ഗസ്സയിൽ 61 പേർ കൂടി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂമും
text_fieldsഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പിനരികിലെ ആംബുലൻസുകൾ
ഗസ്സ സിറ്റി: 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൂടി കൊല്ലപ്പെട്ടു. 141 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തലിൽനിന്ന് പിന്മാറി ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 730 ആയി.
ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്മായിൽ ബർഹൂം ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കുന്നതിന് ഈജിപ്ത് ശ്രമം ഊർജിതമാക്കി.
ആഴ്ചകൾ നീളുന്ന വെടിനിർത്തലിൽ ഒരു അമേരിക്കൻ ഇസ്രായേലി ഉൾപ്പെടെ ജീവനോടെയുള്ള അഞ്ച് ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ഈജിപ്ത് നിർദേശം. പകരം ഇസ്രായേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. നിർദേശത്തോട് തങ്ങൾ അനുകൂലമായി പ്രതികരിച്ചതായി ഹമാസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.