Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ ഒട്ടിനിൽക്കുന്ന ബ്രാഹ്മണർ; വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നു

text_fields
bookmark_border
ബി.ജെ.പിയെ ഒട്ടിനിൽക്കുന്ന ബ്രാഹ്മണർ; വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നു
cancel

ബ്രാഹ്മണർ/ഉയർന്ന ജാതിക്കാർ ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായി മാറിയിരിക്കുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇത് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുക?. ഇന്ത്യൻ രാഷ്ട്രീയമെന്ന സങ്കീർണതകളുടെ ലോകത്തെ നിയന്ത്രിക്കുന്ന സാമൂഹിക ബലതന്ത്രങ്ങളെ മനസ്സിലാക്കാൻ ഓരോ വിഭാഗത്തിന്റെയും വോട്ടിങ് സ്വഭാവം അടുത്തറിഞ്ഞേ പറ്റൂ. മുസ്‍ലിം വോട്ടുബാങ്കിന്റെ വോട്ടിങ് രീതികൾ നിരന്തര നിരീക്ഷണത്തിലിരുന്നപ്പോഴും ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാർ തുടർച്ചയായി ബി.ജെ.പിക്കൊപ്പം നിൽക്കുന്നത് എന്തുകൊണ്ടാണെന്നത് അക്കാദമിക ലോകത്ത് അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. പവിത്ര സുബ്രമണ്യത്തിന്റെ ഗവേഷണ പ്രബന്ധം ഈ...

Your Subscription Supports Independent Journalism

View Plans
ബ്രാഹ്മണർ/ഉയർന്ന ജാതിക്കാർ ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായി മാറിയിരിക്കുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇത് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുക?. 

ഇന്ത്യൻ രാഷ്ട്രീയമെന്ന സങ്കീർണതകളുടെ ലോകത്തെ നിയന്ത്രിക്കുന്ന സാമൂഹിക ബലതന്ത്രങ്ങളെ മനസ്സിലാക്കാൻ ഓരോ വിഭാഗത്തിന്റെയും വോട്ടിങ് സ്വഭാവം അടുത്തറിഞ്ഞേ പറ്റൂ. മുസ്‍ലിം വോട്ടുബാങ്കിന്റെ വോട്ടിങ് രീതികൾ നിരന്തര നിരീക്ഷണത്തിലിരുന്നപ്പോഴും ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാർ തുടർച്ചയായി ബി.ജെ.പിക്കൊപ്പം നിൽക്കുന്നത് എന്തുകൊണ്ടാണെന്നത് അക്കാദമിക ലോകത്ത് അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. പവിത്ര സുബ്രമണ്യത്തിന്റെ ഗവേഷണ പ്രബന്ധം ഈ വിഷയത്തിൽ വെളിച്ചം വീശുന്നുണ്ട്.

2014ലെ ലോക്സഭ മുതൽ തന്നെ ഈ പ്രതിഭാസം കാണാം. 2022ൽ അരങ്ങേറിയ ഉത്തർപ്രദേശ്, ബിഹാർ, ഗോവ തെരഞ്ഞെടുപ്പുകളിലും ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന കർണാടകയിലും ബ്രാഹ്മണരുടെയും മറ്റ് പ്രബല ജാതികളുടെയും വോട്ട് ബി.ജെ.പിക്ക് അനുകൂലമായിരുന്നുവെന്ന് കാണാം. ഒരു സമുദായം ​ഒരേ പാർട്ടിയോട് ഒട്ടിനിൽക്കുന്നതിൽ മുസ്‍ലിംകളുടെ വോട്ടിങ് രീതി പോലെ പ്രവചനാത്മകമാകുകയാണ് ഇവരുടെ വോട്ടിങ്ങുമെന്ന് ചുരുക്കം. ജനാധിപത്യത്തിൽ ഇതിന് മാറ്റിനിർത്താനാകാത്ത നയപരമായ സൂചനകളുണ്ട്. ബ്രാഹ്മണർ ഇന്ത്യയിലെ ‘പുതിയ മുസ്‍ലിംകൾ’ ആകുകയാണോ?

