കാർകീവ് ലക്ഷ്യമാക്കി റഷ്യയുടെ ഡ്രോൺ ആക്രമണം; മൂന്ന് മരണം, 21 പേർക്ക് പരിക്ക്
text_fieldsകീവ്: ശനിയാഴ്ച കാർകീവ് നഗരത്തിനുനേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് മരണം റിപ്പോർട്ടു ചെയ്തു. 21 പേർക്ക് പരിക്കേറ്റു. 5 ഏരിയൽ ഗ്ലൈഡ് ബോംബുകൾ, 48 ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് നഗരത്തിനുമേൽ ആക്രമണം നടത്തിയതെന്ന് കാർകീവിന്റെ പ്രാദേശിക ഭരണാധികാരി പറഞ്ഞു. പരിക്കേറ്റവരിൽ 14 വയസ്സുകാരിയും ഒരു ആൺ കുഞ്ഞുമുൾപ്പെടുന്നു.
അതേസമയം അർധ രാത്രിയിൽ റഷ്യ യുക്രെയ്നിൻറെ 36 ഡ്രോണുകൾ വെടിവെച്ചിട്ടുവെന്ന് റഷ്യൻ മന്ത്രാലയം പറഞ്ഞു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരിക്കേറ്റെന്നും അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയ്നുമേൽ റഷ്യ നടത്തുന്ന ശക്തമായ ആക്രമണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം അടുത്തൊന്നുമുണ്ടായേക്കില്ലെന്ന സൂചനയാണ് നൽകുന്നത്. പ്രത്യേകിച്ച് ക്രെംലിനിൽ വിമാനത്താവളത്തിൽ യുക്രെയ്ൻ അതിശക്തമായ ആക്രമണം നടത്തിയതിനു ശേഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.