ഗസ്സയിൽ ഭക്ഷണ പാക്കറ്റ് തലയിൽ വീണ് 15കാരന് ദാരുണാന്ത്യം
text_fieldsഗസ്സ: പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണ പാക്കറ്റ് തലയിൽ വീണ് 15കാരന് ദാരുണാന്ത്യം. മധ്യ ഗസ്സയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിമാനത്തിൽനിന്ന് സഹായ പാക്കറ്റുകൾ താഴേക്കിടുമ്പോൾ എടുക്കാൻ ഓടിച്ചെന്നതായിരുന്നു കുട്ടിയെന്ന് സഹോദരൻ പറഞ്ഞു.
ഇസ്രായേലിന്റെ ഉപരോധത്തെ തുടർന്ന് കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന ഗസ്സയിൽ പട്ടിണി മൂലം 217 പേരാണ് മരിച്ചത്. അതിൽ 100 പേർ കുട്ടികളാണ്. ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിന്ന 21 പേർ അടക്കം 39 പേർ കഴിഞ്ഞദിവസം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 491 പേർക്ക് പരിക്കേറ്റു.
അതിനിടെ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനികരുടെ മർദനത്തിൽ ഗുരുതര പരിക്കേറ്റ ഫലസ്തീൻ പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹംസ മർവാൻ എന്ന ഫലസ്തീൻ പൗരൻ ഹാരിസ് നഗരത്തിലെ റോഡിൽ നിൽക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈനികർ മർദിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.