ഹിന്ദു ഉയർന്ന ജാതിക്കാരുടെയും മുസ്‍ലിംകളുടെയും മാറ്റമില്ലാത്ത വോട്ടിങ് രീതിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് ഉയർത്തുന്ന സൂചനകളും പരിശോധിക്കുകയാണിവിടെ. രണ്ടും കാണിക്കുന്ന അചഞ്ചലതയാണ് ഇരുവർക്കുമിടയിലെ സമീകരണത്തിന് നിദാനം. ഒരു വിഭാഗം പ്രബലമായി ബി.ജെ.പിയെ പിന്തുണക്കുന്നു. മറുവിഭാഗം ബി.ജെ.പിക്കെതിരെ നിൽക്കുന്ന ഏതുതരം രാഷ്ട്രീയ സംവിധാനത്തിനും ഒപ്പം നിൽക്കുന്നു.

ഒരു ഹിന്ദു- മുസ്‍ലിം സമാന്തര രേഖ

ബ്രാഹ്മണർ, രജ്പുത്രർ, വൈശ്യർ, മറ്റു ഉയർന്ന ജാതി ഹിന്ദുക്കൾ എന്നിവർ 2014 മുതൽ ബി.ജെ.പിക്ക് ഉറച്ച പിന്തുണയാണ് നൽകിവരുന്നത്. നിരവധി പഠനങ്ങളും വോട്ടിങ് അനന്തര അപഗ്രഥനങ്ങളും ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം യു.പിയിൽ നടത്തിയ അന്വേഷണത്തിൽ മേൽ ജാതി ഹിന്ദുക്കളിൽ മഹാഭൂരിപക്ഷവും ബി.ജെ.പിക്ക് വോട്ടുനൽകിയവരാണ്. 72 ശതമാനം ബ്രാഹ്മണർ, 77 ശതമാനം രജ്പുത്രർ, 71 ശതമാനം വൈശ്യർ, മറ്റു ഉയർന്ന ജാതിക്കാർ 79 ശതമാനം എന്നിങ്ങനെയായിരുന്നു ബി.ജെ.പി അനുകൂല വോട്ടിങ്.

2019ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഈ എണ്ണം പിന്നെയും വർധിച്ചു. ബ്രാഹ്മണർ 82 ശതമാനം, രജ്പുത്രർ 89, വൈശ്യർ 70, ഇതര മേൽജാതിക്കാർ 84 എന്നിങ്ങനെയെത്തി വോട്ടിങ് ശരാശരി. വിവിധ സംഘടനകൾ ശേഖരിക്കുന്ന കണക്കുകളിൽ നേരിയ വ്യത്യാസം സ്വാഭാവികമാണെങ്കിലും പ്രവണത കൃത്യമാണ്.


ദേശീയ തലത്തിലും ഈ വോട്ടിങ് ഗതി തന്നെയായിരുന്നു പ്രകടമായത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം ബ്രാഹ്മണർ 60 ശതമാനവും ഇതര മേൽജാതിക്കാർ ഏകദേശം 50 ശതമാനവും ബി.ജെ.പിയെ തുണച്ചു. അഞ്ചു വർഷം കഴിയുമ്പോൾ രാജ്യത്ത് 61 ശതമാനം ഉയർന്ന ജാതിക്കാരും ബി.ജെ.പിക്ക് വോട്ടുകുത്തിയവരായി. ബിഹാറിൽ ഇത് 73 ശതമാനമായിരുന്നുവെന്നത് ശ്രദ്ധേയം. സി.എസ്.ഡി.എസ് പുറത്തുവിട്ട 2022 ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ താക്കൂർമാരും ബ്രാഹ്മണരും കൂട്ടമായി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചെന്നും കണ്ടെത്തുന്നു. പടിഞ്ഞാറൻ മേഖലയിലെത്തുമ്പോൾ, ഗോവയിൽ മേൽജാതി ഹിന്ദുക്കളിൽ പകുതിയും ബി.ജെ.പി നിലപാട് സ്വീകരിച്ചവരാണ്. 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും സമാന രീതി തന്നെ പ്രകടമായി. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളിൽ 64 ശതമാനവും ബി.ജെ.പിയെ തുണച്ചെന്ന് ഇന്ത്യ ടുഡെ സർവേ പറയുന്നു.

