Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല, നിർണായകമായി അറബ് പാർട്ടികൾ

text_fields
bookmark_border
ഇസ്രായേൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല, നിർണായകമായി അറബ് പാർട്ടികൾ
cancel

ജ​റൂ​സ​ലം: ലോ​കം ഉ​റ്റു​നോ​ക്കി​യ ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ന​യി​ച്ച സ​ഖ്യ​ത്തി​നും മു​ഖ്യ എ​തി​രാ​ളി​യും മു​ൻ സൈ​നി​ക മേ​ധാ​വി​യു​മാ​യ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ല്ല.

120 അം​ഗ പാ​ർ​ല​മെ​ന്റി​ൽ നെ​ത​ന്യാ​ഹു​വി​ന്റെ വ​ല​തു​പ​ക്ഷ സ​ഖ്യ​ത്തി​ന് 53 സീ​റ്റ് ല​ഭി​ച്ച​പ്പോ​ൾ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്റെ മു​ന്ന​ണി 48 ഇ​ട​ത്ത് വി​ജ​യം ക​ണ്ടു. അ​റ​ബ് പാ​ർ​ട്ടി​ക​ൾ 19 സീ​റ്റ് നേ​ടി നി​ർ​ണാ​യ​ക ശ​ക്തി​യാ​യി. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മു​ന്ന​ണി​ക്കും ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മി​ല്ല; അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ലൂ​ടെ നെ​ത​ന്യാ​ഹു​വി​നെ പു​റ​ത്താ​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ലും അ​ത് എ​ത്ര​ക​ണ്ട് പ്രാ​യോ​ഗി​ക​മാ​ണെ​ന്ന​തി​ൽ സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

1999നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്ങാ​ണ് ഇ​ത്ത​വ​ണ ഇ​സ്രാ​യേ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 77.7 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ എ​ക്സി​ന്റെ പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത് ഇ​രു മു​ന്ന​ണി​ക​ളും 51 സീ​റ്റ് വീ​തം നേ​ടു​മെ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ, വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ച്ച​തോ​ടെ നെ​ത​ന്യാ​ഹു​വി​ന്റെ സ​ഖ്യം നേ​രി​യ മു​ന്നേ​റ്റം ന​ട​ത്തി. 92 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ഴും ഇ​രു​സ​ഖ്യ​ങ്ങ​ൾ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ച്ച​ത്.

നെ​ത​ന്യാ​ഹു​വി​ന്റെ ലി​ക്കു​ഡ് പാ​ർ​ട്ടി 26 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. ക​ഴി​ഞ്ഞ​ത​വ​ണ ലി​ക്കു​ഡി​ന് 32 സീ​റ്റു​ണ്ടാ​യി​രു​ന്നു. ഐ​സ​ൻ​കോ​ട്ടി​ന്റെ യ​ഷാ​ർ പാ​ർ​ട്ടി 21 സീ​റ്റു​ക​ൾ നേ​ടി അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് ന​യി​ച്ച ‘ടു​ഗെ​ത​ർ’ മു​ന്ന​ണി​യും അ​റ​ബ് രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ ജോ​യി​ന്റ് ലി​സ്റ്റും 12 സീ​റ്റു​ക​ൾ വീ​ത​വും നേ​ടി. മ​റ്റൊ​രു അ​റ​ബ് ക​ക്ഷി​യാ​യ റ​അം പാ​ർ​ട്ടി ഏ​ഴ് സീ​റ്റ് നേ​ടി.

ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​ത് രാ​ജ്യ​ത്ത് പു​തി​യ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ലി​ക്കു​ഡി​ന്റെ​യും യ​ഷാ​റി​ന്റെ​യും നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ സ​ഖ്യം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​റ​ബ് പാ​ർ​ട്ടി​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ് പ്രാ​യോ​ഗി​ക വ​ഴി​യെ​ങ്കി​ലും അ​തി​ന് ത​യാ​റ​ല്ലെ​ന്ന് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളെ മു​ഴു​വ​ൻ ചേ​ർ​ത്ത് സ​ഖ്യം വി​പു​ല​മാ​ക്കി ഭ​ര​ണം തു​ട​രാ​നാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളും വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്റും നി​ല​വി​ലു​ണ്ട്. അ​ന്തി​മ ഫ​ലം പു​റ​ത്തു​വ​രാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​കൂ​ടി വേ​ണ്ടി​വ​ന്നേ​ക്കും.

