Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ 47 ഇംറാൻ...

പാകിസ്താനിൽ 47 ഇംറാൻ അനുകൂലികൾക്ക് 10 വർഷം തടവും അഞ്ചുലക്ഷം പിഴയും

text_fields
bookmark_border
പാകിസ്താനിൽ 47 ഇംറാൻ അനുകൂലികൾക്ക് 10 വർഷം തടവും അഞ്ചുലക്ഷം പിഴയും
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ ഇം​റാ​ൻ അ​നു​കൂ​ലി​ക​ളാ​യ 47 പേ​ർ​ക്ക് ഭീ​ക​ര​വാ​ദ വി​രു​ദ്ധ കോ​ട​തി 10 വ​ർ​ഷം ത​ട​വും അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇം​റാ​ന്റെ പാ​കി​സ്താ​ൻ ത​ഹ് രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ (പി.​ടി.​ഐ) ​നേ​താ​ക്ക​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പാ​ർ​ട്ടി സ്ഥാ​പ​കനും മു​ൻ പ്ര​ധാ​ന​​​മ​ന്ത്രി​യു​മാ​യ ഇം​റാ​ൻ ഖാ​ന്റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ 2023 മേ​യ് ഒ​മ്പ​തി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന ആ​​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് റാ​വ​ൽ​പി​ണ്ടി ആ​ർ.​എ ബ​സാ​ർ പൊ​ലീ​സെ​ടു​ത്ത കേ​സി​ലാ​ണ് വി​ധി.

റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക മേ​ധാ​വി​യു​ടെ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ര​ച്ചു​ക​യ​റി വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പി.​ടി.​ഐ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ തീ​വെ​പ്പ്, ​പൊ​തു​സ്വ​ത്ത് ന​ശി​പ്പി​ക്ക​ൽ, പൊ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ​പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റാ​വ​ൽ​പി​ണ്ടി ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി ജ​ഡ്ജി അം​ജ​ദ് അ​ലി ഷാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇം​റാ​ൻ ഖാ​ൻ നി​ല​വി​ൽ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imrankhanAmjad Ali KhanPakistan Politics
News Summary - 47 Imran supporters sentenced to 10 years in prison and fined Rs 5 lakh in Pakistan
Next Story