രാജ്യത്തുടനീളം ബി.ജെ.പിക്കെതിരെ നിലകൊള്ളുന്ന ആർക്കും വോട്ടുനൽകുന്നതാണ് മുസ്‍ലിം രീതി. എന്നുവെച്ച്, അടഞ്ഞ, ഏകജാതീയമായ മത സമൂഹമായി മാത്രം മുസ്‍ലിംകളെ കാണേണ്ടതില്ലെന്ന് ഹിലാൽ അഹ്മദിനെ പോലുള്ള പ്രമുഖർ പറയുന്നു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ പരിരക്ഷ തുടങ്ങിയ മറ്റു ഘടകങ്ങളും മുസ്‍ലിംകളെ ആകർഷിക്കുന്നതാണെന്ന് സി.എസ്.ഡി.എസ്- ലോക്മതി സർവേ മുൻനിർത്തി അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ പരിഗണന വിഷയങ്ങൾ മാറുമ്പോഴും ഭൂരിപക്ഷം മുസ്‍ലിംകളും ബി.ജെ.പി വിരുദ്ധ ചേരിക്ക് തന്നെ വോട്ടുനൽകുന്നുവെന്ന് തെളിയിക്കുന്നതാണ് കർണാടക തെരഞ്ഞെടുപ്പ്. ഈ വോട്ടിങ് രീതി വാർപ്പുമാതൃകകളെ ദൃഢീകരിക്കുന്നതിനൊപ്പം ഈ സമുദായങ്ങളുടെ വി​ലപേശൽ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നുവെന്നത് ശ്രദ്ധേയമായ വസ്തുത. ഈ വിഭാഗങ്ങൾ നിരുപാധികം ഒപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിൽ രാഷ്ട്രീയ കക്ഷികൾ ഇവർക്ക് പ്രത്യേക പദ്ധതികൾ ആലോചിക്കാതെയും അവരുടെ പ്രശ്നങ്ങൾ പരിഗണനക്കെടുക്കാതെയും നിലനിൽക്കും. പ്രാതിനിധ്യം കുറയുന്നതിനു പോലും ഇത് കാരണമാക്കുന്നു. ഇന്ത്യയിൽ ഈ വിഷയം ഏറ്റവും പ്രകടമായുള്ളത് മുസ്‍ലിംകളിലാണ്. ബി.ജെ.പിക്കെതിരെ നിരുപാധികം നിലയുറപ്പിക്കുന്നുവെന്നതിനാൽ അവരുടെ സ്വാധീനം കാലാനുഗതികമായി കുറഞ്ഞുവരുന്നതിൽ നിർണായക ഘടകമായിട്ടുണ്ട്. ഈ സമുദായത്തെ പ്രീണിപ്പിക്കാൻ പ്രത്യേകിച്ചൊന്നും രാഷ്ട്രീയ കക്ഷികൾക്ക് ചെയ്യേണ്ടിവരില്ലെന്നതു ത​​ന്നെ കാരണം.

ബ്രാഹ്മണർ ‘പുതിയ മുസ്‍ലിംകളാ’കുന്നതിലെ പ്രത്യാഘാതങ്ങൾ

സമാന സാഹചര്യം ഹിന്ദു മേൽജാതികളിലുമുണ്ട്. സ്ഥിരമായി ബി.ജെ.പിക്കൊപ്പം നിൽക്കുക വഴി ഈ വിഭാഗത്തിന് തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിലും രാഷ്ട്രീയ വിലപേശൽ ശേഷിയിലും പിറകോട്ടുപോകുക സ്വാഭാവികം. രാഷ്​ട്രീയ മണ്ഡലത്തിൽ അരികുവത്കരണം പോലും ഇതിന്റെ സാധ്യതയായി കാണണം.