സൈ​നി​ക​രു​ടെ​യും മ​റ്റു പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വോ​ട്ടു​ക​ൾ എ​ണ്ണാ​നു​ണ്ട്. ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​സി​ഡ​ന്റ് ഐ​സ​ക് ഹെ​ർ​സോ​ഗ് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ഒ​രു നേ​താ​വി​നെ ക്ഷ​ണി​ക്കും. ഇ​തി​നാ​യി ആ​റാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് അ​നു​വ​ദി​ക്കു​ക.

ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മ​റ്റൊ​രു നേ​താ​വി​ന് അ​വ​സ​രം ല​ഭി​ക്കും. അ​തു​വ​രെ നെ​ത​ന്യാ​ഹു കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും. മു​ന്ന​ണി​ക​ൾ​ക്കി​ട​യി​ൽ സ​മ​വാ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. 2019നും 2022​നും ഇ​ട​യി​ൽ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന രാ​ജ്യ​ത്ത് പു​തി​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​മോ​യെ​ന്നാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

നി​ർ​ണാ​യ​ക​മാ​യി അ​റ​ബ് പാ​ർ​ട്ടി​ക​ൾ

തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ഫ​ല​സ്തീ​ൻ വം​ശ​ജ​രാ​യ ഇ​സ്രാ​യേ​ലി പൗ​ര​ന്മാ​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടേ​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ളു​ണ്ടാ​യി​രു​ന്ന ഈ ​പാ​ർ​ട്ടി​ക​ൾ ഇ​ത്ത​വ​ണ 19 സീ​റ്റു​ക​ൾ നേ​ടി.

ഫ​ല​സ്തീ​ൻ വം​ശ​ജ​രു​ടെ ഉ​യ​ർ​ന്ന പോ​ളി​ങ് ശ​ത​മാ​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം. ഇ​തോ​ടെ ഭ​ര​ണ​സ​ഖ്യ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ ഇ​വ​രു​ടെ പി​ന്തു​ണ തേ​ടേ​ണ്ട സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ നെ​ത​ന്യാ​ഹു ത​ള്ളി​യ​പ്പോ​ൾ മ​റു ക്യാ​മ്പി​ൽ അ​ഭി​​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്. ഐ​സ​ൻ​കോ​ട്ടി​നും അ​റ​ബ് പാ​ർ​ട്ടി​ക​ളോ​ട് വി​മു​ഖ​ത​യു​ണ്ടെ​ങ്കി​ലും നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ അ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​ഖ്യ​ക​ക്ഷി​യാ​യ ഡെ​മോ​ക്രാ​റ്റ്സ് നേ​താ​വ് യാ​യി​ർ ഗോ​ലാ​ൻ, ജോ​യി​ന്റ് ലി​സ്റ്റ്, റാ​അം എ​ന്നീ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​ബ് വോ​ട്ടു​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​ത് നെ​ത​ന്യാ​ഹു​വി​ന് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചാ​ൽ ഐ​സ​ൻ​കോ​ട്ടി​ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ങ്ങ​ളു​ടെ മു​ന്നേ​റ്റം അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ജോ​യി​ന്റ് ലി​സ്റ്റ് നേ​താ​വ് യൂ​സ​ഫ് ജ​ബ​രീ​നും വ്യ​ക്ത​മാ​ക്കി. നെ​ത​ന്യാ​ഹു​വി​ന്റെ​യും തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 84% Ballots Counted: Netanyahu's Bloc Lacks Majority; Arab Parties Make Gains
Next Story