നുണ്ട് കലന്തൻ പോത്ത്. കാട്ടുവള്ളിക്കുടിലുകൾ ചുട്ടെരിക്കണ കാലം കടലിരമ്പം കേൾക്കണുണ്ട് കലന്തൻ പോത്ത്. വാരിക്കുഴികൾ ചാട്ടവാറുകൾ ആർത്തലയ്ക്കും കൊലവിളി പച്ചമാംസം ചൂഴ്ന്നിറങ്ങും കത്തി പാളുമ്പോൾ, വാൾത്തലപ്പിൽനിന്നു കുതറി പ്രാണവേഗത്തിൽ ഒറ്റക്കൊമ്പും കരിയുടലുമായ് കലന്തൻ...
Your Subscription Supports Independent Journalism
View Plansകണ്ണിലെ പുക ചൂട്ടെരിച്ച്,
കരളിലെത്തീക്കനലുമായ്,
കാടിറങ്ങി വരുന്നുണ്ട്
കലന്തൻ പോത്ത്.
പെരുമഴയും കൊടുങ്കാറ്റും
കുലച്ച വില്ലിൻ ഞാണൊലിയായ്
ഇരുളുകീറി വരുന്നുണ്ട്
കലന്തൻ പോത്ത്.
കാട്ടുവള്ളിക്കുടിലുകൾ
ചുട്ടെരിക്കണ കാലം
കടലിരമ്പം കേൾക്കണുണ്ട്
കലന്തൻ പോത്ത്.
വാരിക്കുഴികൾ ചാട്ടവാറുകൾ
ആർത്തലയ്ക്കും കൊലവിളി
പച്ചമാംസം ചൂഴ്ന്നിറങ്ങും
കത്തി പാളുമ്പോൾ,
വാൾത്തലപ്പിൽനിന്നു കുതറി
പ്രാണവേഗത്തിൽ
ഒറ്റക്കൊമ്പും കരിയുടലുമായ്
കലന്തൻ പോത്ത്.