റഷ്യയിൽ ശക്തമായ ഭൂചലനം, 8.7 തീവ്രത; ജപ്പാനിലും യു.എസ് തീരത്തും സുനാമി മുന്നറിയിപ്പ്
text_fieldsമോസ്കോ: റഷ്യയിൽ ഈസ്റ്റേൺ കംചട്ക പെനിൻസുലയിൽ അതിശക്തമായ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങൾ റഷ്യൻ തീരത്തും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ജപ്പാനിലും എത്തുമെന്നാണ് യു.എസ് ഗ്ലോബൽ സർവെ അറിയിച്ചിരിക്കുന്നത്. കംചട്ക പെനിൻസുലയിലെ പെട്രോപാവ് ലോസ്കാണ് ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രം. മുമ്പ് റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂകമ്പം ഇവിടെ ഉണ്ടായിരുന്നു.
ഭൂചലനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യു.എസ് അധികൃതർ അലാസ്കയിലും പസഫിക് തീരത്തും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിൽ 9 അടി വരെ ഉയരത്തിലുള്ള ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കിടയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്ന് കംചട്ക ഗവർണർ വ്ലാദിമർ സോളോഡോവ് പറഞ്ഞു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സുനാമി ഭീഷണി കണക്കിലെടുത്ത് സഖാലിൻ ദ്വീപിൽനിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.