യുക്രെയ്ന് 2500 കോടി ഡോളർ സഹായം
text_fieldsയുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം മാറ്റുന്നു (photo: Jose Colon - Anadolu Agency)
വാഷിങ്ടൺ: യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന യുക്രെയ്ന് യു.എസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് 2500 കോടി ഡോളർ സഹായം പ്രഖ്യാപിച്ചതായി ലോകബാങ്ക് അറിയിച്ചു.
റഷ്യൻ അധിനിവേശം ഒരു വർഷമായപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യുക്രെയ്ന് ഐക്യദാർഢ്യവും സഹായവും തുടരുകയാണെന്ന് ലോകബാങ്ക് ഗ്രൂപ് പ്രസിഡന്റ് ഡേവിഡ് മൽപാസ് പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക 1000 കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 1500 കോടി ഡോളറിന്റെ വായ്പ യുക്രെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവക്കായാണ് സഹായം തേടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.