ഏറ്റവുമൊടുവിലെ കർണാടക മന്ത്രിസഭ രൂപവത്കരണത്തിൽ ഇത് തെളിഞ്ഞുകണ്ടതാണ്. ആദ്യം ചുമതലയേറ്റ മന്ത്രിമാരിൽ ഒരാൾ പോലും ബ്രാഹ്മണ വിഭാഗത്തിൽനിന്നുണ്ടായില്ല. അവർ പ്രകടമായും ബി.ജെ.പിയെ തുണച്ചതായിരുന്നു. ഈ വിഷയം പരിഹരിച്ചത് പിന്നീട് മന്ത്രിസഭ വികസനത്തിലാണ്. ബി.ജെ.പിയെ മാത്രം പിന്തുണക്കുന്നവരായി തുടർന്നാൽ ദേശവ്യാപകമായി ഇതേ സ്ഥിതി അവർ തിരിച്ചറിയേണ്ടതുണ്ട്.

കക്ഷി രാഷ്ട്രീയത്തിന് നിരുപാധിക പിന്തുണ നൽകുന്നതിൽ മറ്റു പ്രത്യാഘാതങ്ങളുമുണ്ട്. സ്വന്തം സമുദായത്തിലെ മറ്റു വിഭാഗങ്ങൾ അരികുവത്കരിക്കപ്പെടുകയെന്ന സാധ്യതയും തുറിച്ചുനോക്കുന്നു. അതുവഴി എല്ലാവരുടെയും താൽപര്യങ്ങളും പക്ഷങ്ങളും കേൾ​ക്കാതെ പോകുന്ന സ്ഥിതിയുണ്ടാകും.


ഒരു പ്രത്യേക വോട്ടിങ് ​േബ്ലാക്കിന്റെ പിന്തുണ ഒരു കക്ഷിക്ക് മാത്രമെന്നു വന്നാൽ, അധികാര സന്തുലനം നഷ്ടപ്പെടുകയെന്ന അപായവുമാണ്ടാകും. ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും പാർട്ടി വഴങ്ങേണ്ടിയും വരും. ഇളക്കമില്ലാത്ത പിന്തുണയോടെ അധികാരത്തിലെത്തുന്ന കക്ഷി പതിയെ ആലസ്യത്തിൽ മുങ്ങുകയും വോട്ടർമാരോട് കടപ്പാട് മറക്കുകയും ചെയ്യും. അത് ജനാധിപത്യ പ്രക്രിയയെയും അപകടത്തിലാക്കും. ഹിന്ദു മേൽജാതികളുടെ അചഞ്ചലമായ വോട്ടിങ് രീതി നയപരമായ ചർച്ചകളിലും തീരുമാനങ്ങൾ എടുക്കുന്നതിലും വൈവിധ്യമില്ലായ്മയുണ്ടാക്കും. പ്രമുഖ വോട്ടിങ് വിഭാഗത്തിന്റെ മുൻഗണനകൾക്ക് ആനുപാതികമായ അജണ്ടകളും നയങ്ങളും കൊണ്ടുവരുന്നതിലാകും പാർട്ടികളുടെ ശ്രദ്ധ. ഇതര വിഭാഗങ്ങൾ അതോടെ സ്വാഭാവികമായും പിറകിൽ നിർത്തപ്പെടും.

രാഷ്ട്രീയ വിലപേശലിൽ ഏറ്റവും നിർണായകമാണ് വോട്ടുകളെന്ന് ഹിന്ദു ഉയർന്ന ജാതികൾ ഉൾപ്പെടെ മനസ്സിലാക്കാതെ തരമില്ല. ഓരോ വോട്ടിങ് ​േബ്ലാക്കും തങ്ങളുടെ പ്രസക്തി ഉറപ്പിച്ചു നിർത്തുന്നവരാകണം. അതുവഴി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുകയും വേണം. ഇതിന് പരമമായി വേണ്ടത്, രാഷ്ട്രീയ ഇഷ്ടങ്ങളിൽ വൈവിധ്യം ആകാമെന്ന തിരിച്ചറിവാണ്. ജനാധിപത്യത്തിന്റെ കരുത്തും തെരഞ്ഞെടുക്കുന്നതിലെ വൈവിധ്യവും അതുവഴി സാധ്യമാക്കാവുന്ന അധികാര സന്തുലനവുമാണല്ലോ.

വിവർത്തനം: കെ.പി. മൻസൂർ അലി
കടപ്പാട്: ThePrint 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpMadhyamam Weekly Webzine
News Summary - Bloc-voting for BJP will hurt them
Next Story